अरयोऽपि हि संधेयाः सति कार्यार्थगौरवे ।
अहिमूषकवद्देवा ह्यर्थस्य पदवीं गतैः ॥
श्रीमद्भागवते ८-६-२० महासुभाषितसङ्ग्रहे २८३९
arayo'pi hi saṃdheyāḥ sati kāryārthagaurave ।
ahimūṣakavaddevā hyarthasya padavīṃ gataiḥ ॥
śrīmadbhāgavate 8-6-20 mahāsubhāṣitasaṅgrahe 2839
Oh Gods, If expediency demands so and the situation is so serious and choices are limited, people who have landed up as those in want of help should not hesitate to befriend and to get reconciled even with sworn enemies. This is like the snake getting friendly with the rat.
This is from Srimad Bhagavatham. The Gods have lost their eternal youth through a curse from Sage Durvasas. They have to restore their old status just for survival. For this they should get Amrutham, and Amrtham or ambrosia can be gained only through churning the milky ocean. While pondering over the ways and means to gather resources for getting the elixir, they seek the advice of Lord Narayana and this advice comes from the Lord Himself. The Lord is pointing out to the fact that the Gods if they act all by themselves, do not have the adequate number and resources to churn the milky ocean. They have to seek the assistance of the Asuras, their half-brothers and sworn enemies, in the work, perhaps by offering suitable allurements. In this context Lord Narayana is bringing to their notice the famous Snake-Rat logic. A snake lands in a completely closed wooden box which is occupied by a tiny rat too. The rat is the food of the snake and its first instinct would be to kill and eat it. However, the snake has second thoughts. The snake cannot get out of the box unless a hole is made in the box. The snake cannot make such a hole. But the rat could do that easily. So, the snake thought that it would ask the rat to gnaw a hole in the box and would offer the rat the assurance that he would not harm it if the rat makes a hole in the box and that both of them could then escape. Of course, the idea was that once the hole was made, the snake would gobble up the rat and just move out.
देवाः oh gods कार्यार्थ the demands of the occasion for action गौरवे सति if they are serious and require such action अरयः अपि even the enemies अर्थस्य पदवीं गतैः those who are in need, those who have landed up in a situation where they have to submit and seek help अहि snake मूषकवत् rat like संधेयाः being befriended, approached for reconciliation.
അരയോഽപി ഹി സംധേയാഃ സതി കാര്യാര്‍ഥഗൌരവേ ।
അഹിമൂഷകവദ്ദേവാ ഹ്യര്‍ഥസ്യ പദവീം ഗതൈഃ ॥
ശ്രീമദ്ഭാഗവതേ ൮-൬-൨൦ മഹാസുഭാഷിതസങ്ഗ്രഹേ ൨൮൩൯
ദേവന്മാരെ, കാര്യങ്ങളുടെ കിടപ്പ് അത്രയൊന്നും സുഖകരമല്ലെങ്കില്‍, നില നില്‍പ്പിന്‍റെ പ്രശ്നമാണെങ്കില്‍, പിന്നെ വേറെ പോംവഴികള്‍ ഒന്നും കാര്യമായി കണ്ണില്‍ പെടുന്നില്ലെങ്കില്‍, ഗതികേടിലും വെല്ലുവിളികളിലും അകപ്പെട്ട് എങ്ങിനെയെങ്കിലും തടിതപ്പാന്‍ ആഗ്രഹിക്കുന്നവര്‍ ബദ്ധ ശത്രുക്കളോട് പോലും ചങ്ങാത്തം കൂടുവാണോ അവരുമായി സന്ധി ചെയ്യുവാനോ മടിക്കരുത്. പാമ്പും എലിയും തമ്മിലുള്ള ചങ്ങാത്തം പോലെ ആണ് ഇത്
ഇത് ശ്രീമദ് ഭാഗവതത്തില്‍ നിന്നാണ്. ദേവന്മാര്‍ ദുര്‍വാസാവിറെമ ശാപം മൂലം അവരുടെ നിത്യയൌവനം നഷ്ടപ്പെട്ട് ജരാനരകള്‍ ബാധിച്ചു ഉഴലുകയാണ്. പഴയസ്ഥിതി തിരിച്ചു പിടിക്കുന്നത് അവരുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. പാലാഴി കടഞ്ഞു അമൃതം എടുത്ത് അത് സേവിച്ചാല്‍ അവര്‍ക്ക് പഴയ പ്രസരിപ്പും ചെറുപ്പവും തിരിച്ചു കിട്ടും. പാലാഴി കടയാനുള്ള പരിപാടികളെക്കുറിച്ച് കൂലംകഷമായി ആലോചിക്കുന്ന അവസരത്തില്‍ അക്കാര്യത്തില്‍ അവര്‍ ഭഗവാന്‍ നാരായണന്‍റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സഹായവും തേടുകയാണ്.
ദേവന്‍മാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഭഗവാന്‍ ആദ്യം ചൂണ്ടിക്കാണിക്കുന്നത് അവര്‍ക്ക് അപ്പോഴുള്ള സ്ഥിതിയില്‍ സ്വയം പ്രവര്‍ത്തിച്ചു പാലാഴി കടയുവാനും അമൃതം നേടുവാനുമുള്ള ആള്‍ബലവും കഴിവും ഇല്ല എന്നതാണ്. അവര്‍ക്ക് ചെയ്യാവുന്നത് ഒന്ന് മാത്രം. അവരുടെ തന്നെ അര്‍ദ്ധ സഹോദരരും ബദ്ധശത്രുക്കളും ആയ, അതെ സമയം എണ്ണത്തില്‍ അവരെക്കാള്‍ ഇരട്ടിയുള്ള, അസുരന്മാരുടെ സഹായം തേടുക എന്നതാണ് അത്. അസുരന്മാരോട് നല്ല വാക്കുകള്‍ പറഞ്ഞും അവരെ പ്രലോഭനങ്ങള്‍ നല്‍കി മോഹിപ്പിച്ചും അവരുടെ സഹായം ഉറപ്പു വരുത്താവുന്നതാണ്.
ഈ സന്ദര്‍ഭത്തില്‍ ആണ് ഭഗവാന്‍ പ്രസിദ്ധമായ് അഹി മൂഷിക ന്യായം.. പാമ്പും എലിയും ന്യായം.. ചൂണ്ടിക്കാണിക്കുന്നത്. ഒരു മരക്കൂട്ടില്‍ രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതെ ഒരു പാമ്പ് കുടുങ്ങിപ്പോയി. അവിടെ പാമ്പ് ഒരു എലിയെ കാണുന്നു. പാമ്പിനു ആദ്യം തോന്നുന്ന വികാരം എലിയെ പിടിച്ചു ശാപ്പിടണം എന്നാവും. പക്ഷെ ഒരു വീണ്ടുവിചാരം നടത്തുന്നു. ആ കൂട്ടില്‍ നിന്ന് രക്ഷപ്പെടണം എങ്കില്‍ അതില്‍ ഒരു ദ്വാരം തുരന്നേ മതിയാവൂ. പാമ്പിനു അത് ചെയ്യാന്‍ കഴിയില്ല. പക്ഷെ എലിക്ക് അത് ചെയ്യാന്‍ എളുപ്പമാണ്. പാമ്പ് എലിയ്ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. എലി കൂട്ടില്‍ ഒരു ദ്വാരം തുരക്കുമെന്നു ഉറപ്പു നല്‍കുകയാണെങ്കില്‍ പാമ്പ് എലിയെ ഭക്ഷിക്കാതെ വെറുതെ വിടും. ദ്വാരം തുരന്നു കിട്ടിയാല്‍ പാമ്പും എലിയും രണ്ടുപേരും സ്വാതന്ത്ര്യത്തിലേയ്ക്ക് ഓടി രക്ഷപ്പെടാം. ഇതാണ് പാമ്പ് പറയുന്നത്പക്ഷെ പാമ്പിന്‍റെ ഉള്ളിലിരുപ്പ് വേറെയാണ്. എലി ദ്വാരം തുരന്നാല്‍ ആ നിമിഷം തന്നെ താന്‍ എലിയെ പിടിച്ച് വിഴുങ്ങും എന്നും പുറത്തേക്ക് ഇഴഞ്ഞു നീങ്ങി രക്ഷപ്പെടും എന്നും ആയിരുന്നു അങ്ങേരുടെ പരിപാടി.
ഈ അഹി മൂഷിക ന്യായമാണ് ഈ ശ്ലോകത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
No comments:
Post a Comment