विपदो नैव विपद: संपदो नैव संपद: ।
विपद् विस्मरणं विष्णो: सम्पन्नारायणस्मृति:॥
कुन्तीस्तुतिः श्रीमद्भागवते
vipado naiva vipada: saṃpado naiva saṃpada: ।
vipad vismaraṇaṃ viṣṇo: sampannārāyaṇasmṛti:॥
kuntīstutiḥ śrīmadbhāgavate
The mishaps that happen or the setbacks we encounter in life are really not major setbacks. The affluence and comforts we enjoy too not really capable of bringing in real comfort. However if we tend to forget the presence and the grace of Lord Vishnu, it is real danger for us. And the real comfort and wealth we can ever possess is the thought about Narayana.
Anything including human life would have some meaning and significance if it is fixed to a strong foundation. All our emotions, activities and functions can be given direction only by fixing ourselves firmly to that foundation. That foundation indeed is the faith in God. Krishna. Once the connection with the foundation is lost or once the foundation becomes shaky then all activities, good or bad, lose their siginificance.
The Sloka comes from Kunti Stuthi in Srimad Bhagavatham
विपदः dangers and setbacks वस्तुतः really विपदः न भवन्ति are not dangers or setbacks संपदः affluence and feeling of progress अपि too संपदो नः are not real affluence विष्णोः of Lord Vishnu विस्मरणं forgetting एव विपत् is the real danger नारायण स्मृतिः keeping the mind on Lord Narayana ever एव संपत् is the real affluence.
വിപദോ നൈവ വിപദ: സംപദോ നൈവ സംപദ: ।
വിപദ് വിസ്മരണം വിഷ്ണോ: സമ്പന്നാരായണസ്മൃതി:॥
കുന്തീസ്തുതിഃ ശ്രീമദ്ഭാഗവതേ
ഒന്നിരുത്തി ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ നാം നേരിടുന്ന വെല്ലുവിളികളും വിഷമഘട്ടങ്ങളും കാര്യമായ ആപത്തുകള്‍ ഒന്നുമല്ല. പിന്നെ നമുക്ക് നിത്യജീവിതത്തില്‍ കൈവരുന്ന സുഖങ്ങളും സമ്പന്നതയും എല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ശാന്തിയും സമാധാനവും തന്നു എന്ന് വരില്ല. അതുകൊണ്ട് അവയല്ല നമ്മുടെ സമ്പത്ത്. പക്ഷെ ഭഗവാന്‍ വിഷ്ണുവിന്‍റെ സാന്നിദ്ധ്യവും അനുഗ്രഹവും മറക്കാന്‍ തുടങ്ങിയാല്‍ അത് മാരകമായ ആപത്താണ് അതുപോലെ നമുക്ക് എന്നും കുറയാതെ ചേര്‍ത്ത് വയ്ക്കാവുന്ന സ്വത്ത് ഭഗവാന്‍ നാരായനനെക്കുരിച്ചുള്ള സ്മരണകള്‍ ആണ്.നമ്മുടെ ജീവിതവും നാം കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും പ്രസക്തങ്ങള്‍ ആവുന്നത് ഒരു ശക്തമായ അടിത്തറ അല്ലെങ്കില്‍ അസ്ഥിവാരം അവയ്ക്ക് പിന്തുണ നല്‍കുമ്പോള്‍ മാത്രമാണ്. ആ ആധാരശില കേന്ദ്രീകരിച്ചു മാത്രമേ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും, ചിന്തകളും, വികാരങ്ങളും ക്രിയകളും എല്ലാം ക്രമപ്പെടുത്തി എടുക്കാന്‍ നമുക്ക് നിര്‍വാഹമുള്ളൂ. ആ കേന്ദ്രബിന്ദുവാണ്, അതായിരിക്കണം, ഭഗവാന്‍ കൃഷ്ണനോടുള്ള ഭക്തിയും വിശ്വാസവും. ആ അടിസ്ഥാന തത്വത്തില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുകയോ ആ അടിത്തറയ്ക്ക് കോട്ടം തട്ടുകയോ ചെയ്‌താല്‍ പിന്നെ നമ്മുടെ ജീവിതത്തിലെ മറ്റു കാര്യങ്ങളുടെ സംഗത്യം തീരെ ഇല്ലാതാവും
ഈ ശ്ലോകം ശ്രീമദ് ഭാഗവതത്തിലെ കുന്തീ സ്തുതിയില്‍ നിന്നുള്ളതാണ്.
No comments:
Post a Comment