the tail of a dog
शुनः पुच्छमिव व्यर्त्थं जीवितं विद्यया विना।
न गुह्यगोपने शक्तं न च दंशनिवारणे॥
śunaḥ pucchamiva vyartthaṁ jīvitaṁ vidyayā vinā|
na guhyagopane śaktaṁ na ca daṁśanivāraṇe||
चाणक्य नीति
cāṇakya nīti
The life of a person without education is just a waste like the tail of a dog. The tail of the dog fails to conceal the private parts of the animal and it is of no use in driving of the insects which cover the body.. Likewise a person who is not educated does not have the culture to know what to reveal and what to conceal. Also he cannot have enough food to satisfy this urge to chew with his teeth nor will he have the discrimination as to when to show teeth and when not to do it.
ശുന പുച്ഛം ഇവ വ്യര്‍ത്ഥം ജീവിതം വിദ്യയാ വിനാ
ന ഗുഹ്യഗോപനെ ശക്തം ന ച ദംശനിവാരണേ
ചാണക്യ നീതി
ചാണക്യന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍.
വിദ്യാഭ്യാസവും അറിവും ഇല്ലാത്ത ഒരു വ്യക്തിയുടെ ജീവിതം നായിന്‍റെ വാല് പോലെ തികച്ചും ഉപയോഗശൂന്യമാണ്.
നായയ്ക്ക് വാല്‍ ഉണ്ടെങ്കിലും അത് സ്വന്തം പിന്‍ഭാഗം മറയ്ക്കുവാനും ഉതകുന്നില്ല. വാള്‍ ചുരുട്ടി ദേഹത്ത് കടിക്കാന്‍ വരുന്ന ചെള്ളുകളെ തുരത്താനും കഴിയില്ല. പേരിന്നു ഒരു വളഞ്ഞ വാല്‍ ഉണ്ടെന്നു മാത്രം.
മറ്റു പലേ മൃഗങ്ങള്‍ക്കും വാലുകൊണ്ട് ഈ രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെടെ പലേ ഉപയോഗങ്ങളും ഉള്ളതായി കാണുന്നു.
മറ്റു പലേ മൃഗങ്ങള്‍ക്കും വാലുകൊണ്ട് ഈ രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെടെ പലേ ഉപയോഗങ്ങളും ഉള്ളതായി കാണുന്നു.
പഠിപ്പില്ലാത്തവന് എന്തെല്ലാം ചെയ്യണമെന്നോ എങ്ങിനെ പെരുമാറണം എന്നോ എന്ത് എപ്പോള്‍ പറയണമെന്നോ ഉള്ള ഒരു വിവരവും ഉണ്ടാവില്ല. പഠിപ്പില്ലാത്തവന് നല്ല ജോലി ചെയ്തു കഴിഞ്ഞുകൂടാനുള്ള പണം സമ്പാദിക്കാനും പ്രയാസമാണ്.
പിന്നെ വിവരക്കേട് എഴുന്നള്ളിച്ചു പരിഹാസവും ചിലപ്പോള്‍ തല്ലും വരെ ഏറ്റുവാങ്ങാനുള്ള വിധിയായിരിക്കും പഠിപ്പില്ലാത്തവന്. അവന്‍ എത്ര അണിഞ്ഞൊരുങ്ങി നടന്നാലും മിടുക്ക് അഭിനയിച്ചാലും അതൊന്നും വിലപ്പോവില്ല. അവന്‍റെ ജീവിതം പാഴായതു തന്നെ.

Now only I happened to view your blog.
ReplyDeleteI went back and went thru your older posts also.
I appreciate your efforts.
Regards