pachai maamalai pol mene

Saturday, December 14, 2019

choose the right forum...



मा दद्यात् खलसङ्गेषु कल्पना मधुरा गिरा।
यथा वानरहस्तेषु कोमळाः कुसुमस्रजः॥
नीतिसारे 37
mā dadyāt khalasaṅgeṣu kalpanā madhurā girā|
yathā vānarahasteṣu komaḻāḥ kusumasrajaḥ||
neetisaare 
One should not share nice and sweet words and ideas in an assembly of unfriendly and evil-minded people..
Doing so would be like handing over a beautiful garland of flowers to a monkey..

മാ ദദ്യാത് ഖലസംഗേഷു കല്പനാ മധുരാ ഗിരാ
യഥാ വാനരഹസ്തേഷു കോമളാ കുസുമസ്രജഃ

നീതിസാരം 37

മണ്ടശിരോമണികളുടെയും വകതിരിവില്ലാത്ത തലതിരിഞ്ഞ ആളുകളുടെയും കൂട്ടത്തില്‍ അകപ്പെട്ടാല്‍ മധുരവും നന്മനിറഞ്ഞതുമായ വാക്കുകള്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല..

ആ വാക്കുകള്‍ കുരങ്ങന്റെ കയ്യില്‍ കൊടുത്ത മനോഹരമായ പൂമാലകള്‍ പോലെ പിച്ചിച്ചീന്തപ്പെടും



ചെളി നിറഞ്ഞ സ്ഥലത്ത് ചടഞ്ഞുകൂടിഇരുന്നുകൊണ്ട് ഒരാള്‍ ശാപ്പിടുകയാണ്‌..
അത് വേണ്ട എന്ന് ഉപദേശിച്ചപ്പോള്‍ കിട്ടുന്ന മറുപടി..
"ഇവിടെ ഇരുന്നു ഉണ്ണും.. ചെളി ചമ്മന്തിയായി കൂട്ടും "
എന്നാണെങ്കില്‍ അയാള്‍ക്ക്‌ നമോവാകം പറയുക മാത്രമല്ലേ നമുക്ക് പറ്റൂളളൂ ?

No comments:

Post a Comment