pachai maamalai pol mene

Monday, March 16, 2020

when you share the grief with a friend..



मित्रे निवेदिते दुःखे दुःखिनो जायते लघु। 

भारं भारवहस्येव स्कन्धयोः परिवर्तते॥ 

सुभाषितसुधानिधिः 

mitre nivedite duḥkhe duḥkhino jāyate laghu| 

bhāraṁ bhāravahasyeva skandhayoḥ parivartate|| 

subhāṣitasudhānidhiḥ 

A great quote from SubhashitasudhAnidhi.. a great compilation of sayings. 

---------------------- 

When one's grief, even though it is very heavy, is presented to a true friend, the heart of the sufferer would become light, and somewhat capable of facing the situation. 

See, if one is having a heavy burden on one of his shoulders and walking along, does not he shift the weight to the another shoulder and feel relieved? 

------------------- 

We human beings are created for company of one another.. Relatives, parents, spouses, all are ultimately useful because they are in essence friends.. A friend is one who is eager to share our woes and comfort us when we are in danger and who would be with us when we are enjoying life and would love to enjoy . 

तन्मित्रं आपदि सुखे च समक्रियं यत् 

tanmitram aapadi sukhe cha samakriya yat 

That is the true friend, whose attitude towards us is the same when we are in danger or when we enjoy comforts.. 

Indeed, if our difficulties are shared with true friends, we would get great relief.. physically and mentally.. 

In the slokam quoted, a friend is compared to a shoulder.. when the other shoulder is oneself.. 

We can share, we can soar and sink with confidence with such friends. 

But where do we get such sincere friends.. ? 

Are we remaining sincere to our friends? 

The answers to the above queries are not at all easy. 

Often friendship is for many just a use and throw material.. 



മിത്രേ നിവേദിതേ ദുഃഖേ ദുഃഖിനോ ജായതേ ലഘു| 

ഭാരം ഭാരവഹസ്യേവ സ്കന്ധയോഃ പരിവര്‍ത്തതേ|| 

സുഭാഷിതസുധാനിധിഃ 

സുഭാഷിത സുധാനിധി എന്ന സംഗ്രഹത്തില്‍ നിന്നുള്ള വിലയേറിയ ഒരു ഉപദേശം. 


ഒരാളുടെ ദുഃഖം അതെത്ര ആഴമേറിയതാണെങ്കിലും, ഒരു സുഹൃത്തിനോടൊപ്പം പങ്കുവയ്ക്കുമ്പോള്‍, ദുഃഖിതന്‍റെ ഹൃദയഭാരം വളരെ കുറയുന്നു . ആ പങ്കുവയ്ക്കല്‍ മൂലം അയാള്‍ക്ക്‌ തന്റെ ദുഃഖം കൂടുതല്‍ സംയമനത്തോടെ സഹിക്കുവാനുള്ള കെല്‍പ്പ് കിട്ടും. 
ശ്രദ്ധിച്ചിട്ടില്ലേ? ഒരാള്‍ ഒരു വലിയ ഭാരം ഒരു തോളില്‍ കയറ്റി നടന്നു നീങ്ങുമ്പോള്‍ അയാള്‍ക്ക്‌ വിഷമം കൂടും.. അപ്പോള്‍ അയാള്‍ ഭാരം ഒരു തോളില്‍ നിന്ന് മറ്റേ തോളിലേക്ക് മാറ്റി കുറെയൊക്ക ആശ്വാസം നേടുന്നു. . 


മനുഷ്യന്‍ ജനിച്ചിരിക്കുന്നത് തന്നെ സുഖവും ദുഖവും സഹജീവികള്‍ക്കൊപ്പം പങ്കുവച്ചു മുന്നോട്ടു പോകാനാണ്. ഒരാളും സ്വയംനിലനില്‍ക്കുന്ന പ്രതിഭാസം ഒന്നുമല്ല. അച്ഛനമ്മമാര്‍, ജീവിതപങ്കാളികള്‍ സഹോദരങ്ങള്‍, മക്കള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ -- ഇവരൊക്കെ ഒരര്‍ത്ഥത്തില്‍ നമ്മുടെ ചങ്ങാതിമാരും നമ്മുടെ ഭാരം നമ്മോടൊപ്പം ചുമന്നു നമ്മെ സഹായിക്കുന്ന വ്യക്തികളാണ്. നാം ഓരോരുത്തരും അതുപോലെ മറ്റുള്ളവരുടെ നല്ലതും നല്ലതല്ലാത്തതും എല്ലാം പങ്കു വയ്ക്കാന്‍ ചുമതലപ്പെട്ടവരും ആണ്. 

ഒരു യഥാര്‍ത്ഥ ചങ്ങാതി നമുക്ക് ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ വരുമ്പോള്‍ നമ്മോടോപ്പം നില്‍ക്കും. നമ്മുടെ വിഷമങ്ങള്‍ പങ്കുവയക്കും. അവയക്ക്‌ പരിഹാരം കണ്ടെത്താന്‍ നമ്മെ സഹായിക്കും. അതേ സമയം നമുക്ക് സന്തോഷവും സമൃദ്ധിയും ഉള്ളപ്പോല്ള്‍ ആ സുഹൃത്ത് അതില്‍ സന്തോഷിക്കും 
“തന്മിത്രം ആപദി സുഖെ ച സമക്രിയം യത് “ 
ഒരു യഥാര്‍ത്ഥ ചങ്ങാതി നാം നന്നായിരിക്കുമ്പോഴും നമുക്ക് ആപത്തുകള്‍ നേരിടേണ്ടി വരുമ്പോഴും എല്ലാ ഒരുപോലെ നമ്മോടു പെരുമാറും 



അതുപോലുള്ള സുഹൃത്തുക്കളുമായി നമ്മുടെ വിഷമങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ നമുക്ക് മാനസികമായും ശാരീരികമായും ആശ്വാസം ലഭിക്കും. നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും 
ഈ സുഭാഷിതത്തില്‍ ഒരു നല്ല സുഹൃത്തിനെ നമ്മുടെ രണ്ടാമത്തെ തോളിനോടാണ് ഉപമിച്ചിരിക്കുന്നത്. 
നല്ല സുഹൃത്തുമായി നമുക്കെന്തും പങ്കുവയക്കാം, അയാളോടൊപ്പം പറന്നുയരാം. എന്തും കീഴടക്കാം. 

ഒന്ന് മാത്രം, സൗഹൃദം സത്യസന്ധമാവണം. കലവറയില്ലാത്തതാവണം. നിബന്ധനകള്‍ നിറഞ്ഞതാവരുത്. 
അങ്ങിനെയുള്ള എത്ര ചങ്ങാതിമാരുണ്ട്‌?

No comments:

Post a Comment