ekaslokee bharatham
आदौ पाण्डवधार्तराष्ट्रजननं लाक्षागृहे दाहनं
द्यूते श्रीहरणं वने विहरणं मत्स्यालये वर्धनम् ।
लीलागोग्रहणं रणे वितरणं सन्धिक्रियाजृम्भणं
भीष्मद्रोणसुयोधनादिमथनं एतन्महाभारतम् ॥
ādau pāṇḍavadhārtarāṣṭrajananaṃ lākṣāgṛhe dāhanaṃ
dyūte śrīharaṇaṃ vane viharaṇaṃ matsyālaye vardhanaṃ ।
līlāgograhaṇaṃ raṇe vitaraṇaṃ sandhikriyājṛmbhaṇaṃ
bhīṣmadroṇasuyodhanādimathanaṃ etanmahābhārataṃ ॥
The sum and substance of the epic Mahabharatam is given in the above single slokam
To start with, the sons of Pandu and the sons of Dhritarashtra were born.
The jealous sons of Dhritarashtra tried to murder the Pandavas by burning a palace stealthily constructed with wax where they were persuaded to stay. (The Pandavas escaped miraculously)
Later in a game of Dice, the wealth and Kingdom of the Pandavas were taken away by the Kauravas as a wager.
The Pandavas were forced to live in exile in forest
Later on they lived in disguise in the palace of Virata the Matsya King
The Kauravas tried to grab the cows belonging to the Matsyas in a battle
They were forced to take flight during the heavy fight (where Arjuna in disguise of Brihannala played a major role)
Talk on some truce between Pandavas and Kauravas was initiated (by Lord Krishna), but the peace talk failed.
The fierce Mahabharatha war ensued. And the warriors of Kaurava side, Bhishma, Drona, Duryodhana and many others were defeated and killed.
This is the essence of Mahabharatham.
ഏകാശ്ലോകീ മഹാഭാരതം
ആദൌ പാണ്ഡവധാര്‍ത്തരാഷ്ട്രജനനം ലാക്ഷാഗൃഹേ ദാഹനം
ദ്യൂതേ ശ്രീഹരണം വനേ വിഹരണം മത്സ്യാലയേ വര്‍ധനം ।
ലീലാഗോഗ്രഹണം രണേ വിതരണം സന്ധിക്രിയാ ജൃംഭണം
ഭീഷ്മദ്രോണസുയോധനാദിമഥനം ഏതന്മഹാഭാരതം ॥
മഹാഭാരതം എന്ന മഹത്തായ ഇതിഹാസത്തിന്‍റെ രത്നച്ചുരുക്കം ഈ ശ്ലോകത്തില്‍ നമുക്ക് കാണാം
.
ആദ്യമായി പാണ്ഡുവിന്‍റെയും ധൃതരാഷ്ട്രരുടേയും മക്കള്‍ ജനിച്ച കഥ.
പാണ്ഡവരോടുള്ള അസൂയയും അസഹിഷ്ണുതയും മൂത്ത് കൌരവന്മാര്‍ അവരെ തഞ്ചത്തില്‍ ഒരു അരക്കുകൊണ്ട് പടുത്തുയര്‍ത്തിയ മാളികയില്‍ താമസിപ്പിച്ച ശേഷം അവരെ കൊല്ലുവാനായി മാളികയ്ക്കു തീയിട്ടു. ( പക്ഷെ പാണ്ഡവന്‍മാര്‍ അവിടെനിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു.)
കുറച്ചു കാലങ്ങള്‍ക്ക് ശേഷം കൌരവര്‍ പാണ്ഡവരെ ചൂതുകളിയില്‍ തോല്‍പ്പിച്ചു, പന്തയമായി വെച്ചിരുന്ന അവരുടെ രാജ്യവും സ്വത്തും എല്ലാം തട്ടിയെടുത്തു
പാണ്ഡവര്‍ കാട്ടില്‍ അലഞ്ഞുതിരിഞ്ഞു.
പിന്നീട് അവര്‍ മത്സ്യരജാവായ വിരാടന്റെ മാളികയില്‍ വേഷ പ്രച്ഛന്നരായി കഴിഞ്ഞുകൂടി
കൌരവന്മാര്‍ മത്സ്യരാജാവിന്റെ പശുക്കളെ ബലം പ്രയോഗിച്ചു തട്ടിയെടുത്തു കൊണ്ടുപോകുവാന്‍ ശ്രമിച്ചു.
അതിനുശേഷം നടന്ന യുദ്ധത്തില്‍ കൌരവര്‍ തോറ്റോടി ( അര്‍ജുനന്‍ ബൃഹന്ദള യുടെ രൂപത്തില്‍ ഈ യുദ്ധത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു)
ഭഗവാന്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പാണ്ഡവന്‍മാര്‍ക്കും കൌരവര്‍ക്കും മദ്ധ്യേ സന്ധിസംഭാഷണം നടന്നു.
പക്ഷെ അനുനയശ്രമങ്ങള്‍ വിജയിച്ചില്ല
അതി ഘോരമായ മഹാഭാരത യുദ്ധം നടന്നു.
ഭീഷ്മര്‍, ദ്രോണര്‍, ദുര്യോധനന്‍ എന്നിവരടങ്ങുന്ന കൌരവരുടെ യുദ്ധനിര പരാജയപ്പെട്ടു.
ആ മഹാരഥന്‍മാര്‍ മരണം വരിച്ചു
ഇതാണ് മഹാഭാരതത്തിന്‍റെ സാരം.
No comments:
Post a Comment