pachai maamalai pol mene

Monday, February 10, 2020

spend less than you earn





इदमेव हि पाण्डित्यं चातुर्यमिदमेव हि।
इदमेव सुबुद्धित्वं आयादल्पतरो व्ययः॥
समयोचितपद्यमालिकायाम्॥

idameva hi pāṇḍityaṁ cāturyamidameva hi|
idameva subuddhitvaṁ āyādalpataro vyayaḥ||
samayocitapadyamālikāyām||

An advice from Samayochitapadyamalika 
Meaning...
This is the ultimate in your knowledge and scholarship
This is the ultimate in your efficiency
This is the ultimate piece of intelligence in yu
That is, you must keep your income at a level higher than your expenditure..
( If this is not possible, all knowledge, efficiency and intelligence will be of no use.)



However, in a society we cry hoarse over slowdown in money supply, and lack of growth in economy and where people want to hike up the money circulation at any cost by giving loans, taking loans and even deficit budgeting, it is doubtful whether the old dictum that one should live within his mean would hold good any more..

ഇദമേവ ഹി പാണ്ഡിത്യം ചാതുര്യമിദമേവ ഹി।
ഇദമേവ സുബുദ്ധിത്വം ആയാദല്‍പ്പതരോ വ്യയഃ॥
സമയോചിതപദ്യമാലികായാം॥

സമയോചിത പദ്യമാലികയില്‍ നിന്നുള്ള ഒരു പാഠം


ഒരാള്‍ തനിക്ക് ഉള്ള വരുമാനത്തേക്കാള്‍ കുറഞ്ഞ നിലയില്‍ മാത്രമായിരിക്കണം തന്‍റെ ചിലവുകള്‍ ചിട്ടപ്പെടുത്തേണ്ടത്‌ 
ഇതാണ് അയാളുടെ ശരിയായ അറിവിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും അളവുകോല്‍ 
ഇതാണ് അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമേറിയ കൌശലം 
ഇതാണ് അയാളുടെ വിവേകത്തിന്‍റെ ലക്ഷണം 

വരവിനേക്കാള്‍ ചെലവ് കൂടിയാല്‍ പിന്നെ അറിവും കഴിവും എല്ലാം ഉപയോഗശൂന്യം ആവും 
ജീവിതം കട്ടപ്പൊകയാവും

ഒരു മലയാളം ചൊല്ലു പഴമക്കാരില്‍ നിന്ന് കേട്ടിട്ടുണ്ട് 

വരവുചിലവറിയാതെ മാടമ്പി തുള്ളിയാല്‍ 
ഇരവുപകലറിയാതെ പഷ്ണി കിടക്കണം 

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും വിപണിയില്‍ കറന്‍സിയുടെ ലഭ്യത ഏതുവിധത്തിലും ഉറപ്പുവരുത്തണമെന്ന സാമ്പത്തിക സിദ്ധാന്തങ്ങളെ ക്കുറിച്ചും പിന്നെ ഏതു വിധേനയും കടം എടുക്കുക, ഏതു വിധേനയും കടം കൊടുക്കുക എന്നീ കാര്യങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും എല്ലാവരും വാചാലരാവുന്ന ഇന്നത്തെ സമൂഹത്തില്‍ ഈ ഉപദേശത്തിനു പ്രസക്തി ഉണ്ടോ എന്നറിയില്ല.

No comments:

Post a Comment