pachai maamalai pol mene

Wednesday, February 12, 2020

the way of Karma



यो हि मातृपितृभ्रातॄनाचार्यं चावमन्यते। 
स पश्यति फलं तस्य प्रेतराजवशं गतः॥ १८ 
अध्रुवे हि शरीरे यो न करोति तपोर्जनम्। 
स पश्चात् तप्यते मूढो मृतो गत्वाऽत्मनो गतिम्॥१९ 
कस्यचिन्नहि दुर्बुद्धेः छन्दतो जायते मतिः। 
यादृशं कुरुते कर्म तादृशं फलमश्नुते॥२० 
बुद्धिरूपं फलं पुत्रान् शौर्यं धीरत्वमेव च। 
प्राप्नुवन्ति नराः सर्वे स्वकृतैः पूर्वकर्मभिः॥ २१ 
वाल्मीकिरामायणे ७-१५ 

yo hi mātṛpitṛbhrātṝnācāryaṁ cāvamanyate| 
sa paśyati phalaṁ tasya pretarājavaśāṁ gataḥ|| 18 
adhruve hi śarīre yo na karoti taporjanam| 
sa paścāt tapyate mūḍho mṛto gatvā'atmano gatim||19 
kasyacinnahi durbuddheḥ chandato jāyate matiḥ| 
yādṛśaṁ kurute karma tādṛśaṁ phalamaśnute||20 
buddhirūpaṁ phalaṁ putrān śauryaṁ dhīratvameva ca| 
prāpnuvanti narāḥ sarve svakṛtaiḥ pūrvakarmabhiḥ|| 21 
vālmīkirāmāyaṇe 7-15 

The above slokas are from Utharakandam of Valmikiramayanam Chapter 15 

Ravana occupies by force Lankapuri, which was actually the citadel of his half brother Kubera. 
There is a bitter fight between the Yakshas of Kubera and the Rakshasas of Ravana.. At one stage Kubera appears before Ravana.. 
The contents of the above four slokas are by way of addres by Kubera to Ravana 
The meaning is 
A person who neglects, attacks and insults his mother, father, brothers or preceptros, he will definitely meet the evil results of sun sins when he reaches the abode of the king of Pretas or spirits, yama. 
If a person does not engage himself in penance and such good deeds and accumulate the merits of such action even at the time when his body is supple and mobile, that idiotic person would suffer and face incarceration after is dead, and such suffering would be to equal extent would compensate the sins accumulated through evil actions perpetrated during his lifetime.
A man of evil mind and unstable character would never get transformed spontaneously to a person of good mind and proper action. He will suffer in the same manner and to the same extent as he commits bad karma.
A man attains good intellect, nice results in life, good sons, strength and valour, boldness, only as a result of the actions or Karamas perpetrated by them earlier 

യോ ഹി മാതൃപിതൃഭ്രാതൄനാചാര്യം ചാവമന്യതേ। 
സ പശ്യതി ഫലം തസ്യ പ്രേതരാജവശം ഗതഃ॥ 18 
അധ്രുവേ ഹി ശരീരേ യോ ന കരോതി തപോര്‍ജ്ജനം। 
സ പശ്ചാത് തപ്യതേ മൂഢോ മൃതോ ഗത്വാഽആത്മനോ ഗതിമ്॥19 
കസ്യചിന്നഹി ദുര്‍ബുദ്ധേഃ ഛന്ദതോ ജായതേ മതിഃ। 
യാദൃശം കുരുതേ കര്‍മ്മ താദൃശം ഫലമശ്നുതേ॥20 
ബുദ്ധിരൂപം ഫലം പുത്രാന്‍ ശൌര്യം ധീരത്വമേവ ച। 
പ്രാപ്നുവന്തി നരാഃ സര്‍വ്വേ സ്വകൃതൈഃ പൂര്‍വ്വകര്‍മ്മ ഭിഃ॥ 21 
വാല്മീകിരാമായണേ 7-15 


ഈ ശ്ലോകങ്ങള്‍ വാല്മീകിരാമായണം ഉത്തരകാണ്ഡത്തിലെ പതിനഞ്ചാമത് അദ്ധ്യായത്തില്‍ വരുന്നതാണ്.

രാവണന്‍ സ്വന്തം അര്‍ദ്ധസഹോദരനും ധനാധിപതിയുമായ കുബേരന്‍റെ പട്ടണമായ ലങ്കാപുരിയെ ആക്രമിച്ചു പിടിച്ചെടുക്കുന്നു. 

കുബേരന്റെ യക്ഷ സൈന്യത്തിനും രാവണന്‍റെ രാക്ഷസ സൈന്യത്തിനും ഇടയില്‍ ഘോരമായ യുദ്ധം നടക്കുന്നു. ഇതിന്നിടയില്‍ ജ്യേഷ്ടനായ കുബേരന്‍ രാവണന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. കുബേരന്‍ രാവണനോടു പറയുന്ന കാര്യങ്ങളാണ് ഈ ശ്ലോകങ്ങളുടെ ഉള്ളടക്കം 


ഈ ശ്ലോകങ്ങളുടെ അര്‍ത്ഥം:- 

സ്വന്തം മാതാപിതാക്കളെയോ, സഹോദരങ്ങളെയോ ഗുരുഭൂതരേയോ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ആള്‍ ആ ദുഷ്കര്‍മ്മത്ത്തിന്‍റെ ദോഷഫലം അയാള്‍ ജീവിതം അവസാനിക്കുമ്പോള്‍ പ്രേതങ്ങളുടെ രാജാവായ യമന്‍റെ ലോകത്തിലേക്ക്‌ എറിയപ്പെട്ടു അവിടെ നല്ലവണ്ണംഅനുഭവിക്കും ---18

ശരീരത്തിന് ശേഷിയും ചലനശക്തിയും ഉള്ള കാലത്ത് തന്നെ ഒരാള്‍ തപസും മറ്റു നല്ലകാര്യങ്ങളും ചെയ്തു വേണ്ടത്ര പുണ്യം സ്വരൂപിച്ചു കൂട്ടിയില്ലെങ്കില്‍ മൂഡനായ അയാള്‍ സ്വന്തം മരണത്തിനു ശേഷം ജീവിക്കുമ്പോള്‍ ചെയ്ത പാപകര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ശിക്ഷയും യാതനയും മൃത്യുവിന്റെ ലോകത്തില്‍ കിടന്നു അനുഭവിച്ചു തീര്‍ക്കേണ്ടി വരും --19 

സ്വതവേ ദുഷ്ടനും മനസ്സിന് സ്ഥിരത ഇല്ലാത്തവനും ആയ ഒരു വ്യക്തി കാലക്രമത്തില്‍ സ്വാഭാവികമായി നല്ലവനായി മാറുക എന്നത് അസാദ്ധ്യമായ ഒരു കാര്യമാണ്. അയാള്‍ ഭൂമിയില്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക്‌ തുല്യമായും അനുസൃതമായും അയാള്‍ക്ക്‌ കിട്ടേണ്ടുന്ന ദൂഷ്യഫലങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും --20

ഒരു മനുഷ്യന്‍ ഈ ജീവിതത്തിലും ഇതിനു മുമ്പുണ്ടായിരുന്ന ജന്മങ്ങളിലും എല്ലാം ചെയ്ത നല്ല കര്‍മ്മങ്ങളുടെ ഫലമായി മാത്രമായിരിക്കും അയാള്‍ക്ക് നല്ല ബുദ്ധിശക്തി, ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലസിദ്ധി, നല്ല പുത്രന്മാര്‍, ശക്തിയും ശൌര്യവും, ധീരത, എന്നിവ കൈവരുന്നതും അവയുടെ ഫലങ്ങള്‍ അനുഭവവേദ്യങ്ങളാവുന്നതും –21 

No comments:

Post a Comment