तैलाद् रक्षेत् जलाद् रक्षेत् रक्षेत् शिथिल बन्धनात्।
मूर्खहस्ते न दातव्यं एवं वदति पुस्तकम्॥
tailād rakṣet jalād rakṣet rakṣet śithila bandhanāt|
mūrkhahaste na dātavyaṁ evaṁ vadati pustakam||
A great reminder for lovers of book and lovers of knowledge too, The books contain the accumulated knowledge of many generations of humanity.. Of course, the paper, ink, printing machine and such recording techniques were invented only a few centuries ago. Before that for some time words and letters were recorded in palm leaves, tablets, papyrus rolls and all. Earlier to that, the knowledge composed in words and sentences were imparted by teachers to disciples orally, and the disciple recited such advices repeatedly and memorized them too.. Great works like Vedas were maintained in their pristine purity and transmitted from generation to generation.. because the rules of pronunciation, the rules of intonation and the rules of the languages in general were very accurate'
However, the appearance of printed books brought in an unprecedented revolution in the field of knowledge.
The technology of printing and creation of books has been improving by leaps and bounds over the past few centuries.
And with the advent of storage of data and images in digital storage spaces appear to have revolutionized the field of transmission and imparting of knowledge especially during the past three or four decades
The fascination for printed volumes is still very prominent among us.. And in spite of all the digitalized reading appliances, we choose some books for study and preservation..
The slokam given is about the printed volume.
The book tells its owner
Please save me by keeping away from oil
Please save me by keeping away from water
Please save me by mending the torn and dislodged stitches
And
Please, Never, never, hand me over to a ruffian and an idiot..
The paper would get damaged and the printed words would be obliterated when the book comes into contact with oil. Similar damage happens when the book is drenched too
And when the book is in constant use and has many years of existence, the stitches that bind the pages get cut or frayed.. The pages come apart and the utility of the book suffers.
More than all these, if the book is given to a ruffian who has no inclination for reading and who has no particular affinity for knowledge too, the book would be handled callously, it may suffer damage and the leaves might be torn and used for packing or such purposes..
So the prayer of a book is that it should be protechted from one and all of the above four threats.
तैलाद् रक्षेत् protect from oil
जलाद् रक्षेत् protect from water
शिथिल बन्धनात् weak or soiled stitches रक्षेत् protect
मूर्खहस्ते न दातव्यं should not be handled by a ruffian or idiot |
पुस्तकम् एवं वदति the book says so..
തൈലാദ് രക്ഷേത് ജലാദ് രക്ഷേത് രക്ഷേത് ശിഥില ബന്ധനാത്|
മൂര്ഖഹസ്തേ ന ദാതവ്യം ഏവം വദതി പുസ്തകം||
തൈലാദ് രക്ഷേത് ജലാദ് രക്ഷേത് രക്ഷേത് ശിഥില ബന്ധനാത്|
മൂര്ഖഹസ്തേ ന ദാതവ്യം ഏവം വദതി പുസ്തകം||
പുസ്തകങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും തീവ്ര സ്നേഹികള്‍ക്ക് ഒരു അതിപ്രധാനമായ ഓര്‍മ്മപ്പെടുത്തല്‍ .
പുസ്തകങ്ങള്‍ നമുക്ക് മുന്നേ കടന്നുപോയ വളരെയധികം തലമുറകള്‍ സമ്പാദിച്ചുകൂട്ടിയ അറിവിന്‍റെ ആകത്തുകയുടെ സന്ച്ചയങ്ങള്‍ ആണ്. കടലാസും അച്ചടിയും മഷിയും അച്ചടിയന്ത്രവും അതുപോലെയുള്ള ആധുനിക സംവിധാനങ്ങളും എല്ലാം കണ്ടുപിടിച്ചിട്ട് നാലോ അഞ്ചോ നൂറ്റാണ്ടുകളെ കഴിഞ്ഞിട്ടുണ്ടാവൂ.
അതിനു മുമ്പ് വാകുകളിലും വാക്യങ്ങളിലും സ്വരൂപിച്ച അറിവ് താളിയോലകളിലും, ശിലാലിഖിതങ്ങളിലും പാപ്പിറസ് ചുരുളുകളിലും എല്ലാം ആലേഖനം ചെയ്യപ്പെട്ടിരുന്നു.
അതിനും മുമ്പുള്ള കാലങ്ങളില്‍ ആ അറിവ് ഗുരു ശിഷ്യന്നു വാക്കുകളായി പറഞ്ഞു കൊടുക്കുകയും ശിഷ്യന്‍ അത് ശ്രവിച്ചു ഉരുവിട്ട് പഠിക്കുകയും ചെയ്തിരുന്നു .
നമ്മുടെ വേദങ്ങള്‍ പോലെയുള്ള മഹത്തായ കൃതികള്‍ അവയുടെ ഒരിക്കലും മങ്ങലേല്‍ക്കാത്ത പരിശുദ്ധിയോടെ ഉരുവിട്ടും ശ്രവിച്ചും എത്രയോ തലമുറകള്‍ കൈമാറപ്പെട്ടു. വേദങ്ങളുടെ ഈ കൃത്യതക്കും പരിശുദ്ധിക്കും കാരണം അവയുടെ ഉച്ചാരണത്തിലും വാക്യവിസ്താരത്തിലും നമ്മുടെ പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചിരുന്ന കൃത്യതയും വിശ്വസ്തതയും ആണ്
എങ്കിലും അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ ആവിര്‍ഭാവം അറിവിന്‍റെ ചക്രവാളത്തില്‍ അതുവരെയില്ലാത്ത വിപ്ലവകരമായ പുരോഗതി ഉണ്ടാക്കി.
പുസ്തകങ്ങളുടെ അച്ചടിയിലും പ്രസിദ്ധീകരണത്തിലും നമ്മുടെ സമൂഹത്തില്‍ കടന്ന നാലോ അഞ്ചോ നൂറ്റാണ്ടുകളിലായി തുടര്‍ച്ചയായ ആധുനിക പ്രവണതകള്‍ ഉടലെടുത്തു.
അത് മനുഷ്യരാശിയുടെ അറിവിന്റെ മേഖലകള്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ നാലോ അഞ്ചോ പതിറ്റാണ്ടുകളില്‍ വാക്കുകളും അറിവും എല്ലാം ഇലക്ട്രോണിക് സ്റ്റോറേജുകളില്‍ ശേഖരിച്ചു വയ്ക്കുവാനും കംപ്യുടര്‍ പോലുള്ള ഉപകരങ്ങളുടെ സഹായത്തോടെ വായിക്കുവാനും എഴുതുവാനും എല്ലാം നാം പഠിച്ചു.
ഇന്റര്‍നെറ്റ് വഴി ആ അറിവുകള്‍ നിമിഷങ്ങള്‍ക്കകം ലോകത്തിന്‍റെ വിദൂരകോണുകളിലും എത്തിക്കുവാനും നമുക്ക് കഴിയും
എങ്കിലും അച്ചടിമഷിപുരണ്ട പുസ്തകങ്ങള്‍ സ്വന്തമാക്കുവാനും അവ സൌകര്യപൂര്‍വ്വം വായിക്കുവാനുമുള്ള നമ്മുടെ ത്വരക്ക് ഇന്നും വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. എത്ര ഡിജിറ്റല്‍ സൌകര്യങ്ങള്‍ വന്നാലും ചില പുസ്തകങ്ങള്‍ നാം നമ്മുടെ അലമാരികളില്‍ അടുക്കിവയ്ക്കുക തന്നെ ചെയ്യും.
മുകളില്‍ ഉദ്ധരിച്ച ശ്ലോകം കടലാസില്‍ അച്ചടിച്ച പുസ്തകത്തെക്കുറിച്ചാണ്
അര്‍ത്ഥം
പുസ്തകം അതിന്റെ ഉടമസ്ഥനോട് അപേക്ഷിക്കുന്നു
എന്നെ എണ്ണയില്‍ നിന്നും രക്ഷിക്കുക
എന്നെ ജലത്തില്‍ നിന്നും രക്ഷിക്കുക
എന്റെ താളുകളെ ചേര്‍തുനിര്‍ത്തുന്ന നൂലുകള്‍ പൊട്ടിപ്പോകാതെ സംരക്ഷിക്കുക.
പിന്നെ അറിവും വകതിരിവുമില്ലാത്ത ഓരു വിഡ്ഢിക്കു ഒരിക്കലും എന്നെ കൈമാറരുതേ
എണ്ണതട്ടിയാലോ വെള്ളത്തില്‍ കുതിര്‍ന്നാലോ പിന്നെ പുസ്തകത്തിന് ഒരു നിലനില്‍പ്പും ഇല്ല. ഏറെക്കാലം ഉപയോഗിക്കുന്ന പുസ്തകങ്ങളുടെ നൂല്‍ക്കെട്ടുകള്‍ ദ്രവിച്ചു പോട്ടിപ്പോവുന്നത് സ്വാഭാവികമാണ്. ഇടക്കിടെ താളുകള്‍ കൂട്ടിത്തുന്നി പുസ്തകങ്ങളെ നല്ലവണ്ണം സൂക്ഷിക്കണം. പരിപാലിക്കണം.
ഇതിനുമെല്ലാമേറെ ഒരു പുസ്തകം വായിക്കാനുള്ള താല്‍പര്യവു തീരെ ഇല്ലാത്ത ഒരു വിഡ്ഢിയുടെ കൈയില്‍ എത്തിച്ചേര്‍ന്നാല്‍ അതുപോലെ ദൌഭാഗ്യം വേറൊന്നും ഇല്ല. അയാള്‍ പുസ്തകത്തെ അവഗണിക്കും.. ക്രൂരതയോടെ വലിച്ചു കീറും. താളുകള്‍ ഒരുപക്ഷെ അങ്ങാടി സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാന്‍ ഉപയോഗിച്ച് എന്നും വരും.
അതുകൊണ്ടാണ് പുസ്തകം സ്വന്തം രക്ഷക്കായി ഇങ്ങനെ അപേക്ഷിക്കുന്നത്.
No comments:
Post a Comment