pachai maamalai pol mene

Wednesday, August 30, 2023

मन्त्रभ्रंशे सम्प्रदायः प्रयोगश्च्युतसंस्कृतौ



मन्त्रभ्रंशे सम्प्रदायः प्रयोगश्च्युतसंस्कृतौ ।
देशधर्मस्त्वनाचारे पृच्छतां सिद्धमुत्तरम् ॥
Manthrabhramshe sampradaayaH prayoga chyutha samskrutau
deshdharmastvanaachaare prucchataam siddhamuthtaram
𝗠𝗮𝗻𝘆 𝗼𝗳 𝘁𝗵𝗲 𝗺𝘂𝗰𝗵 𝗮𝗰𝗰𝗹𝗮𝗶𝗺𝗲𝗱 𝗴𝘂𝗿𝘂𝘀 𝗮𝗻𝗱 𝗹𝗲𝗮𝗱𝗲𝗿𝘀 𝗼𝗳 𝘁𝗵𝗼𝘂𝗴𝗵𝘁 𝗮𝗿𝗲 𝗼𝗳𝘁𝗲𝗻 𝗰𝗼𝗻𝗳𝗿𝗼𝗻𝘁𝗲𝗱 𝘄𝗶𝘁𝗵 𝘀𝗶𝘁𝘂𝗮𝘁𝗶𝗼𝗻𝘀 𝘄𝗵𝗲𝗿𝗲 𝘄𝗵𝗮𝘁 𝘁𝗵𝗲𝘆 𝘀𝗽𝗲𝗮𝗸 𝘄𝗼𝘂𝗹𝗱 𝗻𝗼𝘁 𝗯𝗲 𝗰𝗼𝗿𝗿𝗲𝗰𝘁 𝗳𝗼𝗿 𝘃𝗮𝗿𝗶𝗲𝗱 𝗿𝗲𝗮𝘀𝗼𝗻𝘀 𝗹𝗶𝗸𝗲 𝘀𝗹𝗶𝗽 𝗼𝗳 𝘁𝗵𝗲 𝘁𝗼𝗻𝗴𝘂𝗲, 𝗹𝗮𝗰𝗸 𝗼𝗳 𝘁𝗵𝗼𝗿𝗼𝘂𝗴𝗵 𝗸𝗻𝗼𝘄𝗹𝗲𝗱𝗴𝗲 𝗼𝗻 𝘁𝗵𝗲 𝘀𝘂𝗯𝗷𝗲𝗰𝘁 𝗲𝘁𝗰..
𝗧𝗼 𝘀𝗮𝘃𝗲 𝘁𝗵𝗲𝗶𝗿 𝗳𝗮𝗰𝗲𝘀 𝗼𝗻 𝘀𝘂𝗰𝗵 𝗰𝗼𝗻𝘁𝗿𝗮𝗱𝗶𝗰𝘁𝗶𝗼𝗻𝘀 𝗼𝗿 𝘀𝗹𝗶𝗽𝘀, 𝘁𝗵𝗲𝘆 𝘄𝗼𝘂𝗹𝗱 𝘂𝘀𝗲 𝘀𝗼𝗺𝗲 𝘁𝗿𝗶𝗰𝗸𝘀.
𝗧𝗵𝗲𝘀𝗲 𝘁𝗿𝗶𝗰𝗸𝘀 𝗮𝗿𝗲 𝗹𝗶𝘀𝘁𝗲𝗱 𝗶𝗻 𝘁𝗵𝗲 𝗮𝗯𝗼𝘃𝗲 𝗰𝗼𝘂𝗽𝗹𝗲𝘁
𝗪𝗵𝗲𝗻 𝘁𝗵𝗲𝗿𝗲 𝗶𝘀 𝗶𝗻𝗰𝗼𝗿𝗿𝗲𝗰𝘁 𝗮𝗻𝗱 𝗶𝗻𝗰𝗼𝗺𝗽𝗹𝗲𝘁𝗲 𝗿𝗲𝗻𝗱𝗲𝗿𝗶𝗻𝗴 𝗼𝗳 𝗺𝗮𝗻𝘁𝗿𝗮𝘀 𝗼𝗿 𝗰𝗵𝗮𝗻𝘁𝘀 𝗮𝗻𝗱 𝗶𝘁 𝗶𝘀 𝗽𝗼𝗶𝗻𝘁𝗲𝗱 𝗼𝘂𝘁, 𝘁𝗵𝗲 𝗴𝘂𝗿𝘂 𝘄𝗼𝘂𝗹𝗱 𝗵𝗮𝘃𝗲 𝘁𝗵𝗲 𝘀𝘁𝗼𝗰𝗸 𝗮𝗻𝘀𝘄𝗲𝗿…
“ 𝘁𝗵𝗶𝘀 𝗶𝘀 𝘁𝗵𝗲 𝘁𝗿𝗮𝗱𝗶𝘁𝗶𝗼𝗻 𝘄𝗲 𝗳𝗼𝗹𝗹𝗼𝘄”
𝗪𝗵𝗲𝗻 𝘁𝗵𝗲𝗿𝗲 𝗶𝘀 𝘀𝗹𝗶𝗽 𝗶𝗻 𝘁𝗵𝗲 𝘂𝘀𝗮𝗴𝗲 𝗼𝗳 𝗹𝗮𝗻𝗴𝘂𝗮𝗴𝗲 𝗮𝗻𝗱 𝗴𝗿𝗮𝗺𝗺𝗮𝗿 𝘁𝗵𝗲 𝗴𝘂𝗿𝘂 𝘄𝗼𝘂𝗹𝗱 𝘀𝗮𝘆 𝘄𝗶𝘁𝗵𝗼𝘂𝘁 𝗯𝗮𝘁𝘁𝗶𝗻𝗴 𝗮𝗻 𝗲𝘆𝗲𝗹𝗶𝗱..
“ 𝗧𝗵𝗶𝘀 𝗶𝘀 𝗔𝗿𝘀𝗵𝗮 𝗽𝗿𝗮𝘆𝗼𝗴𝗮.. 𝘂𝘀𝗲𝗱 𝗲𝘃𝗲𝗻 𝗲𝗮𝗿𝗹𝗶𝗲𝗿 𝘁𝗼 𝗰𝗼𝗱𝗶𝗳𝗶𝗰𝗮𝘁𝗶𝗼𝗻 𝗼𝗳 𝗿𝘂𝗹𝗲𝘀 𝗼𝗳 𝗴𝗿𝗮𝗺𝗺𝗮𝗿 𝗮𝗻𝗱 𝗲𝘁𝘆𝗺𝗼𝗹𝗼𝗴𝘆”
𝗪𝗵𝗲𝗻 𝘁𝗵𝗲 𝗚𝘂𝗿𝘂 𝗶𝘀 𝘁𝗿𝘆𝗶𝗻𝗴 𝘁𝗼 𝗳𝗼𝗹𝗹𝗼𝘄 𝗮 𝗿𝗶𝘁𝘂𝗮𝗹 𝘄𝗵𝗶𝗰𝗵 𝗶𝘀 𝗻𝗼𝘁 𝗶𝗻 𝘀𝘆𝗻𝗰 𝘄𝗶𝘁𝗵 𝘁𝗵𝗲 𝗲𝘀𝘁𝗮𝗯𝗹𝗶𝘀𝗵𝗲𝗱 𝗽𝗿𝗮𝗰𝘁𝗶𝗰𝗲𝘀 𝗲𝗻𝗷𝗼𝗶𝗻𝗲𝗱 𝗯𝘆 𝘁𝗵𝗲 𝘁𝗲𝘅𝘁𝘀, 𝗵𝗲 𝘀𝗵𝗼𝘂𝗹𝗱 𝘀𝗮𝘆,
“ 𝗧𝗵𝗶𝘀 𝗽𝗮𝗿𝘁𝗶𝗰𝘂𝗹𝗮𝗿 𝘃𝗮𝗿𝗶𝗮𝘁𝗶𝗼𝗻 𝗼𝗿 𝗱𝗲𝘁𝗼𝘂𝗿 𝗶𝘀 𝗯𝗲𝗰𝗮𝘂𝘀𝗲 𝗼𝗳 𝘁𝗵𝗲 𝗲𝘀𝘁𝗮𝗯𝗹𝗶𝘀𝗵𝗲𝗱 𝗰𝘂𝘀𝘁𝗼𝗺𝘀 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗮𝗿𝘁𝗶𝗰𝘂𝗹𝗮𝗿 𝗮𝗿𝗲𝗮 “
𝗧𝗵𝗲 𝗽𝗲𝗼𝗽𝗹𝗲 𝗶𝗻 𝗴𝗲𝗻𝗲𝗿𝗮𝗹 𝗮𝗿𝗲 𝗻𝗼𝘁 𝗿𝗲𝗮𝗹𝗹𝘆 𝗮𝘄𝗮𝗿𝗲 𝗼𝗳 𝘄𝗵𝗮𝘁 𝗶𝘀 𝗿𝗶𝗴𝗵𝘁 𝗮𝗻𝗱 𝘄𝗵𝗮𝘁 𝗶𝘀 𝘄𝗿𝗼𝗻𝗴.. 𝗦𝗼 𝘁𝗵𝗲𝘆 𝘄𝗼𝘂𝗹𝗱 𝘀𝘄𝗮𝗹𝗹𝗼𝘄 𝘄𝗵𝗮𝘁 𝘁𝗵𝗲 𝗴𝗹𝗶𝗯 𝘁𝗼𝗻𝗴𝘂𝗲𝗱 𝗴𝘂𝗿𝘂 𝗼𝗿 𝗵𝗶𝗴𝗵 𝗽𝗿𝗶𝗲𝘀𝘁𝘀 𝘀𝗮𝘆𝘀… 𝗔𝗻𝗱 𝘄𝗼𝘂𝗹𝗱 𝗮𝗰𝗰𝗲𝗽𝘁 𝗶𝘁 𝘄𝗶𝘁𝗵𝗼𝘂𝘁 𝗳𝘂𝗿𝘁𝗵𝗲𝗿 𝗾𝘂𝗲𝘀𝘁𝗶𝗼𝗻𝘀.. 𝗣𝗼𝗹𝗶𝘁𝗶𝗰𝗶𝗮𝗻𝘀 𝘁𝗼𝗼 𝘁𝗿𝘆 𝘁𝗼 𝗱𝗼 𝘁𝗵𝗶𝘀𝗧𝗵𝗲 𝘀𝗼𝗰𝗶𝗮𝗹 𝗺𝗲𝗱𝗶𝗮 𝗴𝘂𝗿𝘂𝘀 𝘁𝗼𝗼.
A quote from Chatuchanakam… an anthology of funny quotes.
മന്ത്രഭ്രംശേ സമ്പ്രദായഃ പ്രയോഗശ്ച്യുത സംസ്കൃതൌ
ദേശധര്മ്മസ്ത്വനാചാരെ പൃഛതാം സിദ്ധമുത്തരം
അപക്വമായ അറിവും വാചകക്കസര്‍ത്തും കൈമുതലാക്കി പൊതുജനത്തെ കൈയ്യിലെടുത്തു ഗുരുക്കന്മാരും ആധ്യാത്മിക ചിന്തകരും ആയി വിലസുന്ന ബുദ്ധിജീവികളും, ഗുരുക്കന്മാരും, സ്വാമിമാരും എല്ലാം പലപ്പോഴും അവര്‍ പടച്ചുവിടുന്ന വിവരക്കേടുകള്‍ക്ക് വിശദീകരണം നല്‍കേണ്ടതായ സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. വിവരക്കേടും, നാവിന്റെ പിഴയും എല്ലാം ഇതിനു കാരണമാവാം. പക്ഷെ ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും മറുപടി നല്‍കി മുഖം രക്ഷിക്കാന്‍ അവര്‍ പലേ തന്ത്രങ്ങളും സൂത്രങ്ങളും പ്രയോഗിക്കാറുണ്ട്. അവയില്‍ ചിലത് ഈ ശ്ലോകത്തില്‍ കാണാം .
മന്ത്രങ്ങളും സൂത്രങ്ങളും തെറ്റായോ മുഴുവനും അല്ലാതെയോ ചൊല്ലുമ്പോള്‍ അവര്‍ പറയും.. “ ഇതാണ് ഞങ്ങള്‍ തുടരുന്ന സമ്പ്രദായം”
ഭാഷാ പ്രയോഗത്തിലോ, വ്യാകരണത്തിലോ ഉച്ചാരണത്തിലോ പിഴവ് വന്നാല്‍ ഇമകള്‍ പോലും ചിമ്മാതെ അവരി പറയും.. “ ഇത് ആര്‍ഷപ്രയോഗം ആണ്.. വ്യാകരണനിയമങ്ങള്‍ ഇന്നത്തെപ്പോലെ അല്ലായിരുന്ന കാലത്ത് ഈ പ്രയോഗം ശരിയായിരുന്നു.”
ഒരു ആചാരമോ അനുഷ്ടാനമോ വിവരക്കേടുകൊണ്ട് തെറ്റായും കീഴ്വഴക്കങ്ങള്‍ക്കും ആധികാരികഗ്രന്ഥങ്ങളില്‍ പറഞ്ഞതിനും വിപരീതമായി പ്രയോഗിക്കുമ്പോള്‍ അയാള്‍ക്ക് ഈ മറുപടി ഉണ്ടാവും.. “ ഈ പ്രദേശത്തെ നാട്ടുനടപ്പ് ഇങ്ങനെയാണ്.. ഇത് ഈ നാട്ടിന്‍റെ പ്രത്യേകത ആണ്.”
പാവം പൊതുജനം. അവര്‍ക്ക് ഇതിനെക്കുറിച്ച് വലിയ് ഗ്രാഹ്യം ഒന്നും ഉണ്ടാവില്ല. ഗുരുവിന്റെയും പുരോഹിതന്റെയും വാകുകളില്‍ അവര്‍ വീഴും. പിന്നെ ചോദ്യങ്ങള്‍ ഒന്നും ഉണ്ട്ടവാന്‍ സാധ്യതയില്ല.
രാഷ്ട്രീയക്കാരും ഇത് തന്നെയല്ലേ ചെയ്യുന്നത്?
പിന്നെ സോഷ്യല്‍ മീഡിയയിലെ പണ്ഡിതന്മാരും
ചാടു ചാണകത്തില്‍ നിന്ന്

No comments:

Post a Comment