कर्मोक्तिनर्मनिर्माणैः प्रातः प्रातः प्रधावताम्।
धनं धनं प्रलपतां निधनं विस्मृतम् नृणाम्॥
महासुभाषित संग्रहे ८९५२ क्षेमेन्द्र कृते दर्पदलने
karmoktinarmanirmāṇaiḥ prātaḥ prātaḥ pradhāvatām|
dhanaṁ dhanaṁ pralapatāṁ nidhanaṁ vismṛtam nṛṇām||
mahasubhaashita sangraham 8952 Darpadalanam Kshemendra
People who are just living on, filling their time doing physical activities, engaging in conversation and debates, trying to crack jokes and telling funny anecdotes, getting engaged in planning, calculation and construction activities and through all these activities running around ceaselessly from one morning to the next morning, as also people who are always getting worried about their finances and crying for money and more money, simply are forgetting to notice the arrival of their death.
Just disengage yourself from the grinding stone for some moments and try to be calm and peaceful. Pressures of work and worries about finances are always there. If we do not try to stand aloof and watch at ourselves at least for a few moments once in a while, we would be nowhere when the God holding a noose arrives atop a buffalo ready to drag us away.
कर्म physical activities उक्ति talking नर्म indulgin in fun निर्माणैः doing construction, calculation or planning प्रातः प्रातः from one morning to the next morning प्रधावतां for who keep on running around धनं धनं money, more money प्रलपतां thus crying, thus craving नृणां for men निधनं death, the arrival of death विस्मृतं remains forgotten
കര്‍മോക്തിനനര്‍മനിര്‍മാണൈഃ പ്രാതഃ പ്രാതഃ പ്രധാവതാം।
ധനം ധനം പ്രലപതാം നിധനം വിസ്മൃതം നൃണാം॥
ദര്‍പദലനം ക്ഷേമേന്ദ്രന്‍ മഹാസുഭാഷിത സംഗ്രഹം
ജീവിതം യാന്ത്രികമായി ജീവിച്ചു പോകുന്നവര്‍ എന്തെങ്കിലും ശാരീരികമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍, സംസാരിച്ചും, തര്‍ക്കിച്ചും ചര്‍ച്ച ചെയ്തും ഫലിതം പറഞ്ഞും പരിഹസിച്ചും കണക്കു കൂട്ടിയും കിഴിച്ചും പദ്ധതി ഇട്ടുകൊണ്ടേ ഇരിക്കുന്നവര്‍, ഇപ്രകാരം ഒരു രാവിലെ തുടങ്ങിയാല്‍ അടുത്ത പുലരി വരെ വട്ടം കറങ്ങി ഓടി നടക്കുന്നവര്‍, സാമ്പത്തികമായ വേവലാതികളും ലാഭത്തിനുവേണ്ടിയുള്ള ആഗ്രഹവും മൂത്ത് പണം, വീണ്ടും പണം എന്ന് ഉരുവിട്ടുകൊണ്ട് നാളുകള്‍ തള്ളിനീക്കുന്നവര്‍, ഇത്തരം മനുഷ്യര്‍ക്ക് മരണം അടുത്തെത്തിക്കൊണ്ടേയിരിക്കുന്നു എന്ന കാര്യം ഓര്‍ക്കാന്‍ സമയമെവിടെ ?
ജീവിതത്തില്‍ വല്ലപ്പോഴുമൊക്കെ ജീവിതമാവുന്ന എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന എണ്ണച്ചക്ക് വലിച്ചു കൊണ്ടേയിരിക്കുന്നത് നിര്‍ത്തി മാറിനിന്നു സ്വയം തിരിഞ്ഞുനോക്കുക. വേവലാതികള്‍ക്ക് വല്ലപ്പോഴുമൊക്കെ അവധി കൊടുക്കുക. സ്വയം ശാന്തനായി തന്നേത്തന്നെ ശ്രദ്ധിച്ചു നോക്കു. ജോലിയുടെയും ജീവിതത്തിന്‍റെയും സംഘര്‍ഷങ്ങളും സാമ്പത്തികമായ വെല്ലുവിളികളും ഇല്ലാത്ത സമയം ഒരിക്കലും ഉണ്ടാവില്ല. ഇതില്‍നിന്നൊക്കെ കുറെ സമയമെങ്കിലും മാറി നില്‍ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ നമ്മുടെ കഴുത്തില്‍ കെട്ടുവാനുള്ള കയറും കൈയിലേന്തി പോത്തിന്‍റെ പുറത്ത്കയറി നമ്മെ കൊണ്ടുപോകാന്‍ ഒരാള്‍ വരുമ്പോള്‍ നിസ്സഹായതയല്ലാതെ ഒന്നും നമുക്ക് കൈമുതലായി ഉണ്ടാവില്ല.
അല്പസമയം എങ്കിലും അല്ലലില്ലാതെ ജീവിക്കണ്ടേ ?
No comments:
Post a Comment