शत्रौ मित्रे पुत्रे बन्धौ मा कुरु यत्नं विग्रहसन्धौ।
भव समचित्तः सर्वत्र त्वं वान्छत्यचिराद्यदि सत्वत्त्वम्॥
śatrau mitre putre bandhau mā kuru yatnaṁ vigrahasandhau|
bhava samacittaḥ sarvatra tvaṁ vānchatyacirādyadi satvattvam||
adi shankara Bhaja govindam
Extremes are always vexatious. It is always safer to be balanced, without moving either too near or too far, in our approaches, if we desire a life more of peace and less of botheration. This idea would apply with equal force either in the day to day affairs of our lives and even in the very serious pursuit of spiritual elevation. Being detached is the best guarantee against distress and disappointment.
Acharya Shankara presents this idea with prodound insight in a couplet in Bhaja Govindam
His advice is
Be it in the case of enemies, friends, sons or relatvies never make any great effort either to make friendship and bind relations and at the same time never try to pick up quarrel or cause any situation that would lead to strife and difference of opinion. If you desire to lead a life where your thoughts are balanced and both yourself and the surroundings are peaceful, then become a person possessed of equanimity everywhere.
त्वं you शत्रौ on enemies मित्रे in respect of friends, पुत्रे in respect of son बन्धौ in respect of kinsmen वा either विग्रह creating difference of opinion, creating strife संधौ creating friendship, creating truce यत्नं attem मा कुरु never do यदि if त्वं you सत्वत्वं equanimity, balanced peaceful relation वाञ्छति desire तर्हि then सर्वत्र everywhere समचित्तः of equally neutral attitude भव be
ശത്രൌ മിത്രേ പുത്രേ ബന്ധൌ മാ കുരു യത്നം വിഗ്രഹസന്ധൌ।
ഭവ സമചിത്തഃ സര്‍വത്ര ത്വം വാന്ഛത്യചിരാദ്യദി സത്വത്ത്വം॥
ഒരു കാര്യത്തിലും ഒരു പരിധിക്കപ്പുറം താല്പര്യം വച്ച് പുലര്‍ത്തുന്നത് ശാന്തമായ ജീവിതചര്യക്ക് ഒട്ടും സഹായകം ആവുകയില്ല. എപ്പോഴും ജീവിതക്രമങ്ങളില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാവുന്നത് നല്ലതല്ലേ? ഒരു കാര്യത്തിലും ഏതെങ്കിലും ഒരറ്റത്തെക്കോ മറ്റേ അറ്റത്തെക്കോ ചാടിപ്പിടിച്ചു ഒരിക്കലും വിട്ടുവീഴ്ചക്ക് തയാറാവാതിരിക്കുന്നതു അന്തരീക്ഷം വഷളാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് നമുക്കോ നമ്മുടെ ചുറ്റും ഉള്ള മറ്റുള്ളവര്‍ക്കോ ആര്‍ക്കും ഒരു ഗുണവും ഉണ്ടാവാനില്ല.
ഈ വസ്തുത സാധാരണ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ മുതല്‍ അദ്ധ്യാത്മികയുടെ പാരമ്യത്തില്‍ സാധനയില്‍ എത്തിച്ചേരുന്ന മാര്‍ഗ്ഗം വരെ എല്ലാ വിഷയങ്ങളിലും ഒരുപോലെ പ്രസക്തമാണ്.
ഒരുകാര്യത്തിലും പരിധി കടന്ന ഇഷ്ടമോ താല്പര്യമോ വെറുപ്പോ വിദ്വേഷമോ ഒന്നും തോന്നാതിരിക്കുന്നതാണ് ജീവിതത്തില്‍ വിഷമങ്ങളും നൈരാശ്യങ്ങളും ഉണ്ടാവാതെ നമ്മെ സ്വയം കാത്തു സൂക്ഷികാനുള്ള ഒരേ ഒരു വഴി.
അതുകൊണ്ട് ആചാര്യ സ്വാമികള്‍ ഉപദേശിക്കുന്നു.
“ശത്രുക്കളുടെ കാര്യത്തിലായാലും ചങ്ങാതിമാരുടെ കാര്യത്തില്‍ ആയാലും, മക്കളുടെ കാര്യത്തിലായാലും ബന്ധുക്കളുടെ കാര്യത്തിലായാലും സ്നേഹബന്ധവും മാനസികമായ അടുപ്പവും ഒരു പരിധിയില്‍ അധികം വളര്‍ത്തിയെടുക്കാന്‍ ശ്രമികരുത്. അതേ സമയം ബന്ധങ്ങള്‍ നശിപ്പിച്ചു കൊണ്ടുള്ള കലഹങ്ങളും അഭിപ്രായഭിന്നതകളും സൃഷിടിക്കുവാനും ഒരിക്കലും ശ്രമിക്കരുത്. ചിന്തകളും പ്രവൃത്തികളും ശാന്തങ്ങളും സന്തുലിതങ്ങളുമായി നിലകൊള്ളുന്ന ഒരു നല്ല ജീവിതചര്യയാണ് നിനക്കും മറ്റുള്ളവര്‍ക്കുമായി നീ ആഗ്രഹിക്കുന്നതെങ്കില്‍ എന്നും മനസ്സന്‍റെ സമചിത്തത നിലനിര്‍ത്തുക.. അങ്ങേയറ്റം ഇഷ്ടവും വേണ്ട, അതേസമയം അങ്ങേയറ്റം വെറുപ്പും വേണ്ട “
No comments:
Post a Comment