pachai maamalai pol mene

Wednesday, June 03, 2026

kṛṣṇāya vāsudevāya haraye paramātmane| praṇatakleśanāśāya govindāya namo namaḥ||



संसारसागरे मग्नं दीनं मां करुणानिधे
कर्मग्राहगृहीताङ्गं मामुद्धर भवार्णवात्||
भवे भवे यथा भक्तिः पादयोस्तव जायते।
तथा कुरुष्व देवश नाथस्त्वं नो यतः प्रभो॥
नामसङ्कीर्तनं यस्य सर्वपाप प्रणाशनम्
प्रणामो दुःख शमनं तं नमामि हरिं परम्॥
कृष्णाय वासुदेवाय हरये परमात्मने।
प्रणतक्लेशनाशाय गोविन्दाय नमो नमः॥
देव देव जगन्नाथ पुण्यश्रवणकीर्तन।
यदूत्तमोत्तम श्लोक नारायण नमोऽस्तु ते॥
श्रीमद् भागवते

saṁsārasāgare magnaṁ dīnaṁ māṁ karuṇānidhe
karmagrāhagṛhītāṅgaṁ māmuddhara bhavārṇavāt||
bhave bahave yathā bhaktiḥ pādayostava jāyate|
tathā kuruṣva devaeśa nāthastvaṁ no yataḥ prabho||
nāmasañkiirtanaṁ yasya sarvapāpa praṇāśanam
praṇāmo duḥkha śamanaṁ taṁ namāmi hariṁ param||
kṛṣṇāya vāsudevāya haraye paramātmane|
praṇatakleśanāśāya govindāya namo namaḥ||
deva deva jagannātha puṇyaśravaṇakīrtana|
yadūttamottama śloka nārāyaṇa namo'stu te||
śrīmad bhāgavate

Oh my Master Krishna, you are the reservoir and treasurehous of compassion. I am drowning in the quagmire of worldly worries and sins and the crocodile in the shape of Karma or the force of past deeds has sunk its sharp teeth on my feet and is dragging me down at great speed. May you be pleased to lift me and save me from this ocean of worldy woes.

Oh my Master Krishna, I am humbly making this request to you surrendering myself at your lotus feet, please do things, please arrange things in such a way that I would have unflinching devotion to you in every slice of time, every birth I take

I am paying my respects to Hari, the Krishna and falling at his feet, When the name of Krishna the Hari is sung and praised, all my sins are removed. When I fall at His feet in utter supplication all my sorrows are removed.

Pranams again and again to Krishna, the son of Vasudeva, the remover of all sins Hari, the supreme sould paramatma, the one who removes all the difficulties of persons who approach Him in humility for protection, who is the protector of the cows Govinds, the master who lifted the Govardhana mountain

Oh Lord Jagannatha, the master of the Universe, The recital of your glorious stories and listening to such recitals would relief and grace to all. You are the best among the great heroes of the Yadu clan. You are the one who is praised with greatest respect by all lore and literature. Pranams to you again and again, my Master Krishna, the Narayana.

സംസാരസാഗരേ മഗ്നം ദീനം മാം കരുണാനിധേ
കര്‍മ്മഗ്രാഹഗൃഹീതാങ്ഗം മാമുദ്ധര ഭവാര്‍ണവാത്||
ഭവേ ഭവേ യഥാ ഭക്തിഃ പാദയോസ്തവ ജായതേ।
തഥാ കുരുഷ്വ ദേവശ നാഥസ്ത്വം നോ യതഃ പ്രഭോ॥
നാമസങ്കീര്‍ത്തനം യസ്യ സര്‍വപാപ പ്രണാശനം
പ്രണാമോ ദുഃഖ ശമനം തം നമാമി ഹരിം പരം॥
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ।
പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ॥
ദേവ ദേവ ജഗന്നാഥ പുണ്യശ്രവണകീര്‍ത്തന।
യദൂത്തമോത്തമ ശ്ലോക നാരായണ നമോഽസ്തു തേ॥
ശ്രീമദ് ഭാഗവതേ

കൃഷ്ണാ അവിടുന്ന് കാരുണ്യത്തിന്‍റെ നിധികുംഭമാണ്, കരുണയുടെ വറ്റാത്ത ഉറവിടമാണ്. സംസാരം എന്ന കടലില്‍ കഷ്ടപ്പാടുകളും വേവലാതികളും ഒരുക്കുന്ന ചുഴിയില്‍ ഞാന്‍ മുങ്ങിത്താഴുകയാണ്. കര്‍മ്മം എന്ന വന്‍ മുതല എന്‍റെ കാലുകളില്‍ മൂര്‍ച്ചയേറിയ പല്ലുകള്‍ അമര്‍ത്തി എന്നെ ശക്തിയോടെ താഴേയ്ക്ക് വലിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ ഈ ഗര്‍ത്തത്തില്‍ നിന്നും വലിച്ചുകയറ്റി രക്ഷിക്കുവാന്‍ അവിടുത്തെ തിരുവുള്ളം ഉണ്ടാവണേ

കൃഷ്ണാ അവിടുത്തെ തൃപ്പാദങ്ങളില്‍ ശരണം പ്രാപ്രിച്ചു അവിടുത്തോട്‌ കേണപേക്ഷിക്കുകയാണ്. എവിടെയെല്ലാം എത്ര പ്രാവശ്യമെല്ലാം ഞാന്‍ ജന്മം എടുക്കുകയാണെങ്കിലും അപ്പോഴെല്ലാം ആ ജന്മങ്ങളില്‍ എല്ലാം അവിടുത്തെ തൃപ്പാദങ്ങളില്‍ എന്നും ഭക്തി ഉണ്ടായിരിക്കാന്‍ അവിടുന്ന് അനുഗ്രഹിക്കേണമേ

ഞാന്‍ ഹരിയായ കൃഷ്ണനെ പ്രണമിക്കുന്നു. ആ ദിവ്യനാമം ഉച്ചരിക്കുമ്പോള്‍, ആ നാമം പാടി പുകഴ്തുമ്പോള്‍ നമ്മുടെ പാപം എല്ലാം നശിക്കുന്നു. ആ കാലിണകളില്‍ പ്രണമിക്കുമ്പോള്‍ നമ്മുടെ ദുഃഖങ്ങള്‍ എല്ലാം തീരുന്നു.

കൃഷ്ണന് വീണ്ടും വീണ്ടും പ്രണാമം.. വസുദേവന്‍റെ ഒമാനമാകനായ കൃഷന് പ്രണാമം. പാപമെല്ലാം നീക്കുന്ന ഹരിക്ക് പ്രണാമം. പരമാത്മാവിന് പ്രണാമം. ജീവിതത്തില്‍ നല്ല മാര്‍ഗ്ഗം കണ്ടെത്താന്‍ വേണ്ടി തങ്ങളുടെ ക്ലേശങ്ങളെല്ലാം പേറിക്കൊണ്ടു അവിടുത്തെ കാലിണയെ ശരണം പ്രാപിക്കുന്നവര്‍ക്ക് എല്ലാ അല്ലലുകളും അകറ്റി അനുഗ്രഹം ചൊരിയുന്ന ഭഗവാന് പ്രണാമം. ഗോക്കളുടെ നാഥനായ, ഗോവര്‍ദ്ധനം ഉയര്‍ത്തി ഗോകുലം രക്ഷിച്ച ഗോവിന്ദന് പ്രണാമം.

കൃഷ്ണ, ജഗന്നാഥ, പ്രപഞ്ചത്തിന്‍റെ ഉടയോനെ, അവിടുത്തെ മഹത്തായ ചരിതങ്ങള്‍ പാടുന്നവര്‍ക്കും അവ കേള്‍ക്കുന്നവര്‍ക്കും നന്മയും സമൃദ്ധിയും സമാധാനവും കൈവരുന്നു. മഹത്തുക്കള്‍ നിറഞ്ഞ യദുകുലത്തിലെ ഏറ്റവും ഉത്തമനായ വ്യക്തി യാണ് അവിടുന്ന്. ലോകത്തിലെ എല്ലാ സാഹിത്യവും സ്തോത്രങ്ങളും എല്ലാം ആത്യന്തികമായി അവിടുത്തേയാണ് പുകഴ്ത്തുന്നത്. നാരായണ, കൃഷണ അവിടുത്തേക്ക്‌ വീണ്ടും വീണ്ടും പ്രണാമം

ശ്രീമദ്‌ ഭാഗവതത്തില്‍ നിന്ന്.

No comments:

Post a Comment