pachai maamalai pol mene

Saturday, January 06, 2024

परि चिन्मर्तो द्रविणं ममन्याद् ऋतस्य पन्था नमसा विवासेत



परि चिन्मर्तो द्रविणं ममन्याद् ऋतस्य पन्था नमसा विवासेत।
उत स्वेन क्रतुना सं वदेत श्रेयांसं दक्षं मनसा जागृयाम।
ऋग्वेदे १०-३१-२
pari cinmarto draviṇaṁ mamanyād ṛtasya panthā namsā vivāseta|
uta svena kratunā saṁ vadeta śreyāṁsaṁ dakṣaṁ manasā jāgṛyāma|
ṛgvede 10-31-2
A thought from Rigvedam
A man should happily and earnestly consider earning wealth channelizing his activities in the path ordained by the rules of righteousness. He must win wealth and glory through travelling in such path.
A man should always evaluate every thought and action arising in himself by reviewing them through his own intellect and holding his mind or conscience as the ultimate judge, he would attain eternal bliss..
The two points to be noted here are that
The Vedic life did not frown upon earning wealth, but it only expected us to work in the path of righteousness and fairply.
The Vedic man understood that the best judge of rights and wrongs of any individual is his own conscience.
പരി ചിന്മര്‍തോ ദ്രവിണം മമന്യാദ് ഋതസ്യ പന്ഥാ നമസാ വിവാസേത।
ഉത സ്വേന ക്രതുനാ സം വദേത ശ്രേയാംസം ദക്ഷം മനസാ ജാഗൃയാമ।
ഋഗ്വേദേ ൧൦-൩൧-൨
ഋഗ്വേദത്തില്‍ നിന്നുള്ള ഒരു ചിന്ത
ഓരോ വ്യക്തിയും സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള ധനം സമാഹരിക്കാനുള്ള വഴികള്‍ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ചിന്തിച്ച് കണ്ടെത്തുക തന്നെ വേണം. അത്തരം വഴികളില്‍ സ്വന്തം പ്രയത്നം തിരിച്ചുവിട്ട് ന്യായത്തിന്‍റെയും നീതിയുടെയും ചട്ടക്കൂട്ടില്‍ നിന്നും വ്യതിചലിക്കാതെ അയാള്‍ പുകഴും പൊരുളും നേടിയെടുക്കുകയും വേണം.
ഒരാള്‍ തന്നി ഉണ്ടാവുന്ന ഓരോ ചിന്തയും പ്രവണതയും സ്വന്തം ബുദ്ധിയും മനഃസാക്ഷിയും ഉപയോഗിച്ച് സ്വയം വിലയിരുത്തി ശരിയായി കണ്ടെത്തുന്ന വഴിയില്‍ മാത്രം പ്രവര്‍ത്തിക്കണം. സ്വന്തം മനഃസാക്ഷി നീതിയും ന്യായയുക്തവും എന്ന്‍ തിരിച്ചറിഞ്ഞ വഴിയില്‍ മുന്നേറുമ്പോള്‍ അയാള്‍ക്ക് ശാശ്വതമായ സന്തോഷവും സമാധാനവും തീര്‍ച്ചയായും കൈവരും.
ഇവിടെ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കണം
വേദങ്ങളുടെ സംസ്കൃതി ആരും സമ്പത്തും സമൃദ്ധിയും ആഗ്രഹിക്കരുതെന്ന് ഒരിക്കലും പറയുന്നില്ല.. ന്യായത്തിന്‍റെയും നീതിയുടെയും പാതയില്‍ ചെന്ന് നന്മ നേടണം എന്നത് മാത്രമാണ് പ്രതീക്ഷ
ഒരു വ്യക്തിയുടെ ആത്യന്തികമായ വിധികര്‍ത്താവ് അയാളുടെ മനഃസാക്ഷി തന്നെ ആണെന്ന കാര്യവും വേദം വിസ്മരിക്കുന്നില്ല.

No comments:

Post a Comment