pachai maamalai pol mene

Monday, January 01, 2024

नास्तिकिञ्चन दुष्करम्



शरीरनिरपेक्षस्य दक्षस्य व्यवसायिनः
बुद्धिप्रारब्दकार्यस्य नास्तिकिञ्चन दुष्करम्॥
भोजप्रबन्धे॥
śarīranirapekṣasya dakṣasya vyavasāyinaḥ
buddhiprārabdakāryasya nāstikiñcana duṣkaraṃ॥
bhojaprabandhe॥
No task would be daunting or difficult to attain for a person
Who is not restricted in his physical movements through ailments, who is not overly dependent on others for his normal activities
Who is adequately efficient in performing the duties assigned to him
Who is not averse to physical exertion or hard work
And
Who is circumspect in the matter of embarking on any assignment or project and would start action only after proper thinking and planning
ശരീരനിരപേക്ഷസ്യ ദക്ഷസ്യ വ്യവസായിനഃ
ബുദ്ധിപ്രാരബ്ദകാര്യസ്യ നാസ്തികിഞ്ചന ദുഷ്കരം॥
ഭോജപ്രബന്ധേ॥
ശാരീരികമായ അവശതകളോ രോഗങ്ങളോ മൂലം വിഷമിക്കാത്ത, നിസ്സാര കാര്യങ്ങള്‍ ചെയ്യുവാന്‍ പോലും മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കാത്ത
ചെയ്യുന്ന കാര്യങ്ങളില്‍ വേണ്ടത്ര വൈദഗ്ദ്യം കൈമുതലായി കരുതുന്ന
മെയ്യനങ്ങി പണിയെടുക്കാന്‍ ഒട്ടും അലസത കാണിക്കാത്ത
അതെ സമയം
ഒരു പ്രധാനപ്പെട്ട കാര്യം ചെയ്യുവാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ആ കാര്യത്തിന്‍റെ എല്ലാ വശവും ബുദ്ധിയും വിവേകവും ഉപയോഗിച്ച് വിശകലനം ചെയ്ത് വിജയസാധ്യത മിക്കവാറും ഉറപ്പു വരുത്തിയ ശേഷം മാത്രം പ്രവൃത്തി തുടങ്ങുന്ന
ഒരാള്‍ക്ക് ഒരു പ്രവൃത്തിയും അസാധ്യമോ വെല്ലുവിളികള്‍ നല്‍കുന്നതോ ആയിരിക്കുകയില്ല.

No comments:

Post a Comment