pachai maamalai pol mene

Sunday, November 19, 2023

तदपि तव गुणानामीश पारं न याति



असितगिरिसमं स्यात्कज्जलं सिन्धुपात्रे
सुरतरुवरशाखा लेखनीपत्रमुर्वी।
लिखति यदि गृहीत्वा शारदा सर्वकालं
तदपि तव गुणानामीश पारं न याति॥
पुष्पदन्तकृते शिवमहिम्ना स्तोत्रे।
asitagirisamaṁ syātkajjalaṁ sindhupātre
surataruvaraśākhā lekhanīpatramurvī|
likhati yadi gṛhītvā śāradā sarvakālaṁ
tadapi tava guṇānāmīśa pāraṁ na yāti||
puṣpadantakṛte śivamahimnā stotre|
Oh Lord Shiva, Eashaa the Shanakara
Even if the entire dark blue mountain ranges are pulverised and kept like collyrium or ink in the huge container that is the combination of all the oceans on the face of earth
Even if the huge branches of the Divine wish yielding tree Kalpavruksha are all used as pens
Even if the entire face of earth is used as the paper used for recording your glories
And even if the Mother of muses Sharada Sarasvathi Herself is holding the pen for eternity and recording your glories,
Still the ultimate in the description of your greatness will never be reached.
From Pushpadanta Kavi’s Shivamahimna stotram
അസിതഗിരിസമം സ്യാത്കജ്ജലം സിന്ധുപാത്രേ
സുരതരുവരശാഖാ ലേഖനീപത്രമുര്‍വീ।
ലിഖതി യദി ഗൃഹീത്വാ ശാരദാ സര്‍വകാലം
തദപി തവ ഗുണാനാമീശ പാരം ന യാതി॥
പുഷ്പദന്തകൃതേ ശിവമഹിമ്നാ സ്തോത്രേ।
ഭഗവാനെ, ഈശ, ശങ്കര,
കടും നീല നിറത്തില്‍ ഭൂമുഖത്ത് നീണ്ടു കിടക്കുന്ന പര്‍വ്വത നിരകള്‍ എല്ലാം പൊടിച്ചെടുത്ത് അഞ്ജനം കൊണ്ടുള്ള മഷിയാക്കി
ആ മഷിയെല്ലാം ഭൂമിയിലുള്ള എല്ലാ സമുദ്രങ്ങളും കൂട്ടിയിണക്കിയ ഒരു പാത്രത്തില്‍ ശേഖരിച്ച്
കല്പകവൃക്ഷത്തിന്‍റെ കൂറ്റന്‍ ശാഖകള്‍ എല്ലാം മുറിച്ചെടുത്ത് അവ കൊണ്ട് എഴുത്താണികള്‍ നിര്‍മ്മിച്ച്
പരന്നു കിടക്കുന്ന ഈ ഭൂമിയുടെ ഉപരിതലം മുഴുവന്‍ എഴുതാനുള്ള കടലസ്സായി ഉപയോഗിച്ച്
വാക്കുകള്‍ക്ക് ഉടയോളായ ശാരദ എന്ന വാണീദേവി തന്നെ സ്വയം ഒട്ടും വിശ്രമിക്കാതെ എല്ലാ കാലവും ആ മഷിയും എഴുത്താണികളും എല്ലാം ഉപയോഗിച്ച് എഴുതിക്കൊണ്ടേയിരുന്നാലും
അവിടുത്തെ മഹത്വത്തിന്‍റെ അവസാന വാക്ക് രേഖപ്പെടുത്താന്‍ ഒരിക്കലും സാധിക്കുകയില്ല.
പുഷ്പദന്ത കവിയുടെ ശിവമാഹിമ്നാ സ്തോത്രത്തില്‍ നിന്ന്.

No comments:

Post a Comment