pachai maamalai pol mene

Monday, November 20, 2023

चन्द्रोद्भासितशेखरे स्मरहरे गङ्गाधरे शङ्करे



चन्द्रोद्भासितशेखरे स्मरहरे गङ्गाधरे शङ्करे
सर्पैर्भूषितकण्ठकर्णविवरे नेत्रोत्थवैश्वानरे।
दन्तित्वक्स्वतिसुन्दराम्बरधरे त्रैलोक्यसारे हरे
मोक्षार्थं कुरु चित्तवृत्तिममलामन्येषु किं कर्मभिः॥
शिवापराधक्षमापणस्तोत्रे॥
candrodbhāsitaśekhare smarahare gaṅgādhare śaṅkare
sarpairbhūṣitakaṇṭhakarṇavivare netrotthavaiśvānare|
dantitvaksvatisundarāmbaradhare trailokyasāre hare
mokṣārthaṁ kuru cittavṛttimamalāmanyeṣu kiṁ karmabhiḥ||
śivāparādhakṣamāpaṇastotre||
Oh mortal man, please ever meditate upon that Supreme Lord Shiva for emancipation from all worldly woes. The mundane functions and karmas in which you engage yourself for ever are of no use.
Remember the great attributes of the Lord of Lords Mahadeva
He has adorned his matted lord with the crescent of the moon
He is the annihilator of Kamadeva the lord of Romance who ever makes human minds turbid.
He is carrying the damsel Ganga in his head
He is Shankara who is ever engaged in doing only good to the universe
He has adorned himself with serpants curling around his neck and through the holes in his ears
Burning fire is issuing forth in great profusion and strength from his eyes
He has adorned himself in very attractive clothes crafted out of the skin of an elephant.
And
He is the essence of all that is great in the universe consisting of the three worlds and at the same time he possesses the inherent power to destroy anything at His will.
ചന്ദ്രോദ്ഭാസിതശേഖരേ സ്മരഹരേ ഗങ്ഗാധരേ ശങ്കരേ
സര്‍പൈര്ഭൂഷിതകണ്ഠകര്‍ണവിവരേ നേത്രോത്ഥവൈശ്വാനരേ।
ദന്തിത്വക്സ്വതിസുന്ദരാംബരധരേ ത്രൈലോക്യസാരേ ഹരേ
മോക്ഷാര്‍ഥം കുരു ചിത്തവൃത്തിമമലാമന്യേഷു കിം കര്‍മഭിഃ॥
ശിവാപരാധക്ഷമാപണസ്തോത്രേ॥
നശ്വരനായ മനുഷ്യാ, എപ്പോഴും ഭഗവാന്‍ ശിവനില്‍ മനസ്സ് ഉറപ്പിക്കൂ. അവിടുത്തെ ഇടവിടാതെ സ്മരിക്കൂ. അതാണ്‌ ഈ ഭൂമിയിലെ ദുരിതങ്ങളില്‍ നിന്ന് മോക്ഷം കിട്ടുവാനുള്ള ഒരേ ഒരു മാര്‍ഗ്ഗം. ഇവിടെ ഓടി നടന്നു ഒട്ടേറെ പ്രവൃത്തികള്‍ ചെയ്ത് കര്‍മ്മബന്ധം വര്‍ദ്ധിപ്പിച്ചിട്ടു എന്ത് നേടാനാണ് ?
ആ മഹാദേവന്‍റെ താരതമ്യങ്ങള്‍ ഇല്ലാത്ത ഗുണഗണങ്ങള്‍ എപ്പോഴും മനസ്സില്‍ കരുതുക
അവിടുന്ന് തന്‍റെ ശിരസ്സിലെ ജടാമാകുടത്തില്‍ ചന്ദ്രക്കല അണിഞ്ഞിരിക്കുന്നു.
അനുരാഗത്തിന്‍റെ ദേവനായ മനുഷ്യന്‍റെ മനസ്സിനെ മയക്കുന്നതില്‍ വിരുതനായ കാമദേവനെ ചുട്ടു ചാമ്പല്‍ ആക്കിയ ദൈവീകതയാണ് അവിടുന്ന്.
അവിടുന്ന് ശിരസ്സില്‍ ഗംഗ എന്ന സുന്ദരി പെണ്ണിനെ ഗംഗ എന്ന നദിയെ ശിരസ്സില്‍ കയറ്റി വച്ചിരിക്കുന്നു.
പ്രപഞ്ചത്തില്‍ എല്ലാവര്‍ക്കും നന്മ മാത്രം നല്‍കുന്ന ശങ്കരനാണ് അവിടുന്ന്.
അവിടുത്തെ കഴുത്തിനു ചുറ്റും പിന്നെ ചെവിയിലെ ദ്വാരങ്ങളിലും എല്ലാം സര്‍പ്പങ്ങള്‍ മാലകള്‍ കണക്കെ ചുറ്റിക്കിടക്കുന്നു.
അവിടുത്തെ നേത്രങ്ങളില്‍ നിന്ന് അഗ്നിജ്വാല തീക്ഷണമായി വമിച്ചു കൊണ്ടിരിക്കുന്നു.
കാട്ടാനയുടെ തോലില്‍തീര്‍ത്ത ആടകള്‍ അവിടുത്തെ തിരുമേനിയെ അലങ്കരിക്കുന്നു.
മൂന്ന് ലോകങ്ങളും ചേര്‍ന്ന ഈ പ്രപഞ്ചത്തില്‍ ഉള്ള മഹത്തായ എല്ലാം അവിടുത്തെ സാന്നിദ്ധ്യത്തിന്‍റെ സാരമാണ്. അതെ സമയം അവിടുന്ന് ഈ പ്രപഞ്ചത്തെ മുഴുവന്‍ പെട്ടെന്ന് ഇല്ലാതാക്കാനുള്ള ശക്തി സ്വയം ഉള്‍ക്കൊണ്ട ഹരനും ആണ്.

No comments:

Post a Comment