pachai maamalai pol mene

Sunday, November 26, 2023

the era of kali



न देवे देवत्वं कपटपटवस्तापसजनाः
जनो मिथ्यावादी विरलतरवृष्टिर्जलधरः।
प्रसङ्गो नीचानामवनिपतयो दुष्टमनसो
जना भ्रष्टाः नष्टा अहह कलिकालः प्रभवति॥
सुभाषितरत्नभाण्डागारे॥
na deve devatvaṁ kapaṭapaṭavastāpasajanāḥ
jano mithyāvādī viralataravṛṣṭirjaladharaḥ|
prasaṅgo nīcānāmavanipatayo duṣṭamanaso
janā bhaṣṭā naṣṭā ahaha kalikālaḥ prabhavati||
subhāṣitaratnabhāṇḍāgāre||
There will be many Gods, but they will have no qualities and powers that are expected in gods
The so called sages and saints are past-maters in deception
The common people tell lies and falsehoods as a matter of habit
Clouds gather in the sky with great intensity but they pour no water
Evil people flock together very eagerly to perpetrate all the damages they could manage
The rulers of the various localities on the face of earth all veer towards evil thoughts and actions
The people are either fallen or are already lost
The age of Kali, Kaliyuga is at its peak
These are the predictions for Kaliyuga..
Perhaps it would seem we have reached the destination.
ന ദേവേ ദേവത്വം കപടപടവസ്താപസജനാഃ
ജനോ മിഥ്യാവാദീ വിരലതരവൃഷ്ടിര്‍ജലധരഃ।
പ്രസങ്ഗോ നീചാനാമവനിപതയോ ദുഷ്ടമനസോ
ജനാ ഭ്റഷ്ടാ നഷ്ടാ അഹഹ കലികാലഃ പ്രഭവതി॥
സുഭാഷിതരത്നഭാണ്ഡാഗാരേ॥
ഒത്തിരി ദൈവങ്ങളുണ്ട്‌. പക്ഷെ ദൈവങ്ങള്‍ക്ക് വേണ്ട ശക്തിയോ ഗുണങ്ങളോ അവര്‍ക്ക് ആര്‍ക്കും ഇല്ല
മഹര്‍ഷിമാരും താപസന്മാരും ആണെന്നൊക്കെ സ്വയം പറഞ്ഞു നടക്കുന്നവര്‍ മറ്റുള്ളവരെ പറ്റിക്കുന്നതിലാണ് തങ്ങളുടെ വൈദഗ്ധ്യം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്നത്
ഒരു സ്വാഭാവികമായ പെരുമാറ്റ രീതി ആയി മാത്രമാണ് സാധാരണ ജനങ്ങള്‍ കളവു പറയുന്നതിനെയും കാപട്യം കാണിക്കുന്നതിനെയും കരുതുന്നത്
ആകാശത്തില്‍ മേഘങ്ങള്‍ ഇരുണ്ടുരുണ്ട് നിരന്നു നില്‍ക്കുന്നു. പക്ഷെ മഴയൊന്നും പെയ്യുന്നില്ല
തലതിരിഞ്ഞ ദുഷ്ടന്മാര്‍ എല്ലായിടത്തും തടിച്ചു കൂടുന്നു, അപകടവും ദുരന്തവും വിതയ്ക്കുവാനായി
ലോകത്തില്‍ എല്ലായിടത്തും ഉള്ള ഭരണാധികാരികള്‍ ദുഷിച്ച ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും വശംവദരാവുന്നു
ആളുകള്‍ വിനാശത്തിലെയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു.. അല്ല ഒരുപാടു പേര്‍ അധഃപതിച്ചു കഴിഞ്ഞു.
കലികാലം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആണ്.
കലികാലത്തെ കുറിച്ചുള്ള ആശങ്ക കള്‍ ആണ് ഈ ശ്ലോകത്തില്‍
നാം അവിടെ എത്തിപ്പെട്ടു കഴിഞ്ഞു എന്ന് തോന്നുന്നു.

No comments:

Post a Comment