pachai maamalai pol mene

Sunday, April 25, 2010

god alone can protect us

अरक्षितं तिष्ठति देव रक्षितम्
सुरक्षितं देव हतम् विनश्यति
जीवन्त्यनाथोऽपि वने विसर्जितः
कृतप्रयत्नोऽपि गृहे विनश्यति
पञ्चतन्त्रम्
arakṣitaṁ tiṣṭhati deva rakṣitam
surakṣitaṁ deva hatam vinaśyati
jīvantyanātho'pi vane visarjitaḥ
kṛtaprayatno'pi gṛhe vinaśyati
pañcatantram



If a person is protected by gods (fate), he will remain safe without any security arrangements. But if the Gods have decided to destroy him, any amount of human protection will be of no avail and he will perish.  Even the orphan abandoned in the forest will survive with divine protection.  But even in the safety of his own  house with all precautions, one can perish if that be the will of God.

We know  how  Shakunthala who was thrown away in the forest as an infant later became the queen of Dushyantha  and gave birth to the  victor of three worlds, Emperor Bharatha.
At the same time we  know the story of Parikshit  who  hid in a well guarded fortress to escape  the snake bite ordered by way of a curse from a sage,  but  the Serpant Takshaka  entered the presence of the Parikshit in the guise of a worm hiding in a fruit  and  bit him and caused his death..

അരക്ഷിതം തിഷ്ഠതി ദേവരക്ഷിതം
സുരക്ഷിതം ദേവഹതം വിനശ്യതി
ജീവന്ത്യനാഥോപിവനേ വിസര്ജിതഃ
കൃതപ്രയത്നോപി ഗൃഹേ വിനശ്യതി

ദേവന്മാരും  വിധിയും  ഒരു വ്യക്തി  ജീവിചിരിക്കണമെന്നാണ് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളത് എങ്കില്‍  മറ്റാരുടെയും സഹായം ഒന്നും ഇല്ലെങ്കിലും  അയാള്‍ ജീവിക്കുക തന്നെ ചെയ്യും.   പക്ഷെ  വിധിയും ദൈവവും അയാളുടെ നാശം കുറിച്ചുകഴിഞ്ഞു എന്ന് വരികില്‍ അയാള്‍  തീര്‍ച്ചയായും    നാശത്തെ നേരിടുക തന്നെ ചെയ്യും
ആരോരുമില്ലാതെ കാറ്റില്‍ വലിച്ചെറിയപ്പെട്ട  ആളാണെങ്കില്‍ പോലും  ദൈവം അനുകൂലമായിട്ടുണ്ടെങ്കില്‍ അയാള്‍ രക്ഷപ്പെടും, ജീവിക്കുകയും ചെയ്യും
വിധി അയാള്‍ക്ക് എതിരാണെങ്കില്‍  വളരെ പ്രയാസപ്പെട്ടു  സംരക്ഷണവലയം ഒരുക്കി വീട്ടിനകത്ത് കഴിഞ്ഞു കൂടുന്നവനും  മരണത്തെ നേരിടേണ്ടിവരും  രക്ഷപ്പെടാനാവില്ല.

കാറ്റില്‍ ചോരക്കുഞ്ഞായി വലിച്ചെറിയപ്പെട്ട ശകുന്തള  പിന്നീട്  ദുഷ്യന്തന്റെ  പട്ടമഹിഷി ആവുകയും  ലോകജേതവായ  ഭരതചക്രവര്‍ത്തിക്ക് ജന്മം കൊടുക്കുകയും ചെയ്ത കഥ നമുക്കറിയാം
അതേ സമയം   സര്‍പ്പ ദംശനം ഏറ്റു  മരണം സംഭവിക്കുമെന്ന  മുനിശാപം ഏറ്റ പരീക്ഷിത്ത്   എല്ലാ ഭാഗവും അടച്ചുപൂട്ടിയ കോട്ടയ്ക്കുള്ളില്‍  ഒളിഞ്ഞു താമസിച്ചിട്ടും അദ്ദേഹത്തെ  പഴത്തിലെ പുഴുവിന്റെ  രൂപത്തില്‍ ഒളിച്ചുവന്നു  തക്ഷകന്‍ എന്ന സര്‍പ്പരാജാവ്  വധിച്ചതും നമുക്കറിയാം 

No comments:

Post a Comment