pachai maamalai pol mene

Wednesday, February 01, 2017

His ten forms ...



वेदान् उद्धरते जगन्निवहते भूगोलमुद्बिभ्रते
दैत्यम् दारयते बलिम् छलयते क्षत्रक्षयम् कुर्वते
पौलस्त्यम् जयते हलम् कलयते कारुन्यमातन्वते
म्लेच्छान् मूर्च्छयते दशाकृतिकृते कृष्णाय तुभ्यम् नमः॥
जयदेवकृते गीतगोविन्दे
vedān uddharate jagannivahate bhūgolamudbibhrate
daityam dārayate balim chalayate kṣatrakṣayam kurvate
paulastyam jayate halam kalayate kārunyamātanvate
mlecchān mūrcchayate daśākṛtikṛte kṛṣṇāya tubhyam namaḥ||
jayadevakṛte gītagovinde
Redeems the Vedas as a fish annihilating the demon Hayagriva,
Carries the entire brunt of the universe as a tortoise as Aadikoorma and also as the tortoise during the churning of the milky ocean
, Annihilates the son of Diti the Hirnayaksha as the primordial boar and lifts globe of earth submerged in waters by that demon
and decimated another son of Diti Hiranyakashipu as the Narasimha..to bless that noble devotee Prahlada ..
begs for three tiny feet of land as a child Vamana from Mahabali and then cheats him by growing as Trivikrama, and measured the whole universe in two steps and has to demand Balis head for the third measure
Annihilates twentyfour generations of Kshatriyas in his birth as the axe wielding Parashurama, vanquishes and executes Ravana, the scion of Pulastya clan,, as Rama,
ploughs and even changes the course of water bearing rivers as Balarama,
Radiates mercy and knowledge as the one and only Krishna,
and finally would be born as the sword bearing Kalki to finish off all mean being..
Pranams to you, that Krishna who takes ten births ...
Pranams to you that Krishna


വേദാന്‍ ഉദ്ധരതേ ജഗന്നിവഹതേ ഭൂഗോളമുദ്ബിഭ്രതേ
ദൈത്യം ദാരയതേ ബലിം ഛലയതേ ക്ഷത്രക്ഷയം കുര്‍വതേ।
പൌലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതേ
മ്ലേച്ഛാന്‍ മൂര്‍ച്ഛയതേ ദശാകൃതികൃതേ കൃഷ്ണായ തുഭ്യം നമഃ॥
ജയദേവകൃതേ ഗീതഗോവിന്ദേ
ഹയഗ്രീവന്‍ എന്ന അസുരന്‍ വേദങ്ങള്‍ അപഹരിച്ച് അവയുമായി കടലിന്നടിയില്‍ ഒളിഞ്ഞു കിടന്നപ്പോള്‍ പെരും മീനായി, തിമിംഗലമായി, പിറന്നു അവനെ തേടിപ്പിടിച്ചു വകവരുത്തി ആ വേദങ്ങളെ വീണ്ടെടുത്തവനേ
അമൃതിനായി ദേവന്മാരും അസുരന്മാരും പാലാഴി കടയുന്ന അവസരത്തില്‍ കടകൊലായ മന്ഥരപര്‍വ്വതത്തിന് ഉറച്ചുനിന്ന് തിരിയുവാനുള്ള അടിസ്ഥാനമായി ആദികൂര്‍മ്മമായി ആഴിയുടെ അടിത്തട്ടില്‍ ഉറച്ചു നിന്നവനേ
ഭൂഗോളത്തെ അപഹരിച്ചു കടലിന്നുള്ളില്‍ താഴ്ത്തി അതിനോടൊപ്പം കടളിന്നടിയില്‍ നിന്ന ദിതിയുടെ മകനായ ഹിരണ്യാക്ഷന്‍ എന്ന അസുരനെ വകവരുത്തി ഭൂമി വീണ്ടെടുക്കാന്‍ ആദിവരാഹമായി പിറന്നവനേ

ദിതിയുടെ മറ്റൊരു മകനായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനും ഭക്തനായ പ്രഹ്ളാദകുമാരനെ രക്ഷിക്കുവാനുമായി നരസിംഹമായി രൂപമെടുത്തവനേ

വാമനായി രൂപമെടുത്തത് മഹാബലിയുടെ യാഗശാലയില്‍ പോയി മൂന്നടി മണ്ണ് യാചിച്ച്, ആ ദാനം കിട്ടിയപ്പോള്‍ ത്രിവിക്രമനായി വളര്‍ന്നു രണ്ട് അടി കൊണ്ട് പ്രപഞ്ചം മുഴുവനും അളന്നു തീര്‍ത്ത് മൂന്നാമത്തെ അടി ബലിയുടെ ശിരസ്സില്‍ വച്ച് അളവെടുപ്പ് പൂര്‍ത്തിയാക്കിയവനേ

പരശു എന്ന മഴുവും ഏന്തി ക്ഷത്രിയന്മാരുടെ ഇരുപത്തിയൊന്നു തലമുറകള്‍ വെട്ടിനിരത്തുവാന്‍ ഭാര്‍ഗവവംശത്തില്‍ പരശുരാമാനായി പിറവി എടുത്തവനേ

പുലസ്ത്യവംശത്തില്‍ പിറന്ന രാവണനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി നിഗ്രഹിക്കാന്‍ സൂര്യവംശത്തില്‍ രാജാധിരാജനായി ശ്രീരാമനായി പിറന്നവനേ

കലപ്പ തോളിലേന്തി അത് ഭൂമിയില്‍ കുത്തിയിറക്കി ഭൂമിയിലെ വന്‍ നദികളുടെ പ്രവാഹത്തിന്‍റെ ദിശപോലും മാറ്റിമറിച്ച അതിശക്തനായ ബലരാമനായി അവതരിച്ചവനേ

എല്ലാ ജീവന്മാര്‍ക്കും കാരുണ്യവും ജ്ഞാനവും പകര്‍ന്ന, കുഴലൂതി പശുക്കളെ മേച്ചുകൊണ്ട് ബാല്യം കഴിച്ചു പിന്നീട് ഭഗവത്ഗീത ലോകത്തിനു നല്‍കി ജഗദ്ഗുരു ആയി തീര്‍ന്ന ഭഗവാനേ

ജനങ്ങള്‍ സത്യവും ധര്‍മ്മവും കൈവിട്ട് സര്‍വ്വനാശത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ കൈയില്‍ വാളും ഏന്തി അശ്വാരൂഢനായി, കല്‍ക്കിയായി, സ്വയം പ്രത്യക്ഷപ്പെടുകയും സംഹാര താണ്ഡവം നടത്തുകയും ചെയ്യാന്‍ പോകുന്നവനേ

പത്ത് വിധം, പത്തു രൂപത്തില്‍, പത്തു ലക്ഷ്യങ്ങള്‍ക്കായി, പത്തു അവതാരം എടുക്കുന്ന കൃഷ്ണാ നിനക്ക് പ്രണാമം.

No comments:

Post a Comment