एकं यदि भवेच्छास्त्रं श्रेयो निस्संशयं भवेत्।
बहुत्वादिह शास्त्राणां गुहां श्रेयः प्रवेशितम्॥
सारसमुच्चये।
ekaṁ yadi bhavecchāstraṁ śreyo nissaṁśayaṁ bhavet|
bahutvādiha śāstrāṇāṁ guhāṁ śreyaḥ praveśitam||
sārasamuccaye|
If there is only one set of or uniform social and moral rules for all the people,undoubtedly that would lead to welfare and prosperity. However, there are too many conflicting codes and therefore overall welfare of the people is pushed into the recesses of a dark cave.
ഏകം യദി ഭവേച്ഛാസ്ത്രം ശ്രേയോ നിസ്സംശയം ഭവേത്।
ബഹുത്വാദിഹ ശാസ്ത്രാണാം ഗുഹാം ശ്രേയഃ പ്രവേശിതം॥
സാരസമുച്ചയേ।
എല്ലാവര്‍ക്കും ഒരുപോലെ ബാധകമാവുന്നതും എല്ലാവര്‍ക്കും ഒരുപോലെ നന്മ ചെയ്യുന്നതും ആയ സദാചാരവ്യവസ്ഥയും ഒരു കൂട്ടം നിയമങ്ങളും ആണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത് എങ്കില്‍ അത് എല്ലാവരെയും നന്മയിലേയ്ക്കും സമൃദ്ധിയിലേയ്ക്കും മാത്രം നയിക്കും എന്ന കാര്യത്തില്‍ ഒരു സംശയത്തിനും ഇടയില്ല. പക്ഷെ നാം യാഥാര്‍ത്ഥ്യത്തില്‍ കാണുന്നത് സമൂഹത്തില്‍ പരസ്പരവിരുദ്ധങ്ങളായ പലേ വിചാരധാരകളും നിയമസംഹിതകളും നിലനില്‍ക്കുന്നു എന്നും അവതമ്മിലുള്ള സ്പര്‍ദ്ധ ജനങ്ങളുടെ നന്മയേയും ക്ഷേമത്തെയും ഇരുട്ട് നിറഞ്ഞ ഗുഹയ്ക്കുള്ളിലേയ്ക്ക് തള്ളിവിടുകയാണ് എന്നും ഉള്ള ദുഃഖസത്യമാണ്.
No comments:
Post a Comment