पत्राणि कण्टकशतैः परिवेष्टितानि वार्तापि नास्ति मधुनो रजसान्धकारः।
आमोदमात्ररसिकेन मधुव्रतेन नालोकितानि केतकि तव दूषणानि॥
इन्दिश्चे स्प्रुचे १६९० शार्ङ्गधरपद्धती
patrāṇi kaṇṭakaśataiḥ pariveṣṭitāni vārtāpi nāsti madhuno rajasāndhakāraḥ|
āmodamātrarasikena madhuvratena nālokitāni ketaki tava dūṣaṇāni||
indiśce spruce 1690 śārṅgadharapaddhatī
Oh Ketaki flower (Thaazhampoo) The leaves of your plant are full with hundreds of thorns, and there is no indication about honey in you because your whole body is covered with flower dust creating near darkness. The honey bee, just comes straight to you attracted merely by the sweet aroma generated by you. The defects like thorns, dust and darkness are never noticed by the honeybee. Only your sweet aroma matters.
When there is overwhelming merit and beauty, defects are just ignored.
പത്രാണി കണ്ടകശതൈഃ പരിവേഷ്ടിതാനി വാര്‍ത്താപി നാസ്തി മധുനോ രജസാന്ധകാരഃ।
ആമോദമാത്രരസികേന മധുവ്രതേന നാലോകിതാനി കേതകി തവ ദൂഷണാനി॥
ഇന്ദിശ്ചേ സ്പ്രുചേ ൧൬൯൦ ശാര്‍ങ്ഗധരപദ്ധതീ
കൈതപ്പൂവേ, നിന്‍റെ ഇലകള്‍ നൂറു നൂറു മുള്ളുകള്‍ കൊണ്ട് നിറഞ്ഞവയാണ്. നിന്നില്‍ തേന്‍ ഉണ്ടോ എന്ന കാര്യം ആര്‍ക്കും ഒരു നിശ്ചയവും ഇല്ല.. നിന്‍റെ ശരീരം മുഴുവന്‍ പൂമ്പൊടി കൊണ്ട് നിറഞ്ഞ് നിന്നെ കാണുവാന്‍ തന്നെ പറ്റാത്തവിധം അന്ധകാരമാണ് നിനക്ക് ചുറ്റും. പക്ഷെ വണ്ടുകളും തേനീച്ചകളും നിന്‍റെ അദമ്യമായ സുഗന്ധത്താല്‍ ആകൃഷ്ടരായി മാത്രം നിന്നെ തേടിയെത്തുന്നു. മുള്ളുകളും, പൊടിപടലവും, ഇരുട്ടും ഒന്നും അവര്‍ക്ക് ഒരു വിഷയമേ അല്ല. നിന്‍റെ സുഗന്ധം മാത്രമാണ് അവരുടെ ലക്ഷ്യം.
ഏറെ വൈശിഷ്ട്യവും ഭംഗിയും ഒക്കെ ഉണ്ടെങ്കില്‍ പിന്നെ കൊച്ചു കൊച്ചു ദോഷങ്ങള്‍ ആരും ശ്രദ്ധിക്കില്ല
No comments:
Post a Comment