यत्र सूक्तं दुरुक्तं वा समं स्यान्मधुसूदन।
न तत्र प्रलपेत् प्राज्ञो बधिरेष्विव गायनः॥
महाभारते उद्योग पर्वे ९० ०१२ सूक्तिरत्नाकरे
yatra sūktaṁ duruktaṁ vā samaṁ syānmadhusūdana|
na tatra pralapet prājño badhireṣviva gāyanaḥ||
mahābhārate udyoga parva 90 012 sūktiratnākare
This is what Vidura tells Lord Krishna.. The occasion is when the Lord is on a visit to Hastinapura as an envoy to Pandavas. The Lord Stays overnight at the residence of Vidura. This statement comes during a conversation between Vidura and Krishna
The meaning of the Slokam
Oh Krishna, the Slayer of the demon Madhu, I have to submit that a sensible person should never utter even a single word, not to speak of giving long lectures or sermons, in places where the people who are likely to listen to the words would treat very valuable and meaningful words and bad and useless banter too with equal indifference. It is just like giving a musical concert for the pleasure and enjoyment of a deaf person.
मधुसूदन Oh Krishna, यत्र where सूक्तं great, meaningful words दुरुक्तं empty, useless words वा either बधिरेषु deaf person गायन song इव like समं equal स्यात् be प्राज्ञः a learned person, a sensible person तत्र there न प्रलपेत् should not talk, should not waste his words
യത്ര സൂക്തം ദുരുക്തം വാ സമം സ്യാന്മധുസൂദന|
ന തത്ര പ്രലപേത് പ്രാജ്ഞോ ബധിരേഷ്വിവ ഗായനഃ||
മഹാഭാരതേ ഉദ്യോഗ പര്‍വ്വം ൯൦ ൦൧൨ സൂക്തിരത്നാകരേ
വിദുരന്‍ ഭഗവാന്‍ കൃഷ്ണനോടു പറയുന്ന വാക്കുകള്‍ ആണിത്. ഭഗവാന്‍ പാണ്ഡവരുടെ ദൂതനായി അവര്‍ക്കുവേണ്ടി കൌരവ സഭയില്‍ വാദിക്കുവാന്‍ ഹസ്തിനപുരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. വിദുരന്‍റെ ആതിഥ്യം സ്വീകരിച്ചു അദ്ദേഹത്തിന്റെ ഗൃഹത്തില്‍ രാത്രി പാര്‍ക്കുകയാണ് കൃഷ്ണന്‍. ഭഗവാനോടുള്ള സംഭാഷനത്തിന്നിടയില്‍ വിദുരന്‍ ഉണര്ത്തിക്കുന്നതാണ് ഈ വചനം
“കൃഷ്ണ, മധുസൂദന, വിവരവും തരവും അന്തസ്സും ഉള്ള ഒരു വ്യക്തി എത്ര നല്ല വാക്കുകള്‍ കേട്ടാലും എന്ത് ചീത്തയായതും ദുഷിച്ചതും ആയ വാക്കുകള്‍ കേട്ടാലും കേള്‍വിക്കാര്‍ക്ക് ഒരു ഭാവഭേദം ഉണ്ടാവുകയോ അത്തരം വാക്കുകള്‍ കൊണ്ട് അവര്‍ക്ക് ഒരു പ്രയോജനം ഉണ്ടാവുകയോ ചെയ്യുകയില്ലെങ്കില്‍ അത്തരം വ്യക്തികളോടോ അത്തരം സഭകളിലോ ഒരിക്കലും സംസാരിക്കരുത്. അത്തരം വ്യക്തികള്‍ക്ക് വേണ്ടി തന്റെ സമയവും അറിവും വാക്കുകളും ഉപയോഗിച്ച് പാഴാക്കി കളയരുത്. അത്തരം സംഭാഷണങ്ങളും ഉപദേശങ്ങളും കേള്‍വി ശക്തി ഒട്ടും ഇല്ലാത്ത ആളുകള്‍ക്ക് വേണ്ടി ഗാനം ആലപിക്കുന്നത് പോലെയാണ്. “
No comments:
Post a Comment