സന്തോഷക്ഷതയേ പുംസാമാകസ്മികധനാഗമഃ| സരസാം സേതുഭെദായ വര്‍ഷൗഘഃ സ ച ന സ്ഥിരഃ||
ഒരാള്‍ക്ക് പെട്ടെന്ന് ഒരു കൂറ്റന്‍ വരുമാനമോ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള
ലാഭമോ വന്നു ചേരുകയാണെങ്കില്‍ അത്തരം ലാഭത്തിന്‍റെ കുത്തൊഴുക്ക് വരാന്‍ പോകുന്ന ഏതോ അപകടത്തിന്‍റെ ഒരു
മുന്നറിയിപ്പ് മാത്രം ആയിരിക്കും എന്നത് അയാള്‍ ഓര്‍ക്കണം.. അത്തരം ലാഭത്തിന്‍റെ പ്രവാഹത്തില്‍ ആദ്യമേ കയ്യില്‍ ഉണ്ടായിരുന്ന സമ്പത്തും ചേര്‍ന്ന്
ഒഴുകിപ്പോയി ഒന്നും ഇല്ലാത്ത ഒരു നില അയാള്‍ക്ക്
വന്നു ചേരാം. ആകാശത്തില്‍ കട്ടിയായും ഇരുണ്ടു നിരന്നു നില്‍ക്കുന്ന മേഘങ്ങള്‍ കുറച്ചുസമയത്തേയ്ക്ക് ധാരമുറിയാതെ പെയ്തു തിമിര്‍ക്കും. ജലാശയങ്ങള്‍
നിറഞ്ഞുകവിഞ്ഞ് ഒഴുകാന്‍ തുടങ്ങുമ്പോള്‍ വരമ്പുകള്‍
തകര്‍ന്നുപോകും. ജലാശയത്തിലെ വെള്ളം മുഴുവനും
ഒഴുകി പോവുകയും കുളം കാലിയാവുകയും
ചെയ്യും. ഫലത്തില്‍ ഉണ്ടായിരുന്ന വെള്ളം മുഴുവന്‍ പോയിക്കിട്ടി. അതുപോലെ തന്നെ, പുതിയതായി വന്ന
ലാഭത്തിന്‍റെ തിമിര്‍പ്പില്‍ മനുഷ്യന്‍
ഇടവും വലവും തിരിഞ്ഞുനോക്കാതെ കിട്ടിയതെല്ലാം ചിലവൂ ചെയ്തു മുടിക്കും.
ഒരിക്കല്‍ വന്ന ഭാഗ്യം വീണ്ടും തിരിച്ചു
വരാനും പോകുന്നില്ല.
പുതിയ സമ്പന്നത കൈവരുന്നതിന് മുമ്പേ ഒരു
വ്യക്തി തന്‍റെ വരുമാനത്തിന്നനുസരിച്ച് ആവശ്യങ്ങളും ചിലവുകളും നിയന്ത്രിക്കുന്നുണ്ടായിരിക്കും. ഇപ്പോള്‍ എല്ലാ പണവും പോയി. നിയന്ത്രണവും
കൈവിട്ടു. അതെ, കൊള്ളവെള്ളം വന്നു ഉള്ള വെള്ളവും കൊണ്ട് പോയി
No comments:
Post a Comment