പാത്രം അറിഞ്ഞു വിളമ്പുക എന്നത് സോഷ്യല്‍ മീഡിയയില്‍ പ്രായോഗികം അല്ല എന്ന് താങ്കള്‍ പറയുന്നു.
ഞാന്‍ ശമയല്‍കാരന്‍ ഒന്നും അല്ല... ശമയല്‍കാരുടെ വംശത്തില്‍ പിറന്നവന്‍ ആണെങ്കിലും
പക്ഷെ ഞാന്‍ ഒത്തിരി പാകം ചെയ്തു കഴിഞ്ഞു.. ഒരുപാടു വിളമ്പിയും കഴിഞ്ഞു. ആയിരക്കണക്കിന് കുറിപ്പുകള്‍.. വിവിധ ഭാഷകളില്‍. വിവിധ വിഷയങ്ങളില്‍
ഇപ്പൊള്‍ ഞാന്‍ പലപ്പോഴും പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ഇതൊക്കെ എന്തിനു ചെയ്തു എന്ന കാര്യത്തില്‍ എനിക്ക് പശ്ചാത്താപം മാത്രമാണ് അവശേഷിക്കുന്നത്. ആരെങ്കിലും എഴുതിയ കളവുകളും അര്‍ദ്ധസത്യങ്ങളും വെളിവുകേടുകളും കോപ്പിയടിച്ച് സ്വന്തമാണെന്ന് വരുത്തി പ്രസിദ്ധീകരിക്കുന്നവര്‍ ആണ് ഇവിടത്തെ പണ്ഡിതന്മാര്‍. വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കാതെ സ്വയം ചിലതൊക്കെ ആണ് ചില കാര്യങ്ങളുടെ അര്‍ത്ഥവും താല്‍പര്യവും എന്നൊക്കെ ധരിച്ചു അതൊക്കെ വലിയ കാര്യമായി വിളമ്പി ഗുരുക്കള്‍ ആയി വിലസുന്ന കുറെ ആളുകള്‍. ഇവര്‍ ഗുരുക്കള്‍ അല്ല കുരുക്കള്‍ ആണ്.
ഇവിടെ ഇത്തരത്തില്‍ ഉള്ള ആളുകളാണ് താരങ്ങള്‍
ഇതൊക്കെ കാണുമ്പോള്‍ ഈ കൂട്ടായ്മയില്‍ ആണല്ലോ ഞാനും ജീവിക്കുന്നത എന്ന കാര്യം ഓര്‍ത്ത് ലജ്ജ തോന്നുന്നു.
ഒരു ജന്മത്തിനു വേണ്ടതില്‍ അധികം വായിച്ചു, പഠിച്ചു, എഴുതി.. ഇനി ഒന്നും ചെയ്യാനില്ല. തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ അവജ്ഞ മാത്രമേ തോന്നുന്നുള്ളൂ.
പക്ഷെ ആയിരക്കണക്കിന് ലേഖനങ്ങളും കുറിപ്പുകളും എഴുതിക്കഴിഞ്ഞു. ഇനി ഒന്നും ചെയ്യാന്‍ ഇല്ല.
ചെയ്തിട്ടും ഒരു കാര്യവും ഇല്ല.
തുടക്കത്തില്‍ ഇതൊക്കെ ചെയ്യാന്‍ വലിയ ഉത്സാഹം ആയിരുന്നു. ഞാന്വ ലിയ പണ്ഡിതന്‍ ആണെന്ന, ഏതോ സംഭവം ആണെന്ന ബോധവും ഉണ്ടായിരുന്നു. അതിന്‍റെ അഹങ്കാരവും ധാരാളം ഉണ്ടായിരുന്നു.
പക്ഷെ ഇപ്പോള്‍ ഒന്നും ഇല്ല. ഒരു വ്യര്‍ത്ഥതാ ബോധം.. ഒരു വിരക്തി.
ഒരുപക്ഷെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഇപ്രകാരമായിരിക്കും അവസാനിക്കുന്നത്.
No comments:
Post a Comment