മലയാളം അക്ഷരങ്ങള്‍ എന്നാണു പഠിച്ചതെന്നു അറിയില്ല.. ഒന്നാം ക്ലാസ് അധ്യാപകനായ എന്‍റെ സ്വന്തം അമ്മാവന്‍ രണ്ടര വയസ്സില്‍, അരിയില്‍ ഹരിശ്രീ എഴുതിപ്പിക്കുമ്പോള്‍ തന്നെ എനിക്ക് മലയാളം നല്ലപോലെ എഴുതുവാനും വായിക്കാനും അറിയുമായിരുന്നു. മലയാളം എന്‍റെ ജീവന്‍റെ, അറിവിന്‍റെ , അസ്തിത്വത്തിന്‍റെ ഒരു ഭാഗമായിരുന്നു എന്നും എപ്പോഴും.. പിന്നെ തമിഴ് പഠിച്ചു, ഇംഗ്ലീഷ് പഠിച്ചു, ഹിന്ദിയും സംസ്കൃതവും പഠിച്ചു. ജോലിയില്‍ ചേര്‍ന്ന ശേഷം കുറെ തെലുങ്കും, കന്നഡയും മാര്‍വാറിയും ഒക്കെ പഠിച്ചു. അതെ, അക്ഷരങ്ങള്‍ ആയിരുന്നു ആറര പതിറ്റാണ്ടായി നേടിയെടുത്ത എന്‍റെ മൊത്തം സ്വത്തും സമ്പത്തും ഭാഗ്യവും എല്ലാം. ഓരോ അക്ഷരത്തിലും വാക്കിലും ഉച്ചാരണത്തിലും ജഗന്മാതാവായ വാഗ്ദേവി വാണിയുടെ സാന്നിധ്യം അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും ആയിരുന്നു എന്‍റെ ജീവിതം..
എന്‍റെ കണ്ണുകളും നാവും, മനസ്സും കൈവിരലുകളും എല്ലാം പ്രവര്‍ത്തിക്കുന്ന കാലത്തോളം ആ അമ്മ എന്നില്‍ കുടികൊള്ളും എന്ന് വിശ്വസിക്കുന്നു, പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു.
ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമഃ
അക്ഷര വിദ്യ പിഴപ്പിക്കരുതേ മൂകാംബികേ ശരണം.
No comments:
Post a Comment