रागे दर्पे च माने च द्रोहे पापे च कर्मणि।
अप्रिये चैव कर्तव्ये चिरकारी प्रशस्यते॥
महाभारते शान्तिपर्वणि
rāge darpe ca māne ca drohe pāpe ca karmaṇi|
apriye caiva kartavye cirakārī praśasyate||
mahābhārate śāntiparvaṇi
If and when a person is tempted to do some wrong action prodded by excessive attachment, arrogance, vanity, desire to harm or commit sin, and if something within him prods to delay such activity, such delay is praiseworthy indeed.
രാഗേ ദര്‍പേ ച മാനേ ച ദ്രോഹേ പാപേ ച കര്‍മണി| അപ്രിയേ ചൈവ കര്‍തവ്യേ ചിരകാരീ പ്രശസ്യതേ||മഹാഭാരതേ ശാന്തിപര്‍വണി
അരുതാത്തതോ, തനിക്ക് ഒട്ടും താല്‍പര്യമോ ഇഷ്ടമോ ഇല്ലാത്തതോ , അളവില്‍ കടന്ന അടുപ്പം കൊണ്ട് മാത്രം തെറ്റായത് എന്ന് നല്ലവണ്ണം അറിഞ്ഞു കൊണ്ട് ചെയ്യാന്‍ നാം നിര്‍ബ ന്ധിതര്‍ ആവുന്നതോ ആയ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ അത്തരം കാര്യങ്ങള്‍ പരമാവധി വൈകിപ്പിക്കുക എന്നതാണ് നമുക്ക് താരതമ്യേന ഗുണകരമാവുന്നത്.
ഉദാഹരണങ്ങള്‍. ഇഷ്ടം ഒന്ന് കൊണ്ട് മാത്രം ചെയ്യുന്ന വഴിവിട്ട കാര്യം. അഹന്ത യും പ്രമാണിത്തവും നിലനിര്‍ത്താന്‍ ചെയ്യുന്നവ. മറ്റുള്ളവര്‍ക്ക് കൃത്യമായി ദോഷം സംഭവിക്കും എന്ന് ഉറപ്പുള്ളവ. ഏതുവിധത്തിലും പാപം ആണെന്ന് അറിഞ്ഞു കൊണ്ടുള്ളവ. എല്ലാവരുടെയും വെറുപ്പും ശത്രുതയും അപ്രീതിയും മാത്രം ഉണ്ടാക്കുന്നവ
No comments:
Post a Comment