pachai maamalai pol mene

Monday, April 27, 2026

better not to react to the foul-mouthing of some dirty fellow



आक्रुश्यमाणो नाक्रोशेन्मन्युरेव तितिक्षतः।
आक्रोष्टारं निर्दहति सुकृतं चास्य विन्दति॥
हंसगीता १६
ākruśyamāṇo nākrośenmanyureva titikṣataḥ|
ākroṣṭāraṁ nirdahati sukṛtaṁ cāsya vindati||
haṁsagītā 16

If someone is in full rage and is shouting at you in full throttle, never react or shout back. A person who is hurling abuses profusely on a person with calmness and forbearance would be burnt down by the seething rage that caused such action. Moreover, if anything by way of results of good deeds or punyam is available with the one who insulted us, that punyam would get transferred to us along with the unjustified abuses.
From Hamsagita Shantiparvam Mahabharatam
There can be difference of opinion as to whether the punyams of the abuser would be transferred to us if we keep quite. However, no one can object to the idea that it is better not to react to the foul-mouthing of some dirty fellow.

आक्रुश्यमानः when you are shouted at without reason न आक्रोशेत् do not shout back तितिक्षतः of the person who is calm, patience and self controlled आक्रोष्टारं one who shouts at मन्युः एव the anger itself निर्दहति burns down अस्य his सुकृतं good deeds च विन्दति too arise


ആക്രുശ്യമാണോ നാക്രോശേന്മന്യുരേവ തിതിക്ഷതഃ।
ആക്രോഷ്ടാരം നിര്‍ദഹതി സുകൃതം ചാസ്യ വിന്ദതി॥
ഹംസഗീതാ ൧൬

ഒടുങ്ങാത്ത കോപവും വിവരക്കേടും മൂലം ആരെങ്കിലും നമ്മോടു വലിയവായില്‍ ചീത്ത പറയുകയും തെറി വിളിക്കുകയും ഒക്കെ ചെയ്യുകയാണെങ്കില്‍ തിരിച്ചു പ്രതികരിക്കാതിരിക്കുന്നതാണ് ശരി. ക്ഷമയും സഹനശീലതയും കാണിക്കുന്ന വ്യക്തിക്ക് എതിരെ പ്രയോഗിക്കുന്ന വൃത്തികെട്ട വാക്കുകള്‍ തിരിച്ചടിച്ച് ആ വാക്കുകള്‍ പ്രയോഗിച്ച ആളെത്തന്നെ ചുട്ടു ചാമ്പലാക്കും. അത് മാത്രമല്ല കാരണമില്ലാതെ ഒരാളെ അവഹേളിക്കുമ്പോള്‍ അത്തരം ഹിംസയ്ക്ക് ഇരയാവുന്ന ആള്‍ക്ക് ചീത്ത പറഞ്ഞ ആള്‍ ചെയ്ത വല്ല പുണ്യവും ഉണ്ടെങ്കില്‍ അതെല്ലാം ഉടനെ കിട്ടുകയും ചെയ്യും
മഹാഭാരതത്തിലെ ശാന്തി പര്‍വതത്തിലെ ഹംസഗീതയില്‍ നിന്

പുണ്യം കിട്ടുമോ എന്നതൊന്നും ഉറപ്പില്ലാത്ത കാര്യമാണ്. പക്ഷെ തെറി പറയുന്നവനോട് പ്രതികരിക്കാതിരിക്കുന്നത് ഏതു പ്രകാരത്തിലും ഒരു നല്ല ശീലമാണ്.

No comments:

Post a Comment