यदमी दशना दशति रसना तत्स्वादमनुभवति ।
प्रकृतिरियं विमलानां क्लिश्यन्ति यदन्यकार्येषु॥
सुभाषितरत्नभाण्डागारे॥
yadamī daśanā daśati rasanā tatsvādamanubhavati |
prakṛtiriyaṁ vimalānāṁ kliśyanti yadanyakāryeṣu||
subhāṣitaratnabhāṇḍāgāre||
Another very nice reminder.. Worth pondering..
========
meaning
------------
These teeth bite chew and toil hard with food, but it is the tongue that enjoys the taste.
Indeed, the innocent and noble people work hard throughout their life.. that is their inherent nature..
And that hard work is for the benefit of others..
==========
It is so plain..
The labourer works hard, not exactly for himself..
He is not even rewarded partially..
But the fruits of such labour go to nourish others, many of them very lazy and pleasure loving..
(from this idea was born socialism and communism)
However, if the persons who do real work slacken their verve, the suffering too comes for others..
Yes, the real purpose of life seems to live for all, live without much expectation, and be happy that such life adds some worth to others..
Maybe some reward might come in the long run..
But the greatest reward is the happiness one can see in others.
There is another saying about the relation between the tongue and the teeth.. This relates to the tendency of the tongue to wag itself with dirty words.. And when it comes to punishment the beating is taken by the teeth..
अमी these दशना teeth दशति bite and chew with a lot of labour तद् that स्वादं taste of the foodstuff रसना the tongu अनुभवति enjoys इयं this is the विमलानां of innocent and noble people प्रकृतिः nature ते they अन्यकार्येषु for the benefit of others क्लिश्यन्ति face a lot of labour, face a lot of toil
യദമീ ദശനാ ദശതി രസനാ തത്സ്വാദമനുഭവതി ।
പ്രകൃതിരിയം വിമലാനാം ക്ലിശ്യന്തി യദന്യകാര്യേഷു॥
സുഭാഷിതരത്നഭാണ്ഡാഗാരേ॥
അര്‍ത്ഥം
ഏറെ പാടുപെട്ട് പല്ലുകള്‍ വായില്‍ എത്തുന്ന ആഹാരത്തെ മുറിച്ചു ചവയ്ച്ചു പാകപ്പെടുത്തുന്നു. നാവു അങ്ങിനെ പാകപ്പെടുത്തിയ ആഹാരസാധനത്തിന്‍റെ രുചി രസിച്ചു അനുഭവിക്കുന്നു. ( പല്ലിനു രുചി അറിയില്ല). സത്യസന്ധരും കളങ്കം തോട്ടുതീണ്ടാത്തവരും ആയ ആളുകളും അങ്ങിനെയാണ്. അവര്‍ ജീവിതകാലം മുഴുവന്‍ പ്രയത്നിച്ചു കൊണ്ടേയിരിക്കും. അവരുടെ സ്വഭാവം അതാണ്. ആ പ്രയത്നം മുഴുവന്‍ അനുഭവിക്കുന്നത് മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ആയിരിക്കും.
കാര്യം വളരെ വ്യക്തമാണ്.
തൊഴിലാളി കഷ്ടപ്പെട്ടു, അധ്വാനിച്ചു ജോലി ചെയ്യുന്നു. മിക്കവാറും അയാള്‍ക്ക് വേണ്ടി അല്ല.
ഭാഗികമായ നേട്ടങ്ങള്‍ പോലും അത്തരം പ്രവൃത്തികളില്‍ നിന്ന് അയാള്‍ക്ക് ഉണ്ടാവുന്നില്ല.
പക്ഷെ ആ പ്രയത്നങ്ങളുടെ ഫലം മറ്റുള്ളവരെ വളര്‍ത്തുവാനും പോഷിപ്പിക്കുവാനും എല്ലാം ഉതകുന്നു. പലപ്പോഴും ആ “മറ്റുള്ളവര്‍
അലസരും സുഖലോലുപരും ആയിരിക്കും
ഈ പശ്ചാത്തലത്തില്‍ ആണ് ആധുനിക കാലഘട്ടത്തില്‍ കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങള്‍ ഉടലെടുത്തത്.
ഒരു കാര്യം ഓര്‍ക്കുന്നതത് നല്ലതാണ്. അദ്ധ്വാനിക്കുന്ന തൊഴിലാളി തന്‍റെ പ്രവൃത്തികളില്‍ എപ്പോഴെങ്കിലും പിറകോട്ടു പോവുകയോ, അവരുടെ പ്രവര്‍ത്തനം മന്ദീഭാവിക്കുകയോ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ക്ഷീണവും
കഷ്ടപ്പാടും ആയിരിക്കും ഫലമായി ലഭിക്കുന്നത്
അതെ, ജീവിതത്തിന്‍റെ ശരിയായ അര്‍ത്ഥം തന്നെ എല്ലാവര്‍ക്കും വേണ്ടി ജീവിക്കുക, ഏറെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ ജീവിക്കുക, സ്വന്തം ജീവിതം മറ്റുള്ളവരുടെ നിലനില്പിന് അര്‍ത്ഥവും മൂല്യവും പ്രദാനം ചെയ്യും എന്ന് ഉറപ്പുവരുത്തുക. അതില്‍ സന്തോഷിക്കുക
അത്തരം നിസ്വാര്‍ത്ഥസേവനത്തിനു ഏറെ കാലം ചെന്ന ശേഷം ഒരുപക്ഷെ അര്‍ഹമായ അംഗീകാരവും പ്രതിഫലവും പോലും ലഭിച്ചു എന്ന് വരാം.
പക്ഷെ സഹജീവികളുടെ ജീവിതത്തില്‍ ഒരാള്‍ക്ക് കൊണ്ടുവരുവാന്‍ പറ്റുന്ന സന്തോഷവും സമൃദ്ധിയും ആണ് അയാള്‍ക്ക് കിട്ടുന്ന വിലമതിക്കാനാവാത്ത പ്രതിഫലം.
നാവിനെയും പല്ലിനെയും കുറിച്ച് വേറൊരു ചൊല്ലുണ്ട്. നിയന്ത്രണം ഇല്ലാതെ വല്ല ചീത്തയും പറയുവാനുള്ള നാവിന്‍റെ സ്വഭാവം കൊണ്ട് ശിക്ഷ കിട്ടുന്നത് പല്ലിന് ആയിരിക്കും. നാവ് വിളിച്ചു പറയുന്ന തോന്ന്യാസത്തിന്‍റെ പേരില്‍ അടി കൊണ്ട് കൊഴിഞ്ഞു വീഴുന്നത് പല്ലുകള്‍ ആയിരിക്കും.
No comments:
Post a Comment