pachai maamalai pol mene

Monday, April 13, 2026

who wants that Kannan unless He is that naughty self?



സര്‍വവ്യാപിയായ കൃഷ്ണനെ ഏതൊരു വസ്തുവിലും കാണാം.
കാക്കച്ചിറകുകളുടെ കറുപ്പിലും മുന്നില്‍ കാണുന്ന മരങ്ങളുടെ പച്ചപ്പിലുമെല്ലാം ഭാരതി നന്ദലാലനെ കണ്ടു..
പക്ഷെ പ്രശ്നം വരുന്നത് അവന്‍ ഏതെങ്കിലും
ഒരു വസ്തുവില്‍ മാത്രം കുടികൊള്ളുന്നു
എന്ന് തോന്നുമ്പോഴാണ്...
ഗുരുവയായൂര്‍ ശ്രീകോവിലിലെ അഞ്ജനശിലയിലും
വീട്ടുമുറ്റത്ത് അലക്കുകല്ലിലും
അവന്‍ തന്നെയാണ് ഉള്ളതെന്ന്
ഹൃദയം പറഞ്ഞാല്‍ മതി..
സദാശിവബ്രഹ്മേന്ദ്രര്‍ പാടി...
മദശിഖി പിഞ്ചാലംകൃത ചികുരേ
മഹനീയ കപോല വിജിത മുകുരേ
മാനസസഞ്ചര രേ ബ്രഹ്മണി
മാനസസഞ്ചര രേ..
ബ്രഹ്മത്തെ നേരിട്ടറിഞ്ഞ അനുഭവിച്ച ആ യോഗിവര്യന്‍ തന്റെ മനസ്സിനോട് പറയുകയാണ്‌ ..
" മനസ്സേ,, മയില്‍‌പീലി കെട്ടിയ മുടിയോടെ നില്‍ക്കുന്ന
ചെന്തളിരിനെ വെല്ലുന്ന ഓമല്‍ചൊടികളോടെ
ദര്‍ശനം തരുന്ന ആ ബ്രഹ്മത്തിലേക്ക് നീ സഞ്ചരിക്കു"
കാര്‍മുകിലിന്‍റെ നിറവും കുട്ടിക്കുറുമ്പും ഇല്ലാത്ത കണ്ണനെ ആര്‍ക്കുവേണം?
we can feel the presence of Krishna in everything..
after all there is nothing that ever existed without His presence.. Bharathiyar could feel His presence in the dark hue of the feathers of a crow and in the greenery of all the trees he could ever see.
The crunch is when we tend to think that Krishna is confined exclusively to any particular space or thing.
The heart should know that Krishna is present in the fine granite statue ensconced in the sanctum of Gurvayur as also in the washing stone lying in the back yard..
Sadaashiva Brahmendra sang.. madashikhi pinchaalamkrutha chikure mahaneeya kapola vijita mukure Maanasa samchara re brahmani maanasa samchara re
My mind, you dwell upon the Brahmam which manifests itself with his locks tied with a peacock feather, and shows his cheeks which would defeat in texture the soft red sprouting of a leaf..
This comes from the mind of a yogi who has already seen and experienced brahmam..
Yes, who wants that Kannan without his black beauty of rain clouds, who wants that Kannan unless He is that naughty self?

No comments:

Post a Comment