आरम्भ गुर्वी क्षयिणी क्रमेण लघ्वी पुरा वृद्धिमतिश्च पश्चात् ।
दिनस्य पूर्वार्ध परार्धभिन्ना छायेव मैत्री खल-सज्जनानाम् ।।
( नीतिशतकम्-भर्तिहरि )
ārambha gurvī kṣayiṇī krameṇa laghvī purā vṛddhimatiśca paścāt ।
dinasya pūrvārdha parārdhabhinnā chāyeva maitrī khala-sajjanānām ।। ( nītiśatakam-bhartihari )
The friendship with an evil showy fellow would appear to be very cordial and worth celebrating at the start. However, within a few days, the friendship will dwindle, become cold, and may even turn hostile. However, the friendship with a noble souls would grow in cordiality very slowly. However, such friendship would get strengthened with the passage of time. This growth and dwindling can be compared to the increase and decrease in the length of shadow as the sun rises and falls. In the morning the shadow would be large and as midday arrives, the length of the shadow would get reduced. (This is similar to the friendship with evil people) After the mid-day, the shadow which is very small would increase in length hugely at the time the sun sets ( This is like the friendship with noble souls.)
ആരംഭ ഗുര്‍വീ ക്ഷയിണീ ക്രമേണ ലഘ്വീ പുരാ വൃദ്ധിമതിശ്ച പശ്ചാത് ।
ദിനസ്യ പൂര്‍വാര്‍ധ പരാര്‍ധഭിന്നാ ഛായേവ മൈത്രീ ഖല-സജ്ജനാനാം ॥
( നീതിശതകം-ഭര്‍തൃഹരി )
വലിയ സ്വഭാവശുദ്ധിയും തരവും ഒന്നും ഇല്ലാത്ത ആളോട് ചങ്ങാത്തം തുടങ്ങുമ്പോള്‍ അയാള്‍ നമ്മോടു ഒടുക്കത്തെ അടുപ്പവും ഇഴുകിച്ചേരലും എല്ലാം അഭിനയിക്കും .. ആ സൗഹൃദം ഒരു ആഘോഷം തന്നെ ആണെന്ന് നമുക്ക് തോന്നിയെന്നും വരാം. പക്ഷെ കുറച്ചു ദിവസം കഴിയുമ്പോള്‍ ആ ചങ്ങാത്തം ശുഷ്കിച്ച്, തണുപ്പന്‍ മട്ടിലായി അവസാനം തമ്മില്‍ തമ്മില്‍ ഇഷ്ടക്കേടും സ്വരച്ചേര്‍ച്ച ഇല്ലായ്മയും ഒക്കെയായി മാറും.
പക്ഷെ അന്തസ്സും സ്വഭാവശുദ്ധിയും ഉള്ള വ്യക്തിയുമായി സൗഹൃദം ഉണ്ടാവുകയാണെങ്കില്‍ അത്തരം പരിചയത്തിന്‍റെ ആഴവും ഊഷ്മളതയും വളരെ പതുക്കെയും നല്ലവണ്ണം പരസ്പരം മനസ്സിലാക്കിയ ശേഷവും മാത്രമായിരിക്കും വളര്‍ന്നു ദൃഡമാവുക.
സൌഹൃദങ്ങളുടെ വളര്‍ച്ചയും താഴ്ചയും സൂര്യന്‍ പകലില്‍ ഉദിച്ചു അസ്തമിക്കുന്നതിനിടയില്‍ ഭൂമിയില്‍ നില്‍ക്കുന്ന ആളുടെ നിഴലിനു വരുന്ന വലിപ്പ വ്യത്യാസത്തോടു താരതമ്യം ചെയ്‌താല്‍ നമുക്ക് മനസ്സിലാവും.
പ്രഭാതത്തില്‍ ഭൂമിയില്‍ വീഴുന്ന നിഴല്‍ ഒത്തിരി നീണ്ടാതായിരിക്കും. പക്ഷെ ഉച്ച ആവുമ്പോള്‍ ആ നിഴല്‍ ചുരുങ്ങി തീരെ ചെരുതാവും. ദുഷ്ടന്മാരുമായുള്ള ചങ്ങാത്തവും ഇത് പോലൊക്കെ തന്നെയാണ്. ആദ്യം വളരെ വലുതായിരിക്കും, പിന്നെ തീരെ ഇല്ലാതാവും.
നട്ടുച്ചയ്ക്ക് സൂര്യന്‍റെ ചുവട്ടില്‍ നില്‍ക്കുന്ന ആളുടെ നിഴല്‍ തീരെ ചെറുതായിരിക്കും. പക്ഷെ സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങുമ്പോള്‍ അതെ നിഴലിന് നീളം കൂടിക്കൊണ്ടേയിരിക്കും വൈകുന്നേരം ആവുമ്പോള്‍ ആ നിഴല്‍ വളരെ വളരെ നീണ്ടത് ആയിരിക്കും. നല്ല മനുഷ്യരുമായുള്ള സൌഹൃദവും ഇത് പോലെ തന്നെ.. തുടക്കത്തില്‍ വളരെ ചെറുതായി തോന്നും. പക്ഷെ സമയം ചെല്ലുമ്പോള്‍ ആ സൌഹൃദത്തിന്‍റെ അളവും വ്യാപ്തിയും ഏറിക്കൊണ്ടേയിരിക്കും, വളര്‍ന്നു കൊണ്ടേയിരിക്കും.
No comments:
Post a Comment