वृत्तं यत्नेन संरक्षेद्वित्तमायाति याति च।
अक्षीणो वित्ततः क्षीणः वृत्ततस्तु हतो हतः॥
महाभारते उद्योगपर्वे
vṛttaṁ yatnena saṁrakṣedvittamāyāti yāti ca|
akṣīṇo vittataḥ kṣīṇaḥ vṛttatastu hato hataḥ||
mahābhārate udyogaparve
A person should take great care to maintain his character and to ensure that he conducts himself in life without any flaw. It is possible that he may come by huge wealth and later he may lose the wealth too.
The depletion in wealth is not at all fall that should cause serious concern. With some attempt he may be able to make good all the material loss he incurred. But if a person deviates from the path of rectitude and suffers a fall in character, he is finished once for all.
വൃത്തം യത്നേന സംരക്ഷേദ്വിത്തമായാതി യാതി ച।
അക്ഷീണോ വിത്തതഃ ക്ഷീണഃ വൃത്തതസ്തു ഹതോ ഹതഃ॥
മഹാഭാരതേ ഉദ്യോഗപര്‍വേ
എത്ര പാടുപെട്ടായാലും ഒരു വ്യക്തി തന്‍റെ സത്സ്വഭാവവും സദാചാരവും കോട്ടം തട്ടാതെ നിലനിര്‍ത്തണം. കളങ്കമറ്റ ഒരു ജീവിതചര്യ എന്നും പിന്തുടരണം. ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ചില ഘട്ടങ്ങളില്‍ ധാരാളം സ്വത്തും സുഖസൌകര്യങ്ങളും അനുഭവിക്കാന്‍ സാധിച്ചു എന്ന് വരാം. പിന്നീട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു എന്നും വരാം.
പക്ഷെ സ്വത്ത് നഷ്ടപ്പെട്ടു എന്നത് യഥാര്‍ത്ഥത്തില്‍ ഒരു നഷ്ടമേ അല്ല. വീണ്ടും പരിശ്രമിച്ചാല്‍ അയാള്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാം.
പക്ഷേ ഒരിക്കലാണെങ്കില്‍ പോലും നേരിന്‍റെയും നെറിയുടെയും വഴിയില്‍ നിന്ന് ഒരാള്‍ മാറി സഞ്ചരിച്ചാല്‍ അയാള്‍ക്ക് സംഭവിക്കുന്ന അധഃപതനത്തില്‍ നിന്ന് അയാള്‍ക്ക് ഒരിക്കലും തിരിച്ചു കയറാന്‍ പറ്റുകയില്ല. അയാള്‍ എന്നെന്നേയ്ക്കുമായി വീണുപോവുകയായിരിക്കും.
No comments:
Post a Comment