pachai maamalai pol mene

Friday, July 04, 2025

activities through mind, words and body should be ensured for blissful life



मनसा त्रिविधं चैव वाचा चैव चतुर्विधम् ।कायेन त्रिविधं चापि दशकर्मपथं चरेत॥७३॥ [१३.१३.२]
अनभिध्या परस्वेषु सर्वसत्त्वेषु सौहृदम् ।कर्मणां फलमस्तीति त्रिविधं मनसा चरेत॥७४॥ [भा.पु. १३.१३.५]
असत्प्रलापं पारुष्यं पैशुन्यमनृतं तथा । ।चत्वारि वाचा राजेन्द्र न जल्पेन्नानुचिन्तयेत॥७५॥ [म.सु. ३६७८]
प्राणातिपातं स्तैन्यं च परदारानथापि त्रीणि पापानि कायेन सर्वतः परिवर्जयेत॥७६॥ [१३.१३.३]
Ten activities through mind, words and body should be ensured for blissful life. Three activities relate to mind, four functions are connected with use of words and three functions pertain to the body.
The mind should ensure
1. Lack of longing for the wealth owned by others,
2. Friendship to all beings
3. Belief that good will beget good and evil will beget evil.
The words should never be applied to
1. Spread evil ideas
2. Convey cruelty
3. Propagate scandals
4. Talking untruth
The body or physical strength should not be applied
1. In causing death
2. In theft
3. In pursuing the wives of others.


മനസാ ത്രിവിധം ചൈവ വാചാ ചൈവ ചതുര്‍വിധം ।
കായേന ത്രിവിധം ചാപി ദശകര്‍മപഥം ചരേത॥൭൩॥ [൧൩।൧൩।൨]
അനഭിധ്യാ പരസ്വേഷു സര്‍വസത്ത്വേഷു സൌഹൃദം ।
കര്‍മണാം ഫലമസ്തീതി ത്രിവിധം മനസാ ചരേത॥൭൪॥
[ഭാ।പു। ൧൩।൧൩।൫]
അസത്പ്രലാപം പാരുഷ്യം പൈശുന്യമനൃതം തഥാ । ।
ചത്വാരി വാചാ രാജേന്ദ്ര ന ജല്‍പേന്നാനുചിന്തയേത॥
൭൫॥ [മ।സു। ൩൬൭൮]
പ്രാണാതിപാതം സ്തൈന്യം ച പരദാരാനഥാപി ത്രീണി പാപാനി കായേന സര്‍വതഃ പരിവര്‍ജയേത॥
൭൬॥ [൧൩।൧൩।൩]
മനസ്സും വാക്കുകളും ശരീരവും കൂടിച്ചേര്‍ന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ മാത്രമേ ഒരു നന്മ നിറഞ്ഞ അനുഗൃഹീതമായ ജീവിതം മുന്നോട്ടു കൊണ്ട് പോകുവാന്‍ കഴിയുകയുള്ളൂ. ഇതില്‍ മൂന്ന് കാര്യങ്ങള്‍ മനസ്സുമായി ബന്ധപ്പെട്ടവയും നാല് കാര്യങ്ങള്‍ വാക്കുകളുമായി ബന്ധപ്പെട്ടവയും മറ്റു മൂന്നു കാര്യങ്ങള്‍ ശരീരവുമായി ബന്ധപ്പെട്ടവയും ആണ്.
മനസ്സ് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തണം.
൧. മറ്റുള്ളവര്‍ക്ക് സ്വന്തമായ വസ്തുക്കള്‍ വല്ലവിധവും സ്വന്തമാക്കാനുള്ള ആക്രാന്തം ഇല്ലാതാക്കുക
൨. എല്ലാ ജീവികളോടും സൌഹൃദവും സൌമനസ്യവും ഉറപ്പു വരുത്തുക
൩. നന്മ ചെയ്‌താല്‍ അതിനു പ്രതിഫലമായി നന്മ തന്നെ ലഭിക്കും, ദോഷം ചെയ്‌താല്‍ അതും അതുപോലെ തിരിച്ചു കിട്ടും എന്നത് അടിയുറച്ചു വിശ്വസിക്കുക.
താഴെ പറയുന്ന കാര്യങ്ങളില്‍ സ്വന്തം വാക്ക് ഒരിക്കലും പ്രയോഗിക്കരുത്.
൧ ചീത്ത ആശയങ്ങള്‍ പ്രചരിപ്പിക്കല്‍
൨ ക്രൂരത വാക്കുകളില്‍ക്കൂടെ കാണിക്കുക.
൩. അപവാദങ്ങള്‍ പറഞ്ഞു പരത്തല്‍
൪. അസത്യം പറയുക
ശരീരവും അതിന്‍റെ ശക്തിയും താഴെ പറയുന്ന കാര്യങ്ങള്‍ക്കായി ഒരിക്കലും പ്രയോഗിക്കരുത്.
൧. മറ്റുള്ളവര്‍ക്ക് ജീവഹാനി വരുത്തല്‍.
൨. കളവും കൊള്ളയും നടത്തല്‍
൩. മറ്റുള്ളവരുടെ ഭാര്യമാരുടെ പുറകെ നടന്നു അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കല്‍.


No comments:

Post a Comment