अप्यापत्समयः साधोः प्रयाति श्लाघनीयताम्।
विधोर् विधुंतुदास्कन्द विपत्कालोऽपि सुन्दरः॥दृष्टान्तकलिकाशतके
apyāpatsamayaḥ sādhoḥ prayāti ślāghanīyatām|
vidhor vidhuṁtudāskanda vipatkālo'pi sundaraḥ||
subhaashita sudhaaratna bhaandaagaram
The life of great men, their status, remain blemish less and praiseworthy even when they face grave crisis situations. The moon and its attractiveness remains unsullied even during the period when it is caught by the eclipse caused by the shadow planet Rahu
അപ്യാപത്സമയഃ സാധോഃ പ്രയാതി ശ്ലാഘനീയതാം।
വിധോർ വിധുംതുദാസ്കന്ദ വിപത്കാലോഽപി സുന്ദരഃ॥
സുഭാഷിത സുധാരത്ന ഭണ്ഡാകാരം ദൃഷ്ടാന്തകലികാ ശതകം
ഉത്തമന്മാരുടെ ജീവിതം അവർ എത്ര വലിയ ആപത്തുകളും വെല്ലുവിളികളും അഭിമുഖീകരിക്കുകയാണെങ്കിലും അപ്പോഴും എല്ലാവരാലും പ്രശംസിക്കപ്പെടുന്ന വിധത്തിൽ തന്നെ ആയിരിക്കും. ചന്ദ്രനെ രാഹു വിഴുങ്ങി ഗ്രഹണം സംഭവിക്കുന്ന വേളയിലും നാം കാണുന്ന ചന്ദ്രക്കലയുടെ ഭംഗിക്ക് ഒരു കോട്ടവും വരുന്നില്ല.
ജീവിതത്തിന്‍റെ അഴകും നിലവാരവും നമ്മുടെ ഉള്ളിൽ നിന്നും വരുന്നവയാണ്, വരേണ്ടവയാണ്.. പുറമെയുള്ള കാര്യങ്ങൾ അവയെ ഒരിക്കലും ബാധിക്കരുത്. സുന്ദരമായവ എന്നും, എന്തുവന്നാലും സുന്ദരമായവയായി തന്നെ തുടരും.
No comments:
Post a Comment