pachai maamalai pol mene

Showing posts with label saarasamuchchayam. Show all posts
Showing posts with label saarasamuchchayam. Show all posts

Thursday, October 08, 2026

longing for things belonging to others, could never remain happy

 



अभिध्यालुः परस्वेषु नेह नामुत्र नन्दति।
तस्मादभिध्या संत्याज्या सर्वदाभीप्सता सुखम्॥
महासुभाषितसङ्ग्रहे २२६९ सारसमुच्चये
abhidhyāluḥ parasveṣu neha nāmutra nandati|
tasmādabhidhyā saṁtyājyā sarvadābhīpsatā sukham||
mahāsubhāṣitasaṅgrahe 2269 sarasamucchaye

A person who is covetous, who is longing without reason for things belonging to others, could never remain happy either in this world or in the nether world after he dies. Therefore persons who desire welfare and happiness should avoid unreasonable desire for objects and things belonging to others.

परस्वेषु in respect of things belongi to others अभिध्यालुः who covets, who desires unreasonably इह in this world अमुत्र in the other world too वा either न नन्दति will be happy तस्माद् therefore सुखं comfort, welfare अभीप्सता desirous of अभिध्या covetousness सर्वदा by all means, ever संत्याजा should be given up, avoided.


അഭിധ്യാലുഃ പരസ്വേഷു നേഹ നാമുത്ര നന്ദതി।
തസ്മാദഭിധ്യാ സംത്യാജ്യാ സര്വദാഭീപ്സതാ സുഖം॥
മഹാസുഭാഷിതസങ്ഗ്രഹേ ൨൨൬൯ സാരസമുച്ചയേ

തനിക്ക് സ്വന്തം അല്ലാത്തതും മറ്റുള്ളവരുടെ കയ്യില്‍ ഉള്ളതും ആയ വസ്തുക്കളിലും കാര്യങ്ങളിലും അകാരണമായ ആഗ്രഹവും കൊതിയും ആസക്തിയും വച്ച് പുലര്‍ത്തുന്ന ആള്‍ ഈ ഭൂമിയില്‍ ഉള്ള ജീവിതത്തില്‍ ആയാലും മരണ ശേഷം പരലോകത്തില്‍ പോയാലും ഒരിക്കലും സന്തോഷം കണ്ടെത്തുകയില്ല. ജീവിതത്തില്‍ നന്മയും സമാധാനവും ആഗ്രഹിക്കുന്ന വ്യക്തി അത് മനസിലാക്കി തനിക്ക് അര്‍ഹമല്ലാത്തതും മറ്റുള്ളവര്‍ക്ക് സ്വന്തം ആയതും ആയ വസ്തുക്കള്‍ കയ്യടക്കാനുള്ള ആക്രാന്തം എല്ലാ വിധത്തിലും ഒഴിവാക്കേണ്ടതാണ്.

Saturday, October 03, 2026

water meant for sugarcane nourishes the grass underneath too

 



यथेक्षुहेतोरिह सेचितं पयः तृणानि वल्लीमपि सम्प्रसिञ्चति ।
तथा नरो धर्मपथेन सञ्चरन् वाचांसि कामानि वसूनि चाश्नुते ॥२०॥
सारसमुच्चये
yathekṣuhetoriha secitaṃ payaḥ tṛṇāni vallīmapi samprasiñcati ।
tathā naro dharmapathena sañcaran vācāṃsi kāmāni vasūni cāśnute ॥20॥
sarasamucchayam
A field where sugarcane is grown, the water used for irrigagion is intended for the main crop, but then lot of grass, plants and creepers too grow incidentally. In the same way, if a person is regulating his life strictly in the path of virtue or dharma, fame, prosperity, and fulfilment of coveted desires too follow spontaneously.

यथा in what way नरेण by man इह here इक्षुहेतोः for the sake of growing sugarcane सेचितं irrigated, supplied पयः water तृणानि grasses वल्लीं creepers अपि too संप्रसिञ्चति irrigate, give water additionally
तथा in the same way नरःman धर्म पथेन in the path of righteousness संचरन् by travelling, by arranging his affairs वचांसि great fame, gread words in praise कामानि all that is fondly desired वसूनि prosperity च अश्नुते. Too enjoy, is supplied with for enjoyment.


യഥേക്ഷുഹേതോരിഹ സേചിതം പയഃ തൃണാനി വല്ലീമപി സമ്പ്രസിഞ്ചതി ।
തഥാ നരോ ധര്‍മ്മപഥേന സഞ്ചരന്‍ വാചാംസി കാമാനി വസൂനി ചാശ്നുതേ ॥൨൦॥ സാര സമുച്ചയം

ഒരു കര്‍ഷകന്‍ കൃഷി ചെയ്യുന്ന വയല്‍ ധാരാളം കരിമ്പ് വളരാന്‍ വേണ്ടി വെള്ളം കൊണ്ട് നിറയ്ക്കുന്നു. പക്ഷെ ആരും ആവശ്യപ്പെടാതെ തന്നെയും ആരുടെ സഹായവും കൂടാതെയും അതെ വെള്ളം ഉപയോഗിച്ച് ആ വയലില്‍ പുല്ലും വള്ളികളും ധാരാല്‍ വളരുന്നു.
അതുപോലെ ഒരു മനുഷ്യന്‍ ധര്‍മ്മവും ന്യായവും മാത്രം മുന്നില്‍ കണ്ടു ആ പാതയില്‍ മുന്നോട്ടു പോകുമ്പോള്‍ ആരും പ്രത്യേകിച്ച് ഒന്നും ആവശ്യപ്പെടാതെ തന്നെ അയാള്‍ക്ക് പേരും പുകഴും (വാക്കുകള്‍ കൊണ്ടുള്ള പ്രശംസ) ധാരാളം ലഭിക്കുന്നു. അയാള്‍ മനസ്സില്‍ ആശിക്കുന്ന നല്ലതായ എല്ലാം അയാള്‍ക്ക് കിട്ടുന്നു. സ്വത്തും സമ്പന്നതയും അയാളെ തേടിയെത്തുന്നു.

Sunday, June 28, 2026

burn yoursel by fire lighted by you

 



स्वयमुत्पाद्यते वह्निं परितस्तेन वह्निना।
दह्यमानः परीतापं भजते स न पण्डितः॥
सारसमुच्चये॥५०१

svayamutpādyate vahniṁ paritastena vahninā|
dahyamānaḥ parītāpaṁ bhajate sa na paṇḍitaḥ||
sārasamuccaye||501

A person lights fire himself. He kindles the fire and is actively stoking the fire by providing fuel .He is providing environs for that fire to burn in full strength. Such fire spreads and surrounds him. Then it burns, inundates and he faces misery. We cannot call him a wise and diligent person.
Some people just invite dangers through indiscreet acts prodded by ignorance. Once the nemesis visits them, they cry aloud. That is of no use.

यः one वह्निं fire स्वयं himself उत्पाद्यते kindles, cause, तेन वह्निना by that fire परितः भवति gets encircled, gets mire तेन दह्यमानः being inundated by it पारीतापं भजते faces misery, faces destruction सः पण्डितः न he is not an alert person, he is not a worthy person

സ്വയമുത്പാദ്യതേ വഹ്നിം പരിതസ്തേന വഹ്നിനാ।
ദഹ്യമാനഃ പരീതാപം ഭജതേ സ ന പണ്ഡിതഃ॥
സാരസമുച്ചയേ॥൫൦൧

ഒരു മനുഷ്യന്‍ തീയ് കത്തിക്കുന്നു. കത്തുന്ന തീ കൂടുതല്‍ ശക്തമാക്കുവാന്‍ ഇന്ധനവും മറ്റു സൌകര്യങ്ങളും ഒരുക്കുന്നു. അതോടെ തീ ആളിപ്പടരുന്നു. ആ തീയ് അയാള്‍ക്ക് ചുറ്റും വ്യാപിക്കുന്നു. അയാള്‍ ആ ചൂടില്‍ വെന്ത് ഉരുകുന്നു. ഏറെ വിനാശം നേരിടുന്നു. അയാളെ വിവരമുള്ളവന്‍ എന്ന് പറയുവാനാവില്ല.

പലരും വിവരദോഷം കൊണ്ടും അശ്രദ്ധകൊണ്ടും സ്വയം അപകടങ്ങള്‍ വിളിച്ചു വരുത്തുന്നു. പിന്നീട് അതോര്‍ത്ത് കരഞ്ഞിട്ടു എന്ത് കാര്യം ?

Monday, May 25, 2026

death is a welcome guest when the mission of life is fulfilled



प्रायेणाकृतकृत्यत्वान्मृत्योरुद्विजते नरः।
कृतकृत्याः प्रतीक्षन्ते मृत्युं प्रियमिवातिथिम्॥
सारसमुच्चये २२३

prāyeṇākṛtakṛtyatvānmṛtyorudvijate naraḥ|
kṛtakṛtyāḥ pratīkṣante mṛtyuṁ priyamivātithim||
sārasamuccaye 223

A man who has not been able to accomplish what is expected of him, a man who is not able to discharge the duties assigned to him, is afraid of death. But people who have taken care to discharge their duties faithfully, those who are satisfied about what they have done, would welcome death at any time as if such death is a beloved and honoured guest.

नरः man प्रायेण mostly, verily, in most cases अकृत कृत्यत्वाद् because of non performance of what is expected of him मृत्योः उद्विजते is afraid of death, is anxious about death कृत कृत्याः who have done what should be normally done नराः me मृत्युं death प्रियं अतिथिं beloved, affectionate guest इव like प्रतीक्षन्ते wait for and welcome

പ്രായേണാകൃതകൃത്യത്വാന്മൃത്യോരുദ്വിജതേ നരഃ।
കൃതകൃത്യാഃ പ്രതീക്ഷന്തേ മൃത്യും പ്രിയമിവാതിഥിമ്॥
സാരസമുച്ചയേ ൨൨൩

തന്‍റെ ചുമതലകള്‍ കാര്യക്ഷമമായും കൃത്യ സമയത്തും നിര്‍വഹിക്കാന്‍ കഴിവില്ലാത്തവന്‍, ചെയ്യേണ്ടത് ചെയ്യാതെ ബാക്കി വയ്ക്കുന്നവന്‍ , എല്ലായിപ്പോഴും മരണത്തെക്കുറിച്ച് വെവലാതിപ്പെടും. പക്ഷെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തും ചെയ്യേണ്ട വിധവും നല്ലവണ്ണം ചെയ്തു തീര്‍ക്കുന്നവര്‍, ഒന്നും ബാക്കി വയ്ക്കാതെയും നീട്ടിക്കൊണ്ടു പോകാതെയും കൃത്യ നിര്‍വ്വഹണം നടത്തുന്നവര്‍ മരണത്തെ പ്രിയങ്കരനായ ഒരു അതിഥി എന്ന പോലെ വരവേല്‍ക്കും.

Saturday, May 23, 2026

what we do not share ultimately goes waste



धनेन किं यन्न ददाति नाश्नुते बलेन किं येन रिपून् न बाधते।
श्रुतेन किं येन न धर्ममाचरेत् किमात्मना यो न जितेन्द्रियो वशी॥
सारसमुच्चये १८४
dhanena kiṁ yanna dadāti nāśnute balena kiṁ yena ripūn na bādhate|
śrutena kiṁ yena na dharmamācaret kimātmanā yo na jitendriyo vaśī||
sārasamuccaye 184

What purpose is there for the money accumulated by a person, if he does not share it with others by way of gift and charity and does not spend the money for enjoying the pleasures of life
What is there to be gained by a person by having a lot of physical strength and resources that would make him very powerful, if such power and resources are not applied effectively in defending himself and in scoring victory over enemies ?

What use can be there for great knowledge and erudition gained and possessed by a person if such knowledge does not help him in leading a life in the path of dharma or righteousness
What meaning can be there in the existence of a person if he has not trained himself to have control over his senses and vagaries of his thoughts and if he is not able to maintain such equipoise and pleasant disposition towards one and all throughout his life.


यं धनं which money न is not ददाति spent, given as gift अश्नुते consumed, eaten , uses वा either तेन with that धनेन किं what is the use for such moneyयेन बलेन which strength, which power रिपून् enemies न बाधते does not torment, does not defeat तेन बलेन किं what is the use for that strength/
येन श्रुतेन by which learning, by which collection of knowledge and expertis धर्मं न आचरेत् one is not enabled to spend his life in the righteous path तेन श्रुतेन किं what is the use for such knowledge,learning
यः आत्मा which soul, which person जितेन्द्रियः who has gained control over his organs वशी is ever in control, च न भवति does not remain तेन आत्मना किं what is the use by the existence of such a person

ധനേന കിം യന്ന ദദാതി നാശ്നുതേ ബലേന കിം യേന രിപൂന് ന ബാധതേ|


ശ്രുതേന കിം യേന ന ധര്മമാചരേത് കിമാത്മനാ യോ ന ജിതേന്ദ്രിയോ വശീ||

സാരസമുച്ചയേ ൧൮൪

സ്വയം നല്ലവണ്ണം ചെലവ് ചെയ്തു സ്ന്തോഷത്തോടെ ജീവിക്കാനോ മറ്റുള്ളവരെ സഹായിച്ചു അവരോടൊപ്പം പങ്കുവയ്ക്കാനോ ഉതകാത്ത പണം എത്ര സമ്പാദിച്ചു കൂട്ടിയിട്ടും എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

ശരീരത്തിനു ശക്തിയും പിന്നെ ഏറെ സഹായികളുടെ പിന്‍ബലവും എല്ലാം ഉണ്ടെങ്കിലും ആ ബലം ആത്മരക്ഷക്കായും ശത്രുക്കളെ തോല്‍പ്പിക്കാനായും വൈദഗ്ദ്യത്തോടെ പ്രയോഗിക്കാന്‍ കഴിവില്ലെങ്കില്‍ അതുകൊണ്ട് എന്ത് പ്രയോജനം ഉണ്ടാവാനാണ് ?


എത്ര പഠിപ്പും അറിവും ഉണ്ടായാലും അത് നല്ല വിധത്തില്‍ ഉപയോഗിച്ച് ധര്‍മ്മത്തിന്‍റെ വഴിയില്‍ നെരോടും നേറിയോടും ജീവിക്കാന്‍ പറ്റിയില്ല എങ്കില്‍ അത്തരം ജ്ഞാനം കൊണ്ട് എന്ത് നേട്ടമാണ് ഉള്ളത്?


ആത്മനിയന്ത്രണം, സ്വന്തം ചിന്തകളിലും പ്രവൃത്തികളിയും തികഞ്ഞ യാഥാര്‍ഥ്യബോധം നിലനിര്‍ത്തുക, വകതിരിവും ശാന്തതയും നിറഞ്ഞ ജീവിതചര്യ സ്വായത്തമാക്കുക.. ഇപ്രകാരം ജീവിതം നയിക്കാന്‍ കഴിയാത്ത ഒരാള്‍ ഒരു വ്യക്തിയാണെന്ന് കരുതി ജീവിക്കുന്നതില്‍ തന്നെ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ ?

Wednesday, May 20, 2026

like frogs to the pool and biirds to the riverbank wealth come to the good person



निपानमिव मण्डूकाः सरः पूर्णमिवाण्डजाः ।
शुभकर्मणामायान्ति सहायाश्च धनानि च ॥२४॥

nipānamiva maṇḍūkāḥ saraḥ pūrṇamivāṇḍajāḥ ।
śubhakarmaṇāmāyānti sahāyāśca dhanāni ca ॥24॥

The frogs come and breed in pools and tanks all by themselves, birds land up uninvited on the banks the streams and brooks. In the same way, help from all quarters and much needed wealth too spontaneously reach the person who wishes well for all people around him. .(Sarasamuchayam)

मण्डूकाः frogs निपानं ponds, tanks इव like अण्डजाः birds पूर्णं full सरः lake इव like सहायाश्च help, assistance धनानि money, resources च too शुभ कर्माणं one who does good work, one who is philanthropic आयान्ति come ( spontaneously)

നിപാനമിവ മണ്ഡൂകാഃ സരഃ പൂര്‍ണമിവാണ്ഡജാഃ ।
ശുഭകര്‍മണാമായാന്തി സഹായാശ്ച ധനാനി ച ॥൨൪॥
സാരസമുച്ചയം

കിണറുകളിലേക്കും വെള്ളം കെട്ടിക്കിടക്കുന്ന മറ്റു ഇടങ്ങളിലേക്കും തവളകള്‍ ആരും വിളിക്കാതെ സ്വയം എത്തിച്ചേരും. പക്ഷികള്‍ നിറഞ്ഞു നില്‍ക്കുന്ന തടാകത്തിന്നടുത്തും അതിന്‍റെ പരിസരങ്ങളിലും സ്വയം താവളം അടിക്കും.

അതുപോലെ തന്നെ എല്ലാവര്‍ക്കും നന്മയും സമൃദ്ധിയും മാത്രം ആഗ്രഹിച്ച് അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന വ്യക്തിക്ക് ആ സേവനത്തിനു വേണ്ടിവരുന്ന സഹായങ്ങളും ധനവും എല്ലാം ആരോടും ആവശ്യപ്പെടാതെ തന്നെ വന്നു ചേര്‍ന്നുകൊള്ളും.

Sunday, May 17, 2026

dharma protects the person who adopts is



कान्तारवनदुर्गेषु कृच्छ्रास्वापत्सु सम्भ्रमे ।
उद्यतेषु च शस्त्रेषु नास्ति धर्मवतां भयम् ॥२२॥
[५.३९.५३]सारसमुच्चये, महाभारते

kāntāravanadurgeṣu kṛcchrāsvāpatsu sambhrame ।
udyateṣu ca śastreṣu nāsti dharmavatāṃ bhayam ॥22॥
[5.39.53]sārasamuccaye, mahābhārate

Even if a person is stuck in the depth of dense forest, an area very difficult to negotiate and come out, even if he is in deep physical or mental pain or strain, even if he is confronted by serious dangers, even when he is placed in a situation where he has every reason to be agitated, even on the occasion when he has set out to complete an arduos task, even when he has to face assault from potent weapions, no fear would arise to him if he is following the path of righteousness or dharma .

A person who has adopted Dharma or righteousness as his way of life will be protected by Dharma for every.. He has no reson to entertain any fear.
 
कान्तारवन deep dense forest दुर्गेषु difficult to negotiate कृच्छ्रासु in pain, trouble difficulatuआपत्सु dangers संभ्रमे frencied movements, agitatated activities उद्यतेषु while on शस्त्रेषु while facing arms and armaments, weapons trained against a person च too धर्मवतां those who are following Dhrama भयं न अस्ति there is no fear.

കാന്താരവനദുര്‍ഗേഷു കൃച്ഛ്രാസ്വാപത്സു സംഭ്രമേ ।
ഉദ്യതേഷു ച ശസ്ത്രേഷു നാസ്തി ധര്‍മവതാം ഭയം ॥൨൨॥
[൫।൩൯।൫൩]സാരസമുച്ചയേ, മഹാഭാരതേ

കൊടും കാട്ടില്‍ അകപ്പെട്ടു വഴിയറിയാന്‍ പാടുപെടുന്ന സ്ഥിതി വന്നു ചേര്‍ന്നാലും, ശാരീരികമായോ മാനസികമായോ ഉള്ള വിഷമങ്ങളും വേദനകളും നേരിടുമ്പോള്‍ ആണെങ്കിലും, കാര്യമായ അപകടങ്ങള്‍ മുഖാമുഖം എത്തി നില്‍ക്കുമ്പോള്‍ ആണെങ്കിലും, മാനസികമായും ശാരീരികമായും സംഭ്രമവും ആകാംക്ഷകളും മനസ്സില്‍ ഉയരാന്‍ എല്ലാ കാരണങ്ങളും ഉള്ള അവസരങ്ങളില്‍ പോലും , പുതിയ, വെല്ലുവിളികള്‍ നിറഞ്ഞ സംരംഭങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഇറങ്ങി പുറപ്പെടുന്ന അവസരങ്ങളിലും , മാരകങ്ങളായ ആയുധങ്ങളെ നേരിടുമ്പോള്‍ പോലും, ധര്‍മ്മത്തിന്‍റെ പാതയില്‍ ജീവിതം നയിക്കുന്ന വ്യക്തിക്ക് ഒരു ഭയവും ഉണ്ടാവില്ല.

ധര്‍മ്മം ജീവിതചര്യ  ആക്കിയ   ആളെ ധര്‍മ്മം രക്ഷിച്ചു കൊള്ളും. അയാള്‍ക്ക് ഭയപ്പെടേണ്ട കാര്യം ഒട്ടും ഇല്ല.

Saturday, May 16, 2026

fights, separations, schisms and break-ups have their root cause or origin in the extreme rage



यदि न स्युर्मनुष्येषु क्षामिणः पृथिवीसमाः।
न स्यात्सख्यं मनुष्याणां क्रोधमूलो हि विग्रहः॥
सारसमुच्चये ९४ महाभारते ३-३०-२५

yadi na syurmanuṣyeṣu kṣāmiṇaḥ pṛthivīsamāḥ|
na syātsakhyaṁ manuṣyāṇāṁ krodhamūlo hi vigrahaḥ||
sārasamuccaye 94 mahābhārate 3-30-25

If, among men, there were at least some people who possessed patience and tolerance that could be compared to the calmness of the earth itself, no friendship among people could have ever happened at any time. All fights, separations, schisms and break-ups have their root cause or origin in the extreme rage exhibited by some people.
The poet implies that if others too reacted or retaliated with rage, all people would have perished. At least some of them showed patience and at lease a semblance of sense survives only on account of that.

मनुष्येषु among men पृथिवी समाः comparable to earth itself क्षामिणः people who are having patience न स्युः are not there चेत् if मनुष्याणां among men सख्यं friendship, goodwill, camaraderie न स्यात् would not have been there विग्रहः schisms, separations, breakups, fights क्रोधमूलः हि have roots in rage or extreme anger.

യദി ന സ്യുര്‍മനുഷ്യേഷു ക്ഷാമിണഃ പൃഥിവീസമാഃ।
ന സ്യാത്സഖ്യം മനുഷ്യാണാം ക്രോധമൂലോ ഹി വിഗ്രഹഃ॥
സാരസമുച്ചയേ ൯൪ മഹാഭാരതേ ൩-൩൦-൨൫

മനുഷ്യര്‍ക്കിടയില്‍ കുറച്ചു പേരെങ്കിലും ഭൂമിക്ക് സമാനമായ ക്ഷമയും സഹിഷ്ണുതയും നിറഞ്ഞ സ്വഭാവത്തോടെ ജീവിക്കുന്നവര്‍ ആയിരുന്നില്ല എങ്കില്‍ ഈ ഭൂമുഖത്ത് സൌഹൃദവും സഹവര്‍ത്തിത്വവും ഒരിക്കലും നിലനില്‍ക്കുമായിരുന്നില്ല. എല്ലാ കലഹങ്ങളും, വേര്‍പിരിയലുകളും സംഘര്‍ഷങ്ങളും ഉടലെടുക്കുന്നത് ക്രോധം എന്ന നിശിതമായ വികാരത്തിന്‍റെ പെട്ടെന്നുള്ള പ്രകടനത്തില്‍ നിന്നായിരിക്കും.

ചിലര്‍ ക്രോധം കൊണ്ട് പൊട്ടിത്തെറിക്കുമ്പോള്‍ ചുറ്റുമുള്ള മറ്റുള്ളവരും നിയന്ത്രണം പാലിക്കാതെ ഉറഞ്ഞു തുള്ളി തിരിച്ചടിക്കാന്‍ തുനിഞ്ഞിരുന്നു എങ്കില്‍ എല്ലാവരും വിനാശം നേരിടുമായിരുന്നു.

ചിലരെങ്കിലും അല്പമൊക്കെ സംയമനം പാലിക്കുന്നത് കൊണ്ടാണ് സമൂഹം രക്ഷപ്പെട്ടു പോകുന്നത്.

restrain your anger on certain occasions



देवतासु विशेषेण राजसु ब्राह्मणेषु च
नियन्तव्यो भवेत्क्रोधो बालवृद्धातुरेषु च॥
सारसमुच्चये १०८

devatāsu viśeṣeṇa rājasu brāhmaṇeṣu ca
niyantavyo bhavetkrodho bālavṛddhātureṣu ca||
sārasamuccaye 108

As a matter of rule, a person, even if provoked to the extreme, should keep in check his raging anger if the protagonists on the opposite side are
1. Deities 1. Kings or persons wielding substantial authority 3. Learned persons 4 Especially young boys, elderly persons or people who are down with illness

We are just managing to pull on merely by the mercy of God. If we choose to show anger to God, our misfortunes can only deepen. It is meaningless to show anger against Royal force. We would be crushed. If we show anger to learned persons, we will lose the advantage of gaining knowledge and in turn we may invite curses too. It would be silly to show anger against boys and old men because they are by nature weak. That is the case with people who are down with diseases too.

देवतासु when deities are concerned राजसु ब्राह्मणेषु in the matter of kings or persons in power ब्राह्मणेषु as far as it relates to learned persons विशेषेण and especially बाल boys वृद्धेषु elderly persons आतुरेषु sick and suffering people च too क्रोधो anger नियन्त्यव्यः to be controlled, to be kept in check as a matter of rule भवति are


ദേവതാസു വിശേഷേണ രാജസു ബ്രാഹ്മണേഷു ച
നിയന്തവ്യോ ഭവേത്ക്രോധോ ബാലവൃദ്ധാതുരേഷു ച॥
സാരസമുച്ചയേ ൧൦൮

ഒരു നിയമവും കര്‍ശനമായ ജീവിതചര്യയും ആയി ഉള്‍ക്കൊള്ളേണ്ട കാര്യമാണ്, താഴെ പറയുന്നവരോട് ക്രോധം പ്രകടിപ്പിക്കരുത് എന്നത്

൧. ദൈവങ്ങളോട് ൨.രാജാവിനോടും അതുപോലുള്ള ഉന്നതാധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരോടും. ൨. അറിവ് നിറഞ്ഞ മഹത്തുക്കളോട് ൪ പ്രത്യേകിച്ചും കുട്ടികളോടും, വയസ്സന്മാരോടും പിന്നെ രോഗബാധിതരായി അവശന്മാരായി കഴിയുന്നവരോടും

ദൈവത്തിന്‍റെ ദയാവായ്പ്പിലൂടെ മാത്രമാണ് നാം ജീവിച്ചു പോകുന്നത്. ദൈവത്തോടു ക്രോധം പ്രകടിപ്പിച്ചാല്‍ ഉള്ളതും ഇല്ലാതാകും. അധികാരത്തില്‍ ഉള്ള രാജാവിനോടും സര്‍ക്കാരിനോടും കോപം പ്രകടിപ്പിച്ചാല്‍ പലപ്പോഴും ശിക്ഷ കിട്ടുകയായിരിക്കും ഫലം. അറിവുള്ളവരോടു ദേഷ്യം വച്ചു പുലര്‍ത്തിയാല്‍ നമുക്ക് നല്ലതായി മനസ്സിലാക്കാന്‍ ഉള്ള പലതും നഷ്ടപ്പെടും. ഒരു പക്ഷെ ശാപം കിട്ടി എന്നും വരാം. പിന്നെ കുട്ടികളോടും വൃദ്ധരോടും രോഗം വന്നു കിടക്കുന്നവരോടും, അവര്‍ സ്വയം ഏറെ ശക്തി കുറഞ്ഞവരാണ് എന്ന് അറിഞ്ഞു കൊണ്ട് അവരോടു രോഷം പ്രകടിപ്പിക്കുന്നത് ഒട്ടും ശരിയല്ലല്ലോ.

Friday, May 15, 2026

A person if he desires welfare) should avoid



नास्तिक्यं वेदनिन्दां च देवतानां च कुत्सनम् ।
द्वेषं दम्भं च मानं च क्रोधं तैक्ष्ण्यं च वर्जयेत्॥११०॥
सारसमुच्चये मनुस्मृत्यां 4-163

nāstikyaṃ vedanindāṃ ca devatānāṃ ca kutsanam ।
dveṣaṃ dambhaṃ ca mānaṃ ca krodhaṃ taikṣṇyaṃ ca varjayet॥110॥
sārasamuccaye manusmṛtyāṃ 4-163

A person ( if he desires welfare) should avoid)
1 Lack of faith in the Divine being
2. Tendency to insult the holy scriptures
3. Habit of abusing the Divine being
4. Hatred and intolerance arising out of senseless prejudice
5. Tendency to cheat, tendency to be dishonest and fraudulent
6. Haughtiness, senseless feeling of puffed up self-importance
7 Uncontrollable anger
8. Extremely sharp behaviour and intense actions

If one does not believe in God, he can claim that the first three items in the list are not of his concern. But no one can exist without believing in himself and other fellow human beings. So the remaining items in the list supplied by Manu would apply to all sensible persons

नरःa man नास्तिक्यं absence of faith in the Divine वेदनिन्दां insulting the scripture देवतानां कुत्सनं abuse, contempt of Divinity द्वेषं hate arising out of prejudice दम्भंdeceit, fraud मानं Haughtiness क्रोधं rage तैक्ष्ण्यं extremely sharp behaviour, unreasonable intensity च too वर्जयेत् should give up, should abandon, should steer clear of

നാസ്തിക്യം വേദനിന്ദാം ച ദേവതാനാം ച കുത്സനം ।
ദ്വേഷം ദംഭം ച മാനം ച ക്രോധം തൈക്ഷ്ണ്യം ച വര്‍ജയേത്॥൧൧൦॥
സാരസമുച്ചയേ മനുസ്മൃത്യാം ൪-൧൬൩

നന്മയും ക്ഷേമവും നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്ന വ്യക്തി താഴെ പറയുന്ന കാര്യങ്ങള്‍ ഒഴിവാക്കിയേ പറ്റൂ

1. ദൈവത്തിലുള്ള വിശ്വാസം ഇല്ലാതിരിക്കുക
2 . ദൈവികങ്ങളായ വേദങ്ങള്‍ മുതലായ കൃതികളെ അവഹേളിക്കുക
3. ദൈവത്തെ ചീത്ത വിളിക്കുക
4. മുന്‍വിധികള്‍ക്ക് വശംവദനായി മറ്റുള്ളവരോട്‌ അസഹിഷ്ണുത വച്ചു പുലര്‍ത്തുക
5. വഞ്ചന, മറ്റുള്ളവരെ പറ്റിച്ചും പൊള്ളയായ വാഗ്ദാനങ്ങള്‍ കൊടുത്തും സ്വന്തം കാര്യം നേടുന്നതില്‍ ഒരു കൂസലും ഇല്ലാതിരിക്കുക
6 അഹങ്കാരം, താന്‍ ഏതോ വലിയ സംഭവമാണെന്നും മറ്റുള്ളവര്‍ തന്നെക്കാള്‍ എത്രയോ താഴെക്കിടയില്‍ ഉള്ളവര്‍ ആണെന്നും ഉള്ള ചിന്ത ഉണ്ടാവുക
7 നിയന്ത്രണമില്ലാതെ കോപത്തിനു അടിമപ്പെടുക
8 ആവശ്യത്തില്‍ അധികം തീക്ഷ്ണത.. സംഭവങ്ങള്‍ക്ക് എതിരായി അതിരുവിട്ടും നില മറന്നും പ്രതികരിക്കുക

യുക്തിവാദിയാണെന്നും ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് സ്വയം നിശ്ചയിച്ച വ്യക്തിക്ക് മുകളില്‍ പറഞ്ഞതിലെ മൂന്നു കാര്യങ്ങള്‍ ബാധകം ആവില്ലായിരിക്കും.
പക്ഷെ തന്നെയും തന്‍റെ സഹജീവികളെയും വിശ്വസിക്കാതെ ഒരാള്‍ക്കും ഈ ഭൂമിയില്‍ നിലനില്‍ക്കാനാവില്ല. അതിനാല്‍ മനു പറഞ്ഞ മറ്റു കാര്യങ്ങള്‍ വിവരമുള്ള എല്ലാ ആളുകളും ശ്രദ്ധിക്കേണ്ടതാണ്. വേണ്ടതാണ്. വിശ്വാസികള്‍ക്ക് ആദ്യത്തെ മൂന്നു കാര്യങ്ങളും കൂടി മനസ്സില്‍ കരുതേണ്ടി വരും.

Wednesday, May 13, 2026

avoid using deeply hurting, sharp, acrid world of low standard



मर्माण्यस्थीनि हृदयं तथासून्
घोरा वाचो निर्दहन्तीह पुंसाम् ।
तस्माद्वाचं रुचतीन्तीक्ष्णरूपं
धर्मारामो अन्त्यशो वर्जयेत्ताम् ॥१२१॥
सरसमुच्चये
marmānyasthīni hṛdayaṃ tathāsūn
ghorā vāco nirdahantīha puṃsām ।
tasmādvācaṃ rucatīntīkṣṇarūpaṃ
dharmārāmo antyaśo varjayettām ॥121॥
sarasamuccaye

Sharp, insensitive and cruel words, when used, burn down the vital parts, the bones, the heart and even the very life of human beings. Therefore, if a person is keen to regulate his life in the peace and tranquillity of the path of righteousness, then he should avoid using deeply hurting, sharp, acrid world of low standard.
पुंसां of people मर्माणि vital organs अस्थीनि bones हृदयं heart तथा then असून् life च tooघोराः cruel, grotesque वाचः words निर्दहन्ति burn down तस्माद् therefore तां that, such रुचतीं sharp, acrid तीक्ष्णरूपं of intensely hurting अन्त्यशो lowly, inferior, nasty वाचं words धर्मारामो whose desire is to tread the path of calmness, righteousness वर्जयेत् should avoid
മര്‍മാണ്യസ്ഥീനി ഹൃദയം തഥാസൂന്‍
ഘോരാ വാചോ നിര്‍ദഹന്തീഹ പുംസാം ।
തസ്മാദ്വാചം രുചതീന്തീക്ഷ്ണരൂപം
ധര്മാരാമോ അന്ത്യശോ വര്ജയേത്താം ॥൧൨൧॥
സരസമുച്ചയേ

മൂര്‍ച്ചയേറിയവയും നിര്‍വികാരങ്ങളും ക്രൂരത നിറഞ്ഞവയും ആയ വാക്കുകള്‍ ഒരാള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ അവ അയാളുടെ മര്മ്മസ്ഥാനങ്ങളെയും, അസ്ഥിയെയും ഹൃദയത്തെയും, എന്തിനേറെ പ്രാണനെപ്പോലും ചുട്ടു ചാമ്പലാക്കുന്നു. ഈ യാഥാര്‍ഥ്യം നല്ലവണ്ണം ഉള്‍ക്കൊണ്ട് നന്മയുടെയും സൗഹാര്‍ദ്ദത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും തണലില്‍ ശാന്തമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി മറ്റുള്ളവരുടെ മനസ്സിനെ വെട്ടിമുറിക്കുന്നവയും , വേദനിപ്പിക്കുവാന്‍ വേണ്ടി മാത്രം കുറിക്കുകൊള്ളുന്നവയും തരം താണവയും ആയ വാക്കുകള്‍ ഉപയോഗിക്കുന്നത് എല്ലാ വിധത്തിലും ഒഴിവാക്കേണ്ടതാണ്.

Saturday, May 09, 2026

not better than that of mere senseless animals



गच्छतस्तिष्ठतो वापि जाग्रतः स्वपतोऽपि न ।
फलं भूतहितार्थाय तत्पशोरिव चेष्टितम् ॥१३९॥
सारसमुच्चये

gacchatastiṣṭhato vāpi jāgrataḥ svapato'pi na ।
phalaṃ bhūtahitārthāya tatpaśoriva ceṣṭitam ॥139॥
sārasamuccaye

If the actions and activities of a person while he is on the move, while he is standing, while he is awake, while he is asleep are all not directed towards the welfare of all created beings, then such activities and his life too are not better than that of mere senseless animals.
गच्छतःone who is moving, while one is moving तिष्ठतः one who is standing, while one is standing जाग्रतः one who is awake, while one is awake स्वपतः one who is sleeping and dreaming, while one is sleeping and dreaming अपि also वा eitherफलं the result भूतहितार्थाय for the positive advantage, positive benefit of all beings न not चेत् if तत् that चेष्टितं activity, deed पशोः of a brutal animal, of a senseless animal इव एव only like

ഗച്ഛതസ്തിഷ്ഠതോ വാപി ജാഗ്രതഃ സ്വപതോഽപി ന ।
ഫലം ഭൂതഹിതാര്‍ഥായ തത്പശോരിവ ചേഷ്ടിതം ॥൧൩൯॥
സാരസമുച്ചയേ

ഒരു മനുഷ്യന്‍ നടന്നു കൊണ്ടും, നിന്നുകൊണ്ടും, ഉണര്‍ന്നിരുന്നുകൊണ്ടും ഉറങ്ങുമ്പോഴും എല്ലാം ചെയ്യുന്ന കാര്യങ്ങള്‍, ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ , എല്ലാ ജീവികളുടെയും നന്മയ്ക്കും സന്തോഷത്തിനും വേണ്ടി ഉള്ളവ അല്ലെങ്കില്‍ അത്തരം ചിന്തകളും കാര്യങ്ങളും ഒരു വിവേകവും വിവരവും സംസ്കാരവും ഇല്ലാത്ത മൃഗങ്ങളുടെ ചെയ്തികളില്‍ നിന്ന് ഒട്ടും വ്യത്യസ്തങ്ങള്‍ അല്ല.

Thursday, May 07, 2026

never covet, never drink, never have forbidden desires



नादत्तमिच्छेन्न पिबेच्च मद्यं
प्राणान्न हिंसेन्न वदेच्च मिथ्याम् ।
परस्य दारान्मनसापि नेच्छेद्
यः स्वर्गमिच्छेद्गृहवत्प्रवेष्टुम् ॥२५६।
सारसमुच्चये
nādattamicchenna pibecca madyaṃ
prāṇānna hiṃsenna vadecca mithyām ।
parasya dārānmanasāpi necched
yaḥ svargamicchedgṛhavatpraveṣṭum ॥256।
sārasamuccaye

If a person wants to reach heaven and stay there for ever as if it is his own usual residence,
then, he should never have yearning for acquiring something which is not offered to him voluntarily, he should never consume intoxicating drinks, he should never cause destruction to any life, he should never tell lies and he should never cast his eyes with wrong ideas or desires at ladies who are wedded to someone else.
 यःa person गृहवत् just as if it is his own resident स्वर्गं heaven प्रवेष्टुं to enter इच्छेत् desire सः he अदत्तं what is not given or offered to him voluntarily न इच्छेत् should not yearn or desire for मद्यं intoxicating drink, toddy न पिबेत् should not drink प्राणान् न हिम्सेत् should not cause destruction to any life मिथ्यां lie न वदेत् should not tell परस्य दारां the lady of someone else मनसापि even by remotest thought न इच्छेत् should not think of with wrong desire
നാദത്തമിച്ഛേന്ന പിബേച്ച മദ്യം
പ്രാണാന്ന ഹിംസേന്ന വദേച്ച മിഥ്യാം ।
പരസ്യ ദാരാന്മനസാപി നേച്ഛേദ്
യഃ സ്വര്‍ഗമിച്ഛേദ്ഗൃഹവത്പ്രവേഷ്ടും ॥൨൫൬।
സാരസമുച്ചയേ

സ്വന്തം വീട്ടില്‍ സുഖമായി താമസിക്കുന്ന അത്രയും ലാഘവത്തോടെ സ്വര്‍ഗ്ഗത്തില്‍ സ്ഥിരതാമസം ഉറപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരാള്‍
ആരെങ്കിലും നിറഞ്ഞ മനസ്സോടെ തരുന്ന വസ്തുക്കളില്‍ അല്ലാതെ മറ്റൊന്നിലും ആഗ്രഹം കാണിക്കരുത്

മദ്യം സേവിക്കരുത്
ഒന്നിനേയും ഹിംസിക്കരൂത്, ഒരു ജീവിക്കും പ്രാണഹാനി വരുത്തരുത്.
ഏതു പരിതസ്ഥിതിയിലും കളവു പറയരുത്
തെറ്റായ ആഗ്രഹാങ്ങളോടെ മറ്റൊരാളുടെ പത്നിയെ ഒരിക്കലും നോക്കുകയോ , പരസ്ത്രീകളില്‍ വഴിവിട്ട ആഗ്രഹങ്ങള്‍ വിദൂരങ്ങളായ ചിന്തകളില്‍പ്പോലും ഉണ്ടാവുകയോ അരുത്

need not retaliate evil because evil itself will destroy the doer



न पापे प्रतिपापः स्यात्साधुरेव सदा भवेत्।
आत्मनैव हतः पापो यः पापं कर्तुमिच्छति ॥३१७॥
सारसमुच्चये महाभारते
na pāpe pratipāpaḥ syātsādhureva sadā bhavet।
ātmanaiva hataḥ pāpo yaḥ pāpaṃ kartumicchati ॥317॥
sārasamuccaye mahābhārate

If a person of sinful mind is persisting on sinful activities, such sins should not be countered or retaliated through activities which are not proper and are sinful. Righteousness should be followed at any cost.
A person who sets out to perform sinful activities would be defeated by his own action, and by himself and would be destroyed.

पापे on a person intent on perpetrating sin प्रतिपापः sins or sinful activities in retaliation न स्यात् should not be there सदा always साधुरेव right and proper action भवेत् only should be there यः which one पापः sinner, with sinful intent पापं sin कर्तुं doing इच्छति desires, proposes सः he आत्मना by himself, by the force of his own action एव itself हतः भवति gets destroyed, gets beaten

ന പാപേ പ്രതിപാപഃ സ്യാത്സാധുരേവ സദാ ഭവേത്।
ആത്മനൈവ ഹതഃ പാപോ യഃ പാപം കര്‍തുമിച്ഛതി ॥൩൧൭॥
സാരസമുച്ചയേ മഹാഭാരതേ

ദുഷ്ടബുദ്ധിയായ ഒരാള്‍ പാപം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെടുകയും പാപങ്ങള്‍ ചെയ്തു കൂട്ടുകയും ആണെങ്കില്‍ അത്തരം പാപങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ എന്ന ഉദ്ദേശത്തില്‍ ആയാല്‍ പോലും പാപങ്ങള്‍ ചെയ്യുകയോ പാപം നിറഞ്ഞ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ അരുത്. പാപങ്ങളെ ധര്‍മ്മത്തിന്‍റെയും ശരിയുടേയും വഴിയില്‍ നിന്ന് കൊണ്ട് ചെറുത്തു തോല്‍പ്പിക്കണം.
പാപം ചെയ്യാന്‍ അരയും തലയും മുറുക്കി പുറപ്പെട്ടവര്‍ ആ പാപങ്ങളുടെ ഭാരം കൊണ്ട് തന്നെ സ്വയം വിനാശം നേരിട്ടുകൊള്ളും

Friday, April 17, 2026

never have too much faith on evil fellow merely because he is too much humble and is bowing before you



सन्तो मा गातिविश्रम्भं नमतीति खले जने ।
तुलावनमः को नाम यो न कूपाम्बुतस्करः ॥३३१॥
सारसमुच्चये
santo mā gātiviśrambhaṃ namatīti khale jane ।
tulāvanamaḥ ko nāma yo na kūpāmbutaskaraḥ ॥331॥
sārasamuccaye

Oh my dear honest and good men, never repose too much faith on an evil minded fellow merely because he is too much humble and is bowing before you too often.
The bucket attached to a wheel that draws water from the well actually goes very deep into the water, actually to the bottom of the water collection. However, the intention of the bucket is to draw away or steal as much water it can from the well. The bucket bowing down into the water is not at all for the benefit of the well or its water. Likewise the obeisance offered by lowly and cunning fellows are just to exploit you and use you in the wrong way.

सन्तः learned and good men नमति they bow dow इति thus खले on wicked जने people अति विश्रम्भं excessive trust, excessive belief मा गा do not repose
तुलावनमः the deep lowering of water-drawing bucket कूपाम्बु the water in the well तस्करः thief को नाम ? is it not

സന്തോ മാ ഗാതിവിശ്രംഭം നമതീതി ഖലേ ജനേ ।
തുലാവനമഃ കോ നാമ യോ ന കൂപാംബുതസ്കരഃ ॥൩൩൧॥
സാരസമുച്ചയേ

സത്യസന്ധരും നല്ലവരും ആയ മാളോരെ, ദുഷ്ടന്മാരും തന്‍കാര്യം നേടാന്‍ ശ്രമിക്കുന്നവരും ആയ ചില വിരുതന്മാര്‍ നിങ്ങളുടെ മുന്നില്‍ താണുവണങ്ങി കൂനിക്കൂടി നില്‍ക്കുന്നു എന്ന് കണ്ടു അവരെ വേണ്ടതിലേറെ വിശ്വസിച്ചു പോകരുതേ. കിണറ്റില്‍ വെള്ളം കോരാന്‍ കപ്പിയില്‍ കെട്ടി ഇറക്കുന്ന ബക്കറ്റ് വലിയ വണക്കത്തോടെ വെള്ളത്തിന്‍റെ അടിയില്‍ ചെന്ന് നില്‍ക്കും പക്ഷെ അതിന്‍റെ ഉദ്ദേശം കിട്ടാവുന്നത്രയും വെള്ളം നിറച്ച് കിണറിലെ വെള്ളം അത്രയും കവര്‍ന്നെടുക്കുക എന്നതാണ്.
കുനിഞ്ഞു വണങ്ങി താഴെ ചെല്ലുന്ന ബക്കറ്റ് കിണറിനോ അതിലെ വെള്ളത്തിനോ ഒരു നന്മയും ചെയ്യുകയില്ല. കഴിയാവുന്നത്ര വെള്ളം അടിച്ചു മാറ്റും. അത്രമാത്രം. അതു പോലെ തന്നെ നീചന്മാര്‍ പാവങ്ങളും സാധുക്കളും ആയ മനുഷ്യരുടെ മുന്നില്‍ വിധേയത നടിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നു.

Wednesday, April 15, 2026

eagerness to help is the test of greatness



यो लोकम् अनुगृह्णाति दरिद्रं दीनमानसम् ।
स पुत्रपशुभिर्वृद्धिं यशश्चाक्षयम् अश्नुते ॥१६६॥ [५.३९.१५]
अमित्रमपि यो दीनं शरणैषिणमागतम् ।
व्यसनेष्वनुगृह्णाति स वै पुरुष उच्यते ॥१६७॥ [१३.५८.१०]
सारसमुच्चये
yo lokam anugṛhṇāti daridraṃ dīnamānasam ।
sa putrapaśubhirvṛddhiṃ yaśaścākṣayam aśnute ॥166॥ [5।39।15]
amitramapi yo dīnaṃ śaraṇaiṣiṇamāgatam ।
vyasaneṣvanugṛhṇāti sa vai puruṣa ucyate ॥167॥ [13।58।10]
saarasamucchayam

A person who is eager to receive and render all possible assistance to people who approach him with intense metal distress and misery would be blessed with eternal fame and also would be ever endowed with huge number of cattle and also with famous and worth sons.
A person who holds to himself and provides all possible relief to a suffering person who has approached him seeking relief and assistance, even if such person is not a friend, even if such person is an enemy of sorts, alone is to be called a real human being
यः which man दरिद्रं poor दीन मानसं mentally depressed, miserable लोकं person ,the people in general अनुगृह्णाति receives and renderes all assistance सः he पुत्र sons पशुभिः cattle वृद्धिं abundance अक्षयं यशः never ending fame च अश्नुते too attain
यः who दीनं weak and miserable शरणैषितं seeking refuge and relief आगतं having comke अमित्रं अपि even an unfriendly person, even an enemy व्यसनेषु during the time of distress अनुगृह्णाति helps, holds close to himself सः वै he alone पुरुषः उच्यते is called a real man


യോ ലോകം അനുഗൃഹ്ണാതി ദരിദ്രം ദീനമാനസം ।
സ പുത്രപശുഭിര്വൃദ്ധിം യശശ്ചാക്ഷയം അശ്നുതേ ॥൧൬൬॥ [൫।൩൯।൧൫]
അമിത്രമപി യോ ദീനം ശരണൈഷിണമാഗതം ।
വ്യസനേഷ്വനുഗൃഹ്ണാതി സ വൈ പുരുഷ ഉച്യതേ ॥൧൬൭॥ [൧൩।൫൮।൧൦]
സാരസമുച്ചയ

സഹായവും ആശ്വാസവും തേടി കടുത്ത ദുരിതവും മാനസിക സമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന ആളുകള്‍ അടുത്ത് എത്തുമ്പോള്‍ അവര്‍ക്ക് കഴിയാവുന്ന സഹായം എല്ലാം ചെയ്യുവാന്‍ മടിക്കാത്ത മനുഷ്യന്‍ തീരാത്ത യശസ്സും, ധാരാളം കന്നുകാലികള്‍ നിറഞ്ഞ സമ്പത്തും ധീരരും ഉത്തമരും ആയ സന്തതികളും കൊണ്ട് അനുഗൃഹീതന്‍ ആവും.

സുഹൃത്ത് ഒന്നും അല്ലെങ്കിലും ഒരു പക്ഷെ അല്പസ്വല്പം ശത്രുത ഉണ്ടെങ്കില്‍ പോലും ഒരാള്‍ കഷ്ടം അനുഭവിച്ചു ആ അവസ്ഥയില്‍ സഹായവും ആശ്രയവും തേടി ഒരു മനുഷ്യനെ തേടി എത്തുമ്പോള്‍ അയാള്‍ തന്നോട് ചേര്‍ത്ത് നിര്‍ത്തി വേണ്ട സഹായം എല്ലാം ചെയ്യാന്‍ തയാറാവുന്ന ആളാണ്‌ യഥാര്‍ത്ഥ മനുഷ്യന്‍

സാരസമുച്ചയത്തില്‍ നിന്ന്.

Wednesday, April 08, 2026

impotent rage is foolish



परं क्षिपति दोषेण वर्तमानः स्वयं तथा।
यश्च कुप्यति अनीशः सन् स तु मूढतमो नरः॥३५०
सारसमुच्चये

paraṁ kṣipati doṣeṇa vartamānaḥ svayaṁ tathā|
yaśca kupyti anīśaḥ san sa tu mūḍhatmo naraḥ||350
sārasamuccaye

A person who is mired in defects and is existing with all sorts of imperfection and is going down in life because of his own inefficiency and as a consequence of his own activities, and who is not able to control his own affairs in any way, and still he works himself into exteme anger and throws tantrums, then he can be only pitied as foolish.

दोषेण वर्तमानः existing with defects and foibles स्वयं क्षिपति and is sliding in stature by his own inefficiency and bad activities तथा then अनीशः not in control of himself and his own affairs सन् beings कुप्यति gets extremely angry च too स that नरः man मूढतमः is worst among idiots.

പരം ക്ഷിപതി ദോഷേണ വര്‍തമാനഃ സ്വയം തഥാ।
യശ്ച കുപ്യതി അനീശഃ സന്‍ സ തു മൂഢതമോ നരഃ॥൩൫൦
സാരസമുച്ചയേ

ഒത്തിരി കോട്ടങ്ങളും പരിമിതികളും നിറഞ്ഞ് ജീവിതം തള്ളിനീക്കുകയും അത്തരം ദൂശ്യങ്ങളും സ്വന്തം പിടിപ്പുകേടും കൊണ്ട് ജീവിതത്തില്‍ വഴുതി വീണു കൊണ്ടിരിക്കുകയും, സ്വന്തം നിലയെക്കുറിച്ച് വലിയ ബോധം ഒന്നും ഇല്ലാതിരിക്കുകയും സ്വന്തം പ്രവൃത്തികളില്‍ ഒരു നിയന്ത്രണവും വച്ചു പുലര്‍ത്താനുള്ള കഴിവ് ഇല്ലാതാവുകയും എല്ലാം ആയ അവസ്ഥയില്‍ പോലും ഒരു മനുഷ്യന്‍ കോപം കൊണ്ട് ഉറഞ്ഞു തുള്ളുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ അയാള്‍ വെറും വിഡ്ഢി ആണ്.. അയാളെ ഓര്‍ത്ത് സഹതപിക്കാം എന്നല്ലാതെ വേറെന്തു ചെയ്യാന്‍ ?

Thursday, April 02, 2026

revere the preceptor, never ever harbour enmity with guru



लौकिकं वैदिकं वापि तथाध्यात्मिकमेव च ।
यस्माच्चाधीयते नरस्तं पूर्वमभिवादयेत॥२३६॥ [मनु २.११७, प.पु. ३.५१.२७]
गुरुणा वैरनिर्बन्धो न कर्तव्यः कदाचन ।
अनुमान्यः प्रसाद्यश्च गुरुः क्रुद्धो विजानता ॥२३७॥ [१३.१०७.४६]

laukikaṃ vaidikaṃ vāpi tathādhyātmikameva ca ।
yasmāccādhīyate narastaṃ pūrvamabhivādayeta॥236॥ [manu 2।117, pa।pu। 3।51।27]
guruṇā vairanirbandho na kartavyaḥ kadācana ।
anumānyaḥ prasādyaśca guruḥ kruddho vijānatā ॥237॥ [13।107।46]

A person should pay his utmosts respects, first and foremost to his preceptor who has imparted him knowledge, training and education either in worldly affairs, in scriptures like Vedas or in matters realting to soul and spirituality.
A person should never entertain any sort of enmity with his teacher or preceptor. Even if the guru is displeased or angry with us for some reason beyond our control, the reason for such displeasure should be discreetly found out and the goodwill and pleasant attitude of the guru towards at should be restored. One should always take very positive gestures that would please the guru.

From Mahabharatham, sarasasamucchayam


ലൌകികം വൈദികം വാപി തഥാധ്യാത്മികമേവ ച ।
യസ്മാച്ചാധീയതേ നരസ്തം പൂര്‍വമഭിവാദയേത॥൨൩൬॥ [മനു ൨।൧൧൭, പ।പു। ൩।൫൧।൨൭]
ഗുരുണാ വൈരനിര്‍ബന്ധോ ന കര്‍തവ്യഃ കദാചന ।
അനുമാന്യഃ പ്രസാദ്യശ്ച ഗുരുഃ ക്രുദ്ധോ വിജാനതാ ॥൨൩൭॥ [൧൩।൧൦൭।൪൬]

ഒരാള്‍ തനിക്ക് ലൌകിക കാര്യങ്ങളിലോ, വേദങ്ങളിലും ശാസ്ട്രങ്ങളിലുമോ, ആദ്ധ്യാത്മിക കാര്യങ്ങളിലോ അറിവും, വിദ്യയും പരിശീലനവും നല്‍കിയ ഗുരുക്കളെയും ആചാര്യന്മാരെയും ഇപ്പോഴും അതിതീവ്രമായി ബഹുമാനിക്കണം. എവിടെയും അത്തരം വ്യക്തികള്‍ക്കായിരിക്കണം ആദ്യമായുള്ള ആദരങ്ങള്‍ അര്‍പ്പിക്കേണ്ടത്

ഒരാള്‍ ഒരുകാലത്തും തന്‍റെ ഗുരുവിനോടോ ആചാര്യനോടോ ഒരു വിധത്തിലുള്ള ശത്രുതയും വച്ചു പുലര്‍ത്തരുത്. ഒരാളുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറം ഉണ്ടാവുന്ന കാരണങ്ങള്‍ കൊണ്ട് ഒരുപക്ഷെ ഗുരുവിനു ഏതെങ്കിലും നീരസമോ ദേഷ്യമോ പരിഭവമോ ഉണ്ടാവുകയാണെങ്കില്‍ അതെല്ലാം വളരെ ശ്രദ്ധയോടും നയചാതുര്യത്തോടും കൂടി മനസ്സിലാക്കി അത്തരം മനഃസ്താപങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുകയും ഗുരുവിന്‍റെ പ്രീതിയും സൌഹൃദവും തിരിച്ചു നേടുകയും ചെയ്യാന്‍ ഏതറ്റം വരെ പരിശ്രമിക്കാനും മടിക്കരുത്. ഗുരുവിന്‍റെ അനുഗ്രഹം നേടാന്‍ എപ്പോഴും ആത്മാര്‍ത്ഥതയോടെയും ഏറെ ഉത്സാഹത്തോടെയും ശ്രമിച്ചുകൊണ്ടേയിരിക്കണം

മഹാഭാരതം, സാരസമുച്ചയം എന്നിവയില്‍ നിന്ന്.

Saturday, March 28, 2026

attainment of even a little more merit becomes praiseworthy



हीयते हि मतिस्तात हीनैः सह समागमात्।
समैश्च समतामेति विशिष्टैश्च विशिष्यताम्।३०१
गुणवत्सु गुणाल्पोऽपि याति विस्तरतां नृणाम्।
पतितः स्वादुविमले तैलबिन्धुरिवाम्भसि॥ ३०२
सारसमुच्चये महाभारते

hīyate hi matistāta hīnaiḥ saha samāgamāt|
samaiśca samatāmeti viśiṣṭaiśca viśiṣyatām|301
guṇavatsu guṇālpo'pi yāti vistaratāṁ nṛṇām|
patitaḥ svāduvimale tailabindhurivāmbhasi|| 302
sārasamuccaye mahābhārate

My dear one, the mind sinks to lower depths when it get associated with lowly people. When the mind comes in contact with minds of average merits, it also behaves at an average level matching the mediocrity of the interacting mind. When the same mind is fortunate to have the proximity and interaction with eminent and noble minds, it too attains nobility and pre-eminence.
In the case of people who are endowed with nobility, attainment of even a little more merit becomes praiseworthy. It is like a tiny drop of oil falling on the surface of sweet, clean, pure water. The tiny speck of oil spreads all over the surface of water
(We know that if water is impure and its surface is contaminated then the oil falling on its surface cannot spread so freely)

The quotes are from Mahabharata, and they are quoted in Sarasamuccayam too. Sarasamuccayam is a compendium of some quotes from the epic Mahabharata, and the text has its origin in Bali, Indonesia, and it is originally written in Balinese Language.


ഹീയതേ ഹി മതിസ്താത ഹീനൈഃ സഹ സമാഗമാത്।
സമൈശ്ച സമതാമേതി വിശിഷ്ടൈശ്ച വിശിഷ്യതാം।൩൦൧
ഗുണവത്സു ഗുണാല്‍പോഽപി യാതി വിസ്തരതാം നൃണാം।
പതിതഃ സ്വാദുവിമലേ തൈലബിന്ധുരിവാമ്ഭസി॥ ൩൦൨
സാരസമുച്ചയേ മഹാഭാരതേ

സുഹൃത്തെ, ഒരാളുടെ മനസ്സ് തരം താണ മനുഷ്യരുമായി ഇടപഴകുമ്പോള്‍ അത്തരം വ്യക്തികളുടെ തരത്തിലേയ്ക്ക് കാലക്രമേണ അധഃപതിക്കുന്നു. ശരാശരി ഗുണങ്ങളും കഴിവുകളും പ്രദര്‍ശിപ്പിക്കുന്ന മനസ്സുകലുമായുള്ള തുടര്‍ച്ചയായ ഇടപഴകലുകള്‍ നമ്മുടെ മനസ്സിനേയും അതുപോലെ ശരാശരി ഗുണങ്ങള്‍ ഉള്ള നിലയില്‍ കെട്ടിയിടുന്നു.
ഏറെ മഹത്വവും ഉയര്‍ന്ന ചിന്താഗതിയും നിറഞ്ഞു നില്‍ക്കുന്ന മനസ്സുകലുമായുള്ള ഇടപഴകലിന് നമുക്ക് ഭാഗ്യം സിദ്ധിക്കുമ്പോള്‍ നമ്മുടെ മനസ്സും ഉയര്‍ച്ചയിലേയ്ക്ക് കുതിച്ചുയരും.

നൈസര്‍ഗ്ഗികമായി നന്മയും ഗുണങ്ങളും കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിക്ക് പുതിയതായി വളരെ ചെറിയ നേട്ടങ്ങള്‍ എന്തെങ്കിലും കൈ വരികയാണെങ്കില്‍ പോലും അത് വളരെ ശോഭിക്കുകയും എല്ലാവരും അത്തരം നേട്ടത്തെ പുകഴ്ത്തുകയും ചെയ്യും. തെളിഞ്ഞ, മധുരമായ വെള്ളത്തിന്‍റെ ഉപരിതലത്തില്‍ ഒരു കൊച്ചു തുള്ളി എണ്ണ വന്നു വീണാല്‍ പോലും ആ ഒരു തുള്ളി ആ പ്രതലം മുഴുവന്‍ പരന്ന് നിറയും. ( അതെ സമയം ചെളി നിറഞ്ഞ വൃത്തികെട്ട വെള്ളത്തില്‍ എണ്ണത്തുള്ളി വീണാല്‍ അത് പടരുകയില്ല എന്ന് ഓര്‍ക്കണം)

ഈ ശ്ലോകങ്ങള്‍ മഹാഭാരതത്തില്‍ നിന്നാണ്. ഇവ സാരസമുച്ചയം എന്ന കൃതിയിലും കാണുന്നു. സാരസമുച്ചയം മഹാഭാരതത്തില്‍ നിന്നുള്ള സുഭാഷിതങ്ങളുടെ ഒരു സഞ്ചയം ആണ്. ഈ കൃതി ഇന്തോനേഷ്യയിലെ ബാലിയില്‍ കണ്ടെടുത്തതായിരുന്നു. ബാലിനീസ് ഭാഷയില്‍ രേഖപ്പെടുത്തിയതും ആണ്.

Friday, March 27, 2026

association with sinner can make us sinners too



असन्त्यागात् पापकृतामपापान् तुल्यो दोषः स्पृश्यते मिश्रभावात्।
शुष्केणार्द्रं दह्यते मिश्रभावात् तस्मात् पापैः सह सन्धिं न कुर्यात्॥३३२
सारसमुच्चये

asantyāgāt pāpakṛtāmapāpān tulyo doṣaḥ spṛśyate miśrabhāvāt|
śuṣkeṇārdraṁ dahyate miśrabhāvāt tasmāt pāpaiḥ saha sandhiṁ na kuryāt||332
sārasamuccaye

If a normal and pious person keeps company with or does  notavoid association with evil fellow the sins and setbacks that are due to the evil fellow would visit the other fellow through merely as a consequence of association. See, if wet and dry twigs are stacked with dry ones and exposed to fire, the wet ones too get burned to ashes. So it would be prudent for good people not to get mixed up with shady fellows.

അസന്ത്യാഗാത് പാപകൃതാമപാപാന്‍ തുല്യോ ദോഷഃ സ്പൃശ്യതേ മിശ്രഭാവാത്।
ശുഷ്കേണാര്‍ദ്രം ദഹ്യതേ മിശ്രഭാവാത് തസ്മാത് പാപൈഃ സഹ സന്ധിം ന കുര്യാത്॥൩൩൨
സാരസമുച്ചയേ

നല്ലവരും മാന്യന്മാരും ആയ വ്യക്തികള്‍ ദുഷ്ടന്മാരുമായി കൂട്ടുചേരുകയോ അവരുമായുള്ള സഹകരണം ഒഴിവാകാതിരിക്കുകയോ ചെയ്താല്‍ ആ ചീത്ത സംസര്‍ഗം ഒന്നുകൊണ്ട് മാത്രം ദുഷ്ടന്മാര്‍ക്ക് വന്നു ചേരുന്ന പാപങ്ങളും പ്രശ്നങ്ങളും വിഷമങ്ങളും എല്ലാം കൂടെ നിന്ന നല്ലവര്‍ക്കും വന്നു ചേരും.

ഉണങ്ങിയ വിറകിനോടൊപ്പം പച്ചയായ നനഞ്ഞ തടിക്കഷണങ്ങള്‍ ചേര്‍ത്തു വച്ചു തീയിട്ടാല്‍ നനഞ്ഞ വിറകും കത്തി ചാമ്പലാകുന്നു.

ഇത് മനസ്സിലാക്കി ദുഷ്ടന്മാരോടും വഞ്ചകന്മാരും ഒത്തുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുന്നതാണ് വിവേകം.