pachai maamalai pol mene

Showing posts with label shivamahinastotra. Show all posts
Showing posts with label shivamahinastotra. Show all posts

Sunday, November 19, 2023

तदपि तव गुणानामीश पारं न याति



असितगिरिसमं स्यात्कज्जलं सिन्धुपात्रे
सुरतरुवरशाखा लेखनीपत्रमुर्वी।
लिखति यदि गृहीत्वा शारदा सर्वकालं
तदपि तव गुणानामीश पारं न याति॥
पुष्पदन्तकृते शिवमहिम्ना स्तोत्रे।
asitagirisamaṁ syātkajjalaṁ sindhupātre
surataruvaraśākhā lekhanīpatramurvī|
likhati yadi gṛhītvā śāradā sarvakālaṁ
tadapi tava guṇānāmīśa pāraṁ na yāti||
puṣpadantakṛte śivamahimnā stotre|
Oh Lord Shiva, Eashaa the Shanakara
Even if the entire dark blue mountain ranges are pulverised and kept like collyrium or ink in the huge container that is the combination of all the oceans on the face of earth
Even if the huge branches of the Divine wish yielding tree Kalpavruksha are all used as pens
Even if the entire face of earth is used as the paper used for recording your glories
And even if the Mother of muses Sharada Sarasvathi Herself is holding the pen for eternity and recording your glories,
Still the ultimate in the description of your greatness will never be reached.
From Pushpadanta Kavi’s Shivamahimna stotram
അസിതഗിരിസമം സ്യാത്കജ്ജലം സിന്ധുപാത്രേ
സുരതരുവരശാഖാ ലേഖനീപത്രമുര്‍വീ।
ലിഖതി യദി ഗൃഹീത്വാ ശാരദാ സര്‍വകാലം
തദപി തവ ഗുണാനാമീശ പാരം ന യാതി॥
പുഷ്പദന്തകൃതേ ശിവമഹിമ്നാ സ്തോത്രേ।
ഭഗവാനെ, ഈശ, ശങ്കര,
കടും നീല നിറത്തില്‍ ഭൂമുഖത്ത് നീണ്ടു കിടക്കുന്ന പര്‍വ്വത നിരകള്‍ എല്ലാം പൊടിച്ചെടുത്ത് അഞ്ജനം കൊണ്ടുള്ള മഷിയാക്കി
ആ മഷിയെല്ലാം ഭൂമിയിലുള്ള എല്ലാ സമുദ്രങ്ങളും കൂട്ടിയിണക്കിയ ഒരു പാത്രത്തില്‍ ശേഖരിച്ച്
കല്പകവൃക്ഷത്തിന്‍റെ കൂറ്റന്‍ ശാഖകള്‍ എല്ലാം മുറിച്ചെടുത്ത് അവ കൊണ്ട് എഴുത്താണികള്‍ നിര്‍മ്മിച്ച്
പരന്നു കിടക്കുന്ന ഈ ഭൂമിയുടെ ഉപരിതലം മുഴുവന്‍ എഴുതാനുള്ള കടലസ്സായി ഉപയോഗിച്ച്
വാക്കുകള്‍ക്ക് ഉടയോളായ ശാരദ എന്ന വാണീദേവി തന്നെ സ്വയം ഒട്ടും വിശ്രമിക്കാതെ എല്ലാ കാലവും ആ മഷിയും എഴുത്താണികളും എല്ലാം ഉപയോഗിച്ച് എഴുതിക്കൊണ്ടേയിരുന്നാലും
അവിടുത്തെ മഹത്വത്തിന്‍റെ അവസാന വാക്ക് രേഖപ്പെടുത്താന്‍ ഒരിക്കലും സാധിക്കുകയില്ല.
പുഷ്പദന്ത കവിയുടെ ശിവമാഹിമ്നാ സ്തോത്രത്തില്‍ നിന്ന്.

Saturday, November 18, 2023

तथापि स्मर्तृणां वरद परमं मङ्गलमसि



श्मशानेष्वाक्रीडा स्मरहर पिशाचा सहचराः।
चिताभस्मालेपः स्रगपि नृकरोटिपरिकरः।
अमङ्गल्यं शीलं भवतु नामैवमखिलं
तथापि स्मर्तृणां वरद परमं मङ्गलमसि॥
शिवमहिम्नास्तोत्रे॥
śmaśāneṣvākrīḍā smarahara piśācā sahacarāḥ|
citābhasmālepaḥ sragapi nṛkaroṭiparikaraḥ|
amaṅgalyaṁ śīlaṁ bhavatu nāmaivamakhilaṁ
tathāpi smartṛṇāṁ varada paramaṁ maṅgalamasi||
śivamahimnāstotre||
You are so unromantic, you are the one who turned Kamadeva into ashes
You are dancing around merrily in the burial grounds
Your constant companions are devils, demons and ogres
Your make up material is simply the ashes from pyres where dead bodies are smouldering
The garland adorning your neck is made out of human skulls
Yes, on the whole your appearance and habits are invariably inauspicious
But do those signs of apparent inauspiciousness really matter ?
Lord, you are granting all the desires of your devotees who meditate upon you
Lord Shankara you are the most auspicious among the auspicious divinities.
ശ്മശാനേഷ്വാക്രീഡാ സ്മരഹര പിശാചാ സഹചരാഃ।
ചിതാഭസ്മാലേപഃ സ്രഗപി നൃകരോടിപരികരഃ।
അമങ്ഗല്യം ശീലം ഭവതു നാമൈവമഖിലം
തഥാപി സ്മര്‍തൃണാം വരദ പരമം മങ്ഗലമസി॥
ശിവമഹിമ്നാസ്തോത്രേ॥
കാമദേവനെ ചുട്ടു ചാമ്പലാക്കിയ അവിടുത്തെയ്ക്കു അനുരാഗം പോലുള്ള സുകുമാര വികാരങ്ങള്‍ അന്യമല്ലേ ?
അവിടുന്ന് ശ്മശാന ഭൂമിയില്‍ അനുചരന്മാരോടോത്ത് താണ്ഡവം ആടുന്നു
അവിടുത്തെ കൂട്ടിനു സന്തതസഹാചാരികലായി ഭൂതങ്ങളും പ്രേതങ്ങളും പിശാചുകളും ചുറ്റും ഉണ്ട്
സൌന്ദര്യവര്‍ദ്ധക വസ്തുവായി അവിടുന്ന് ശരീരത്തില്‍ പൂശുന്നത് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ചിതയില്‍ നിന്ന് നേരിട്ട് എടുക്കുന്ന ചാരം മാതമാണ്
തലയോട്ടികള്‍ കോര്‍ത്ത മാലയാണ് അവിടുത്തെ വിശിഷ്ടമായ ഹാരം.
അവിടുത്തെ രൂപവും സ്വഭാവവും എല്ലാം തികച്ചും അമംഗളകരങ്ങളാണ് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തീര്‍ച്ച്ചയാക്കാം
പക്ഷെ രൂപത്തില്‍ കാണുന്ന പന്തികേടിന്ന് എന്തെങ്കിലും പ്രസക്തി ഉണ്ടോ ?
ഭഗവാനെ ശങ്കര, അവിടുത്തെ അല്പമെങ്കിലും മനസ്സില്‍ സ്മരിച്ച ആളുകള്‍ക്കെല്ലാം അവര്‍ ആശിച്ചത് എല്ലാം എപ്പോഴും നല്‍കി അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.
അവിടുന്ന് യഥാര്‍ത്ഥത്തില്‍ മംഗളങ്ങള്‍ക്കെല്ലാം മംഗളമായി നിലകൊള്ളുന്ന ദൈവീകത ആണ്.