ഭഗവാന് ഭവനം ദ്വിജന്മനോ ധനഹീനസ്യ വിവേശ കസ്യചിത്॥൧
തമവോചത തത്ര സാദരം വടുവര്യം ഗൃഹിണഃ കുടുംബിനീ।
കൃതിനോ ഹി ഭവദൃശേഷു യേ വരിവസ്യാ പ്രതിപാദയന്തി തേ॥൨
വിധിനാ ഖലു വഞ്ചിതാ വയം വിതരീതും വടവേ ന ശക്നുമഃ।
അപിഭൈക്ഷ്യമകിഞ്ചനത്വതോ ധിഗിദം ജന്മ നിരര്‍ഥകം ഗതം॥൩
ഇതി ദീനമുദീരയന്ത്യസൌ പ്രദദാവാമലകം വ്രതീന്ദവേ।
കരുണം വചനം നിശമ്യ സോഽപ്യഭവജ്ജ്ഞാനനിധിര്ദയാര്ദ്രധീഃ॥൪
സ മുനിര്മുരഭിത്കുടുംബിനീം പദചിത്രൈര്നവനീതകോമലൈഃ।
മധുരൈരുപതസ്ഥിവാംസ്തവൈര് ദ്വിജദാരിദ്ര്യ ദശാ നിവൃത്തയേ॥൫
അമുനാ വചനേന തോഷിതാ കമലാ തദ്ഭവനം സമന്തതഃ
കനകാമലകൈരപൂരയജ്ജനതായാഃ ഹൃദയം ച വിസ്മയൈഃ॥൬
അമരസ്പൃഹണീയസമ്പദം ദ്വിജവര്യസ്യ നിവേശമാത്മവാന്।
സ വിധായ യഥാ പുരം ഗുരോഃ സവിധേ ശാസ്ത്രവരാന്യശിക്ഷത॥൭
മാധവവിദ്യാരണ്യകൃതേ ശങ്കരദിഗ്വിജയേ॥
പണ്ടൊരിക്കല്‍ ബാലനും ബ്രഹ്മചാരിയും ആയ
ശങ്കരന് തന്റെ ഗുരുവിന്റെ
വസതിയില്‍ (ആശ്രമത്തില്‍) വിദ്യാര്‍ത്ഥിയായി താമസിക്കുകയായിരുന്നു. അദ്ദേഹം അവിടെ തന്റെ സമപ്രായക്കാരായ കൂട്ടുകാരോടൊപ്പം വസിച്ചുവന്നു.
ഒരു ദിവസം,
തന്റെ സഹപാഠികള്‍ക്കൊപ്പം,
തനിക്കു വേണ്ട ആഹാരം തേടി ഭിക്ഷാടനം നടത്തുകയായിരുന്നു. ഇത്തരം ഭിക്ഷാടനം ബ്രഹ്മചാരികളായ വിദ്യാര്തികളുടെ ജീവിതചര്യയുടെ ഭാഗം ആയിരുന്നു. ഭിക്ഷ തേടിയുള്ള തന്റെ
യാത്രയില്‍ ശങ്കരന് വളരെ ദരിദ്രനായ ഒരു ഗൃഹസ്ഥന്റെ വാതില്ക്കല് വന്നെത്തി ൧
ബ്രഹ്മചാരിയായ ശങ്കരന് ആഹാരത്തിനായി ആ വീട്ടുകാരോട് ഭിക്ഷ യാചിച്ചു. ആ വീട്ടിലെ അമ്മ ബാലനായ ആ വടുവിനോടു പറഞ്ഞു. ഞാനും എന്റെ കൂട്ടരും അവിടുത്തെപ്പോലെ ബഹുമാന്യനായ ഒരു ബ്രഹ്മചാരിക്ക് ആതിഥ്യം നല്കുവാന് അവസരം കിട്ടുന്നത് വലിയ ഭാഗ്യമായി കരുതുന്നു. ൨
അതെ സമയം അതീവ ദുഃത്തോടെ അവര്‍ തന്റെ കുടുംബം വിധിയുടെ ക്രൂരത മൂലം വഞ്ചിതരാണെന്നും,
ദാരിദ്ര്യത്തിന്റെ അഗാധതയിലേക്ക് വലിച്ചെരിയപ്പെട്ടവര്
ആണെന്നും അക്കാരണത്താല്‍ തന്നെ തങ്ങളുടെ വാതില്ക്കല് നില്ക്കുന്ന ബഹുമാന്യനായ അതിഥിക്ക് ഭിക്ഷയായി അര്‍പ്പിക്കാന്‍ ഒന്നും ഇല്ലാത്തവര്‍ ആയിപ്പോയി എന്നും ആ ബാലനെ അറിയിക്കുന്നു. യുവാവായ ആ ബ്രഹ്മചാരിക്ക് ഭിക്ഷ നല്‍കാനും അദ്ദേഹത്തെ ബഹുമാനിക്കാനും കഴിയാത്തത് കൊണ്ട് അവരുടെ ജന്മം തന്നെ വ്യര്ത്ഥമായിത്തീര്ന്നിരിക്കുന്നു എന്നും ആ അമ്മ ശങ്കരനോട് ഉണര്‍ത്തിക്കുന്നു. ൩
ഇപ്രകാരം ഹൃദയം പൊട്ടുന്ന ദുഃഖത്തോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ആ അമ്മ ആ വടുവിനു (തന്റെ ഇല്ലത്തില്‍ വേറൊന്നും ശേഷിച്ചിരിപ്പില്ലാത്തത് കൊണ്ട്) ഒരു നെല്ലിക്ക ഭിക്ഷയായി അര്‍പ്പിക്കുന്നു. ധിഷണയുടെ കലവറയായ ബാലനായ ശങ്കരന്,
ആ അമ്മയുടെ ഇല്ലായ്മയുടെയും ദുഃഖത്തിന്റെയും കഥ കേട്ടപ്പോള്‍, അവരുടെ ശോച്യാവസ്ഥ നേരില്‍ കണ്ടപ്പോള്‍,
അദ്ദേഹത്തിന്റെ ഹൃദയം ആ അമ്മയോടുള്ള സ്നേഹം കലര്‍ന്ന കരുണ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ൪
മഹര്‍ഷി തുല്യനായ ബ്രഹ്മചാരിയായ ആ ബാലന് മുരന് എന്ന അസുരനെ സംഹരിച്ച ഭഗവാന്റെ ഹൃദയേശ്വരിയായ, ലക്ഷ്മിയെ പുകഴ്ത്തിപ്പാടി.. അപ്പോള്‍ കടഞ്ഞെടുത്ത വെണ്ണ പോലെ മധുരവും മൃദുലവും ആയ വാക്കുകളും പ്രയോഗങ്ങളും കോര്‍ത്തിണക്കിയ സ്തോത്രം രചിച്ച്.. താന്‍ ഭിക്ഷതെടി എത്തിയ ബ്രാഹമണ ഗൃഹത്തിലെ കൊടും ദാരിദ്ര്യം പെട്ടെന്ന് തന്നെ തീരെ ഇല്ലാതാകണം എന്ന് പ്രാര്‍ഥിച്ചുകൊണ്ട്. ൫
താമരയില്‍ കുടികൊള്ളുന്ന കമലയായ ലക്ഷ്മി ബാലനും ബ്രഹ്മചാരിയും ആയ ശങ്കരന് പാടിയ സ്തോത്രം കേട്ട് അതില്‍ മനം കുളിര്ന്നവളായി. അവളുടെ സന്തോഷം പ്രകടിപ്പിക്കുവാന്‍ അവള് ആ ബ്രാഹ്മണ ഗൃഹം മുഴുവന്‍ സ്വര്‍ണ്ണം കൊണ്ടുള്ള നെല്ലിക്കനികള് വര്‍ഷിച്ചു നിറച്ചു. അവള് ആ വീടിനെ സമ്പന്നത കൊണ്ട് നിറച്ചു.. അതേസമയം കണ്ടുനില്‍ക്കുന്നവരുടെ ഹൃദയങ്ങളെ ആശ്ചര്യം കൊണ്ടും നിറച്ചു. ൬
ബാലനായ ആ ബ്രഹ്മചാരി പിന്നീട് സ്വന്തം ഗുരുകുലത്തിലേയ്ക്ക് തിരിച്ചു പോയി.. സ്വര്‍ഗ്ഗത്തില്‍ ദേവന്മാര്ക്ക് മാത്രം ആഗ്രഹിക്കാന്‍ അര്‍ഹതയുള്ള അത്രയും സമ്പത്ത്
ശ്രേഷ്ടനായ ആ ബ്രാഹ്മണന്റെ വീട്ടില്‍ എത്തിച്ച ശേഷം. ഗുരുകുലത്തില്‍ താമസിച്ചു ഗുരുവിനു പാദശുശ്രൂഷ ചെയ്ത് ആ ബ്രഹ്മചാരി,
ശങ്കരന്, മഹത്തായ എല്ലാ ശാസ്ത്രങ്ങളും അധ്യയനം ചെയ്തു. ൭
മാധവീയ ശങ്കര ദിഗ്വിജയത്തില്‍ നിന്ന്

