pachai maamalai pol mene

Showing posts with label ravigupta. Show all posts
Showing posts with label ravigupta. Show all posts

Sunday, August 09, 2026

tastes vary substantially

 



किंचिद् कस्यचित् इष्टं नैकं सर्वस्य जगति विश्वरुचौ।
स्पृहयति कमलं रवये कुमुदाय तु रोचते चन्द्रः॥१८२
रविगुप्तस्य॥

kiṁcid kasyacit iṣṭaṁ naikaṁ sarvasya jagati viśvarucau|
spṛhayati kamalaṁ ravaye kumudāya tu rocate candraḥ||182
raviguptasya||

Certain persons may like some particular objects very much . But we nrrd not presume that such liking means that the entire world or large number of people like such an tobject.
When the sun sees the lotus, he is very much pleased. However the moon would be pleased only to see the lily flowers.

കിംചിദ് കസ്യചിത് ഇഷ്ടം നൈകം സര്‍വസ്യ ജഗതി വിശ്വരുചൌ।
സ്പൃഹയതി കമലം രവയേ കുമുദായ തു രോചതേ ചന്ദ്രഃ॥൧൮൨
രവിഗുപ്തസ്യ॥

ചില കാര്യങ്ങളെയും ചില പ്രത്യേക വസ്തുക്കളെയും ചില വ്യക്തികള്‍ ഏറെ ഇഷ്ടപ്പെട്ടു എന്ന് വരാം. പക്ഷെ അതിന്നര്‍ത്ഥം അത്തരം വസ്തുക്കളും കാര്യങ്ങളും ഈ ലോകത്തില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നൊന്നും അല്ല.

സൂര്യന്‍ താമരയെ ഇഷ്ടപ്പെടുന്നു. ചന്ദ്രനാകട്ടെ ആമ്പല്‍പൂവിനെ ആണ് ഇഷ്ടപ്പെടുന്നത്

Tuesday, May 26, 2026

iron, when beaten and flattened and is built as a ship or vessel floats on the surface of water



सीदति येनैव जडः प्राज्ञस्तेनैव तरति दुर्गाणि।
पिण्डितं अयो अप्सु मज्जति तदेव पात्रीकृतं प्लवते॥
आर्याकोशः रविगुप्तस्य

sīdati yenaiva jaḍaḥ prājñastenaiva tarati durgāni|
piṇḍitaṁ ayo apsu majjati tadeva pātrīkṛtaṁ plavate||
āryākośaḥ raviguptasya

Some objects and materials baffle an inert and foolish person and pushes him to complete inaction and laziness
The smart and resourceful person uses the same objects and materials and with consummate skill overcomes very difficult and formidable situations . Iron found in the form of a huge lump, if it is placed on water would sink unceremoniously. However, the same iron, when beaten and flattened and is built as a ship or vessel floats on the surface of water and enables all to cross the sea.

येन because of which वस्तुना एव object alone जडः the inert, less endowed, foolish person सीदति remains inactive, is not able to act or work properly तेन एव with that object too प्राज्ञः the smart, knowledgeable person दुर्गाणि तरति overcomes situations which are difficult to negotiate
पिण्डितं shaped as a huge soli lump अयः iron अप्सु in waters मज्जति sinks .. तद् एव that (iron) itself पात्रीकृतं when flattened and shaped as a vessel , boat, ship प्लवते floats

സീദതി യേനൈവ ജഡഃ പ്രാജ്ഞസ്തേനൈവ തരതി ദുര്‍ഗാണി।
പിണ്ഡിതം അയോ അപ്സു മജ്ജതി തദേവ പാത്രീകൃതം പ്ലവതേ॥
ആര്യാകോശഃ രവിഗുപ്തസ്യ

കഴിവും അറിവും ഒട്ടും ഇല്ലാത്ത ജഡതുല്യനായ ഒരു മനുഷ്യന്‍ ചിത വസ്തുക്കളും ഘട്ടങ്ങളും കണ്ടു ഒന്നും ചെയ്യാനാവാതെ പകച്ചു നില്‍ക്കും . കര്‍മ്മശേഷിയും ഉത്സാഹവും ധാരാളം ഉള്ള വ്യക്തി അതേ വസ്തുക്കളെ ഉപയോഗിച്ച് ആ വിഷമഘട്ടം എളുപ്പത്തില്‍ തരണം ചെയ്യുന്നു.

ഒരു കട്ടയായി കാണുന്ന ഇരുമ്പ് വെള്ളത്തില്‍ ഇടുകയാണെങ്കില്‍ അത് ഉടനെ അടിത്തട്ടിലേക്ക് മുങ്ങിപ്പോകും. പക്ഷെ അതെ ഇരുമ്പ് അടിച്ചു പരത്തി തോണിയോ കപ്പലോ നിര്‍മ്മിക്കുമ്പോള്‍ ആ യാനം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. അത് ഉപയോഗിച്ച് കണ്ണെത്താത്ത ദൂരങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

Saturday, May 23, 2026

what men of class consider precious, silly fellows trivialze



महतां यदेव मूर्धासु तद् एव नीचस्तृणाय मन्यते।
लिङ्गं प्रणमति बुधः काकः पुनर् आसनीकुरुते॥
mahatāṁ yadeva mūrdhāsu tad eva nīcastṛṇāya manyate|
liṅgaṁ praṇamati budhaḥ kākaḥ punar āsanīkurute||
lokasaṃvyavahārapravṛtti - ravi gupta 153

People who command respect in society and are of very high integrity and repute treat some objects with great respect, giving them so much of importance and placind them at the top of their heads. However, lowly people treat these very same objects with scant respect as if they are mere pieces of dry grass

Learned and devout people fall in supplication in front of an idol of Shiva in the form of a linga, but a crow would just sit atop that linga as if it is merely its seat.
यद् एव which aclone महतां of respected, great men मूर्धासु on the head वर्तते is place तद् एव that itself नीचः तृणाय मन्यते consider worthless as a piece of grass
बुधः the wise man लिङ्गं the idol of Shiva, Shivaling प्रणमति humbly falls in front of, prostrates पुनः again काकः the crow तं that आसनीकुरुते makes it merely its seat
മഹതാം യദേവ മൂര്‍ദ്ധാസു തദ് ഏവ നീചസ്തൃണായ മന്യതേ|
ലിങ്ഗം പ്രണമതി ബുധഃ കാകഃ പുനര്‍ ആസനീകുരുതേ||
ലോകസംവ്യവഹാരപ്രവൃത്തി - രവി ഗുപ്തന്‍ 153

അറിവും അന്തസ്സും സമൂഹത്തില്‍ നിലയും വിലയും ഉള്ള ആളുകള്‍ ഏറെ മൂല്യമുല്ലതായി കാണുകയും ശിരസ്സില്‍ വഹിച്ചു ബഹുമാനിക്കുകയും ചെയ്യുന്ന വസ്തുക്കളെ തരം താണ നീചന്മാര്‍ പുല്ലുപോലെ വിലയില്ലാത്തതായി കാണുന്നു.
ഭക്തന്മാരായ സജ്ജനങ്ങള്‍ ശിവലിംഗം കാണുമ്പോള്‍ അതിനു മുന്നില്‍ വീണു നമസ്കരിച്ചു പൂജിക്കുന്നു. അതേസമയം ഒരു കാക്ക അതെ ലിഗം തന്നെ തന്റെ ഇരിപ്പിടമാണെന്ന് കരുതി അതിന്‍റെ ശരസ്സില്‍ കയറി ഇരിക്കുന്നു.

Friday, May 22, 2026

The hand would not hesitate to touch a burning flame. However, the eye would not tolerate ae tiny specks of dust floating in the air.



उज्जहात्यण्वपि पापं साधुर् असाधुस्तु नो महीयोऽपि।
स्पर्शति करोऽग्निशिखां अपि नयनं तु रजोऽपि न क्षमते॥
रविगुप्त १६

ujjahātyaṇvapi pāpaṁ sādhuar asādhustu no mahīyo'pi|
sparśati karo'gniśikhāṁ api nayanaṁ tu rajo'pi na kṣamate||
ravigupta 16

A noble and kind person would avoid even very minor sins and would attempt to make amends for all possible erroneous actions. However the crude ruffian would not care about even the most sinful activities.
The hand would not hesitate even to touch a burning flame. However, the eye would not tolerate even the tiny specks of dust floating in the air.

The ruffians who would not mind perpetrating any sort of cruelty are here compared with the hands which are capable of performing crude activities. The noble who would feel utterly miserable even on the face of minor sins are compared to the eyes, as the eyes are very sensitive and could not tolerate even small pieces of dust falling on them.
साधुः the noble person अणु minute particle, minute quantity अपि even पापं sins, evil activities उज्जहाति avoid, steer clear of, destroy असाधुः the evil minded person तु on the other hand महीयः even greatest, most grave and serious अपि to पापं sin न उज्जहाति does not avoid, does not attempt to destroy
करः the hand अग्निशिखां the burning flame अपि even स्पर्शति touches नयनं the तु at the same time रजः tiny dust floating in the atmosphere अपि even न क्षमते does not bear, does not tolerate
ഉജ്ജഹാത്യണ്വപി പാപം സാധുര്‍ അസാധുസ്തു നോ മഹീയോഽപി|
സ്പര്‍ശതി കരോഽഗ്നിശിഖാം അപി നയനം തു രജോഽപി ന ക്ഷമതേ||
രവിഗുപ്ത ൧൬
അന്തസ്സും സ്വഭാവശുദ്ധിയും ഉള്ള വ്യക്തി വളരെ നിസ്സാരങ്ങളായ തെറ്റുകളും കൃത്യവിലോപങ്ങളും സംഭവിക്കുന്നത് പോലും ഒഴിവാക്കും. തെറ്റുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കും. പക്ഷെ ദുഷ്ടന് എന്ത് തെറ്റും കുറ്റവും എപ്പോഴും ചെയ്തുകൊണ്ടിരിക്കുവാന്‍ ഒരു മടിയുമില്ല.
നമ്മുടെ കയ്യ് കത്തുന്ന തീയിനെ പോലും തൊടാന്‍ ശ്രമിക്കും. പക്ഷെ കണ്ണ് കാറ്റില്‍ പാറി നടക്കുന്ന ചെറിയ പൊടികള്‍ തട്ടിയാല്‍ പോലും അത് സഹിക്കുകയില്ല.

എന്ത് ക്രൂരത കാണിച്ചാലും അതിനെക്കുറിച്ച് ഒരു പശ്ചാത്താപവും മനസ്സില്‍ ഉണ്ടാവാത്ത ദുഷ്ടന്മാരെ എത്ര കടുപ്പം കൂടിയ കാര്യങ്ങളും ചെയ്യാന്‍ തയാറായി നില്‍ക്കുന്ന കൈകളോടു താരതമ്യം ചെയ്തിരിക്കുന്നു. അതെ സമയം വളരെ നിസ്സാരങ്ങളായ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും വളരെ വിഷമിക്കുന്ന നല്ല മനുഷ്യരെ ഏറെ ലോലങ്ങളും ഒത്തിരി സംവേദനക്ഷമതയുള്ളവയും ആയ കണ്ണുകളോട് ഉപമിച്ചിരിക്കുന്നു.

ഇവിടെ മനുഷ്യന്‍റെ കൈകള്‍ ദുഷ്ടന്മാര്‍ ആണെന്ന് കരുതേണ്ട ആവശ്യമില്ല . ഈ സന്ദര്‍ഭത്തില്‍ അവയുടെ സഹനശക്തി മാത്രം ഉദാഹരണമായി കാണിച്ചിരിക്കുന്നു

Wednesday, May 20, 2026

All these, never come back once they have appeared and have passed



आयूंषि यौवनानि ज्वाला शिखिनो रयः स्रवन्तीनाम्।
उच्छ्रयश्च खलानां गता न भूयो निवर्तन्ते॥
रविगुप्त २५

āyūṁṣi yauvanāni jvālā śikhino rayaḥ sravanīnām|
ucchrayaśca khalānāṁ gatā na bhūyo nivartante||
ravigupta 25

The longevity, the productive lifetime of a person
The state of being in the prime of youth,
The flames given out by fire,
The torrential onward flow of water happening in streams and rivers,
The high positions, exalted status enjoyed by evil minded people,
All these, never come back once they have appeared and have passed

आयूंषि long life, productive lifetime यौवनानि youth शिखिनः of the fire ज्वाला flames स्रवन्तीनां of streams, of rivers रायः flow, torrential flow of water खलानां of evil people उच्छ्रयः his status, exalted ranks and positions in society च too गता gone भूयःonce again न निवर्तन्ते do not come back

ആയൂംഷി യൌവനാനി ജ്വാലാ ശിഖിനോ രയഃ സ്രവന്തീനാം।
ഉച്ഛ്രയശ്ച ഖലാനാം ഗതാ ന ഭൂയോ നിവര്‍തന്തേ॥രവിഗുപ്ത ൨൫

ഒരു മനുഷ്യന്‍റെ ആയുഷ്കാലം,
ഒരാളുടെ ചെറുപ്പവും ചെറുപ്പത്തില്‍ ഉള്ള പ്രസരിപ്പും,
കത്തുന്ന തീയില്‍ നിന്ന് വമിക്കുന്ന ജ്വാലകള്‍,
തോടുകളിലും പുഴകളിലും ഉണ്ടാവുന്ന പെരുവെള്ള പായ്ച്ചില്‍,
തരംതാണ ആളുകള്‍ക്ക് ലഭിക്കുന്ന സ്ഥാന മാനങ്ങള്‍
ഇവയെല്ലാം ഒരിക്കല്‍ സംഭവിച്ചു മുന്നോട്ടു പോയ ശേഷം കെട്ടടങ്ങിയാല്‍ പിന്നെ ഒരിക്കലും തിരിച്ചു വരില്ല.

Tuesday, May 19, 2026

evil minded person derives great pleasure in inflicting misery on others



दृष्ट्वा परस्य पीडां प्रीतः खल एव भवति न कुलीनः।
प्रायः स्फुरन्ति समरे लोहमयान्येव शस्त्राणि।
रविगुप्त १३
dṛṣṭvā parasya pīḍāṁ prītaḥ khala eva bhavati na kulīnaḥ|
prāyaḥ sphuranti samare lohamayānyeva śastrāṇi|
ravigupta 13

Only the evil minded person derives great pleasure in inflicting misery on others and watching them suffer. The noble and well-bred person would never feel such happiness
The sharp, potent and killing weapons used in war are made of iron and such base metals ( They are not crafted using noble metals like Gold, Silver )
Here iron is compared to a crude person, and by implication the highly priced metals like gold are compared to noble person. The poet has used the imagery of iron just for comparison contextually. It need not be interpreted to mean that iron is basically a crude and useless metal. That idea is never canvassed here.

परस्य of the opponent, of others पीडां suffering, torture दृष्ट्वा seeing खल evil minded person एव alone प्रीतः happy भवति becomes कुलीनः न not the soft, noble, well born and well bred person
प्रायः verily लोहमयानि made of iron or similar base metals शस्त्राणि weapons एव only समरे in fights, in combats, in battle स्फुरति become prominent and active, engage in active participation

ദൃഷ്ട്വാ പരസ്യ പീഡാം പ്രീതഃ ഖല ഏവ ഭവതി ന കുലീനഃ|
പ്രായഃ സ്ഫുരന്തി സമരേ ലോഹമയാന്യേവ ശസ്ത്രാണി|
രവിഗുപ്ത ൧൩

മനസ്സില്‍ നന്മ ഒട്ടും ഇല്ലാത്ത ദുഷ്ടന്മാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും കാണുന്നതിലും അത്തരം യാതനകള്‍ മാട്ടുല്ലവരില്‍ അടിച്ചേല്‍പ്പിക്കുന്നത്തിലും ഏറെ താല്പര്യം കാണും. പക്ഷെ നല്ല ഹൃദയവും മനസ്സും ഉള്ളവര്‍, ആഭിജാത്യം നിറഞ്ഞവര്‍, അങ്ങനെയല്ല.

യുദ്ധവും കലഹവും ഉണ്ടാവുമ്പോള്‍ ഇരുമ്പോ അതുപോലുള്ള കടുപ്പം ഏറിയ ലോഹങ്ങളോ കൊണ്ട് നിര്‍മ്മിച്ച ആയുധങ്ങള്‍ ഏറെയധികം ശക്തിയോടെയും മാരകങ്ങളായും ഉപയോഗിക്കപ്പെടുന്നു. അവ നാശം വിതയ്ക്കുകയും ചെയ്യുന്നു. ( പക്ഷെ അത്തരം ആയുധങ്ങള്‍ ഉണ്ടാക്കാന്‍ മൃദുലങ്ങലായ സ്വര്‍ണ്ണം പോലുള്ള ലോഹങ്ങള്‍ ഒരിക്കലും ഉപയോഗിക്കാറില്ല)

ഇവിടെ കടുപ്പം കൂടിയ ഇരുമ്പ് പോലുള്ള ലോഹങ്ങളെ ദുഷ്ടന്മാരോടു ഉപമിക്കുന്നു. കവിയുടെ ഒരു സാന്ദര്‍ഭികമായ താരതമ്യപഠനം എന്ന അര്‍ത്ഥത്തില്‍ ഇത് കണ്ടാല്‍ മതി. അല്ലാതെ ഇരുമ്പ് ആത്യന്തികമായി ചീത്തയാണെന്ന സന്ദേശം ഒന്നും അല്ല ഇത്

Friday, May 01, 2026

lofty birth cannot ensure good character



कुलजोऽयं गुणवानिति विश्वासं नाचरेत् खलप्रकृतौ।
ननु मलयचन्दनादपि समुत्थितोऽप्यग्निर् दहत्येव॥
रविगुप्तस्य॥
kulajo'yaṃ guṇavāniti viśvāsaṃ nācaret khalaprakṛtau।
nanu malayacandanādapi samutthito'pyagnir dahatyeva॥
raviguptasya॥

We should never entertain faith that a person who is evil by nature would become beneficial and benevolent because he is born in a classy family. Look, the fire, even if it is arising from the sandal wood pieces growing in the lofty mountains of Malaya Ranges, would burn and destroy all things around.
Subhashitam from Ravigupta

खलevil प्रकृतौ by nature अयं this one कुलजः is born in great clan, is born in a classy family गुणवान् of great virtue इति thus विश्वासं trust, confidence न आचरेत् should not be entertained
मलय in the Malaya mountains चन्दनादपि from the sandalwood समुत्थितः arising out of अपि even if अग्निः fireदहति burns everything एव ननु indeed, is it not

കുലജോഽയം ഗുണവാനിതി വിശ്വാസം നാചരേത് ഖലപ്രകൃതൌ।
നനു മലയചന്ദനാദപി സമുത്ഥിതോഽപ്യഗ്നിര് ദഹത്യേവ॥
രവിഗുപ്തസ്യ॥

പ്രകൃത്യാ ദുഷ്ടനും മറ്റുള്ളവരെ ഉപദ്രവിക്കുവാനുള്ള വാസന ഉള്ളവനും ആയ ഒരു വ്യക്തി നല്ല കുടുംബത്തില്‍ പിറന്നത്‌ കൊണ്ടുമാത്രം അയാള്‍ ഗുണങ്ങളുടെ വിളനിലം ആവും എന്ന് വിശ്വസിക്കരുത്.
ഉന്നതങ്ങളായ മലയപര്‍വ്വത സാനുക്കളില്‍ വളരുന്ന ചന്ദനമുട്ടികള്‍ ഉരസി ഉണ്ടാവുന്നതായാലും തീയ് കത്തിപ്പടര്‍ന്നാല്‍ പിന്നെ ചുറ്റുമുള്ളതെല്ലാം ചുട്ടു ചാമ്പലാക്കി നശിപ്പിക്കുക തന്നെ ചെയ്യും
രവിഗുപ്തന്‍റെ സുഭാഷിതം

Sunday, April 19, 2026

lack of planning can lay waste even the most efficient operation



अनुपायेन नियुक्ताः सन्तोऽपि न साधयन्ति कार्याणि।
ऋजवोऽपि शराः लक्ष्यं न यान्ति विपरीतसंधानात्॥
रविगुप्त
anupāyena niyuktāḥ santo'pi na sādhayanti kāryāṇi|
ṛjavo'pi śarāḥ lakṣyaṁ na yānti viparītasaṁdhānāt||
ravigupta
Even the most efficient and eminently brilliant person, if he embarks on an action or is employed for some project which is improperly planned and is progressing in the wrong direction would not be able to achieve the target or fulfil the mission successfully. Even if an arrow is strong and sturdy, if it is mounted to be launched in the wrong direction, would never reach its intended target.

अनुपायेन incorrect technique, improper strategy and methodology नियुक्ताः put into action, directed सन्तः best and most efficient persons अपि too कार्याणि things, projects, works न साधयन्ति do not perform successfullyविपरीत in the opposite way, in the wrong way संधानात् trained, directed ऋजवः very straight and lofty अपि even though शरा the arrows लक्ष्यं the target न यान्ति does not reach.

അനുപായേന നിയുക്താഃ സന്തോഽപി ന സാധയന്തി കാര്യാണി|
ഋജവോഽപി ശരാഃ ലക്ഷ്യം ന യാന്തി വിപരീതസന്ധാനാത്||
രവിഗുപ്ത

ഒരു പദ്ധതിയിലോ ഒരു പ്രവൃത്തിയിലോ എത്രയധികം ധിഷണയും കഴിവും കാര്യക്ഷമതയും ഉള്ള വ്യക്തി നിയോഗിക്കപ്പെട്ടാലും ആ കാര്യം ശരിയായ വിധത്തില്‍ ചിട്ടപ്പെടുത്തിയതല്ലെങ്കിലോ ശരിയായ ദിശയില്‍ പ്രവര്‍ത്തനം നടക്കുന്നില്ല എങ്കിലോ, ഉദ്ദേശിച്ച മാര്‍ഗ്ഗത്തിനു വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കിലോ അതൊന്നും ഒരിക്കലും വിജയകരമായി ലക്ഷ്യം നേടുകയില്ല.
എത്ര ശക്തിയും പ്രഹരശേഷിയും ഉള്ള അസ്ത്രം ആണെങ്കിലും ഉദ്ദേശിച്ച ദിശയില്‍ അല്ലാതെ എതിര്‍വശത്തേക്ക് എത്ര ശക്തിയോടെ തൊടുത്തു വിട്ടാലും അത് ഒരിക്കലും കൊള്ളേണ്ട ഇടത്തില്‍ കൊള്ളുകയില്ല.

Saturday, April 18, 2026

setbacks are temporary for worthy people



सलिलनिधेरपसृतयः पूष्णोऽस्तमितिः क्षयः शशाङ्कस्य।
विनिपातश्च गुणवतां न जातु वृद्धिं व्यभिचरन्ति॥२३
रविगुप्त

salilanidherapasṛtayaḥ pūṣṇo'stamitiḥ kṣayaḥ śaśāṅkasya|
vinipātaśca guṇavatāṁ na jātu vṛddhiṁ vyabhicaranti||23
ravigupta

The water front with lots and lots of water might somewhat dry up in the summer season. The sea might recede inwards during tides. However, the water would get filled up as the rainy season comes and the water that withdrew during tide would return when the phase of the moon changed.
The Sun which sets in the west every evening rises up again with old strength the next morning.
The moon which suffers continuous waning during the new moon fortnight grows back into full strength during the next fortnight.

Similary, the setbacks and failures suffered by men of class are merely temporary. Such failure never stand in the way of such great souls bouncing back to glory in full strength.
A quote from Ravigupta


सलिल निधेः of the great water reservoir, of the great ocean अपसृतयः drying up, change in fullness पूष्णः of the Sun अस्तमिति setting शशाङ्कस्य of the moon who is having a rabbit as a birthmark on his face क्षयः the waning गुणवतां of people of great valour, character and class विनिपातः setback in state of affairs.. failure च too वृद्धिं progress न जातु not once व्यभिचरति deviate from

സലിലനിധേരപസൃതയഃ പൂഷ്ണോഽസ്തമിതിഃ ക്ഷയഃ ശശാങ്കസ്യ।
വിനിപാതശ്ച ഗുണവതാം ന ജാതു വൃദ്ധിം വ്യഭിചരന്തി॥൨൩
രവിഗുപ്ത
മഴക്കാലത്ത് നിറഞ്ഞു കവിയുന്ന ജലാശയത്തിലെ വെള്ളം വേനല്‍ വരുമ്പോള്‍ കുറെയൊക്കെ വറ്റിപ്പോയി എന്ന് വരാം. വേലിയിറക്കം സംഭവിക്കുമ്പോള്‍ സമുദ്രം ഉള്ളിലേക്ക് കുറെയൊക്കെ വലിഞ്ഞു പോയി എന്നും വരാം. പക്ഷെ വീണ്ടും മഴ വന്നു ജലാശയം നിറയുന്നു. ചന്ദ്രന്‍റെ ദിശ മാറുമ്പോള്‍ വേലിയേറ്റം അവസാനിച്ചു സമുദ്രം വീണ്ടും പഴയ പോലെ തീരം നിറഞ്ഞു തിരിച്ചു വരും.

ദിവസേന വൈകുന്നേരം ആയാല്‍ സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കും. പക്ഷെ അടുത്ത ദിവസം രാവിലെ പിന്നെയും എല്ലാ പ്രൌഡിയോടും കൂടി സൂര്യന്‍ വീണ്ടും ഉദിച്ചു വരും.

കൃഷ്ണപക്ഷത്തില്‍ കുറേശ്ശയായി കലകള്‍ മാഞ്ഞു തീരെ ചെറുതാവുന്ന ചന്ദ്രന്‍, ശുക്ലപക്ഷത്തില്‍ വീണ്ടും വളര്‍ന്നു പൌര്‍ണ്ണമി എത്തുമ്പോള്‍ തന്‍റെ നിറഞ്ഞ ഭംഗിയോടെ മുഴുവനായി നില്‍ക്കും

അതുപോലെ തന്നെയാണ് ബുദ്ധിയും തരവും കഴിവും എല്ലാം കൈമുതലായുള്ള മഹത്തുക്കളുടെ സ്ഥിതിയും. വല്ലപ്പോഴും ഒക്കെ അവര്‍ക്ക് പരാജയങ്ങള്‍ നേരിടേണ്ടി വന്നേക്കാം അപചയങ്ങള്‍ അവരുടെ ജീവിതത്തിലും സംഭവിച്ചേക്കാം. പക്ഷെ അത്തരം വീഴ്ചകള്‍ തികച്ചും താല്‍ക്കാലികങ്ങള്‍ ആയിരിക്കും. അവയൊന്നും അവര്‍ വീണ്ടും തങ്ങളുടെ ശക്തിയോടെയും ബഹുമാന്യതയോടും ഉള്ള തിരിച്ചുവരവിന് ഒരിക്കലും വിലങ്ങുതടികള്‍ ആവില്ല.
രവിഗുപ്തന്‍

Friday, April 17, 2026

expertise in destruction



परमर्मघट्टनादिषु खलस्य यत् कौशलं न तत् कृत्ये।
यत् सामर्थ्यं उपहतौ विषस्य तन्नोपकाराय॥ ८
paramarmaghaṭṭanādiṣu khalasya yat kausalaṁ na tat kṛtye|
yat sāmarthyaṁ upahatau viṣasya tannopakārāya|| 8

An evil minded ruffian is extremely efficient when it comes to activities that strike hard at the vitals of others and caused sever damage and destruction. But this level of efficiency is never shown when he is engaged in activities which are beneficial to one and all. The poison exhibits all its potency in destroying and killing the victims. However, nothing useful can be contributed by poison when it comes to helping anyone.
Ravi gupta

खलस्य of the evil person पर मर्म घट्टनादिषु breaking and causing damage and destruction hitting the vitals of other यत् which कौशलं efficiency तत् that कृत्ये न not in doing what should be done, in doing good work, doing service भवति happen . उपहतौ killing, damaging, destroying विषस्य for the poison यत् which सामर्थ्य efficiency वर्तते is present तत् that उपकाराय for helpling न भवति does not come usefuly


പരമര്‍മഘട്ടനാദിഷു ഖലസ്യ യത് കൌശലം ന തത് കൃത്യേ।
യത് സാമര്‍ഥ്യം ഉപഹതൌ വിഷസ്യ തന്നോപകാരായ॥ ൮

വകതിരിവില്ലാത്ത ദുഷ്ടന്‍ മറ്റുള്ളവരുടെ മര്‍മ്മങ്ങളില്‍ പ്രഹരിച്ചു തീരാത്ത വേദനയും വിനാശവും ഉണ്ടാക്കി വയ്ക്കുന്നതില്‍ അസാധാരണമായ കൌശലം പ്രദര്‍ശിപ്പിക്കുന്നു. പക്ഷെ ആര്‍ക്കെങ്കിലും എന്തെങ്കിലും നന്മ ഉണ്ടാവുന്ന പ്രവൃത്തി ചെയ്യേണ്ടി വരുമ്പോള്‍ ഈ കഴിവ് ഒരിക്കലും പുറത്തെടുക്കുകയില്ല.ആളുകളെ കൊല്ലാനും നശിപ്പിക്കാനും വേണ്ടി വിഷം അതിന്‍റെ എല്ലാ ശക്തിയും കാണിക്കും. പക്ഷെ അതെ വിഷം കൊണ്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും നന്മ ഉണ്ടാവുക എന്നത് അസാധ്യമല്ലേ.
രവിഗുപ്തന്‍.

Thursday, April 16, 2026

it is a tug of war between good and bad ever



जगतोऽपकृत्युपकृतौ खलसत्पुरुषौ न तृप्तिं आयातः।
ग्रसते हि तमो भुवनं सवितापि सदा प्रकाशयति॥ ७

jagato'pakṛtyupakṛtau khalasatpuruṣau na tṛptīṁ āyātaḥ|
grasate hi tamo bhuvanaṁ savitāpi sadā prakāśayati|| 7

The evil minded fellow is never satisfied with the extent of damage and harm he would create to this world as a whole
At the same time noble-hearted one would never be content with whatever help and service he can render to the world and fellow human beings
The darkness is always moving around trying to cover the entire surface of the earth
And the sun is ever eager to cover the whole of the earth with his brilliant light.
(In fact it is a tug of war between good and bad ever)

Ravi Gupta
जगतः of the world अपकृति causing harm उपक्रुतौ helping खल the evil fellow सत् पुरुषौ noble man too तृप्तिं न आयातः never get satisfied endirely
तमः darkness सदा for ever भुवनं the earth ग्रसते envelopes सविता the sun सदा for ever भुवनं the earth प्रकाशयति च covers with light too

ജഗതോഽപകൃത്യുപകൃതൌ ഖലസത്പുരുഷൌ ന തൃപ്തിം ആയാതഃ।
ഗ്രസതേ ഹി തമോ ഭുവനം സവിതാപി സദാ പ്രകാശയതി॥ ൭

ദുഷ്ടത നിറഞ്ഞ മനസ്സുള്ളവന് ലോകത്തിനും സഹജീവികള്‍ക്കും എത്രയധികം വേദന ഉണ്ടാക്കിയാലും, എത്രയൊക്കെ ശല്യം ചെയ്താലും തുപ്തി ഉണ്ടാവില്ല. അയാള്‍ പുതിയ പുതിയ മര്‍ദ്ദനമുറകള്‍ തേടിക്കൊണ്ടിരിക്കും
തരവും നന്മയും ഉള്ള ആളുകള്‍ക്കാവട്ടെ ലോകത്തിലുള്ള എല്ലാവരെയും എത്രയധികം സഹായിച്ചാലും ഈ ഭൂമിയുടെ നന്മയ്ക്ക് വേണ്ടി എത്രയൊക്കെ പരിശ്രമിച്ചാലും തൃപ്തി വരില്ല. അവര്‍ കൂടുതല്‍ സേവനങ്ങള്‍ക്കുള്ള വഴികള്‍ തേടി മുന്നോട്ടു പോകും

നോക്കൂ ഇരുട്ട് തരം കിട്ടുമ്പോഴൊക്കെ ഭൂമിയെ മുഴുവന്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നു.
സൂര്യനാകട്ടെ അസ്തമിച്ചാലും വീണ്ടും വീണ്ടും ഉദിച്ചു ഭൂമിയെ മുഴുവന്‍ പ്രകാശം കൊണ്ട് നിറച്ചു കൊണ്ടേയിരിക്കുന്നു
യഥാര്‍ത്ഥത്തില്‍ ഇത് നന്മയും തിന്മയും, ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത വടംവലി മത്സരം ആണ്.

രവി ഗുപ്തന്‍

Wednesday, November 15, 2023

सुरभयति मुखं कुठारस्य





सुजनो न याति वैरं परहितनिरतो विनाशकालेऽपि।
छेदेपि चन्दनतरुः सुरभयति मुखं कुठारस्य॥
रविगुप्त

sujano na yāti vairaṁ parahitanirato vināśakāle'pi|
chedepi candanataruḥ surabhayati mukhaṁ kuṭhārasya||
ravigupta

Noble people, ever helpful for others, never entertain hatred or enmity even if they are severely attacked and hurt. Even when the trunk of a sandalwood tree is chopped, the pieces adds only fragrance to the edge of the axe.