pachai maamalai pol mene

Showing posts with label subhashitasudhanidhi. Show all posts
Showing posts with label subhashitasudhanidhi. Show all posts

Saturday, September 26, 2026

Three sureshot paths to danger and ignominy.

 



परनिंदासु पाण्डित्यं स्वेषु कार्येष्वनुद्यमः |
प्रद्वेषश्च गुणज्ञेषु पंथानो ह्यापदां त्रयः ||
सुभाषितसुधानिधि
paraniṃdāsu pāṇḍityaṃ sveṣu kāryeṣvanudyamaḥ |
pradveṣaśca guṇajñeṣu paṃthāno hyāpadāṃ trayaḥ ||
subhāṣitasudhānidhi

Three sureshot paths to danger and ignominy. Being an expert in finding fault with others and losing no opportunity to hurl insult on others. Lack of initiative, laziness in pursuing ones own assigned tasks . Obsessive hatred and lack of tolerance towards people who are indeed of noble character and those who really play a positive role in the upkeep of the social order.
Strangely, every marketing guru, every politician, and every person who aspire to be of some status in society try to further their careers on the basis of the above three factors. Putting down others might give us some initial advantage, but the game is fraught with great dangers.
 
परनिन्दासु in the matter of hurling insults on others पाण्डित्यं expertise स्वेषु ones own कर्मेषु duties, assigned works अनुद्यमः lack of initiative, lack of action गुणज्ञेषु with people who possess sterling qualities and impeccable character प्रद्वेषः excessive animosity च tooआपदां of great danger त्रयः three पन्थानो routes, paths भवन्ति are

പരനിന്ദാസു പാണ്ഡിത്യം സ്വേഷു കാര്യേഷ്വനുദ്യമഃ |
പ്രദ്വേഷശ്ച ഗുണജ്ഞേഷു പന്ഥാനോ ഹ്യാപദാം ത്രയഃ ||
സുഭാഷിതസുധാനിധി
വലിയ ആപത്തുകളെ ക്ഷണിച്ചു വരുത്തുന്ന മൂന്ന് കാര്യങ്ങള്‍. മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു അവയെ പര്‍വ്വതീകരിച്ച് കാണിക്കുന്നതിലുള്ള വൈദഗ്ദ്യം . താന്‍ ചെയ്തു തീര്‍ക്കേണ്ട തനിക്കു കിട്ടിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആലസ്യം. സമൂഹത്തില്‍ നിലയും വിലയും ഉള്ളവരോട്, എല്ലാവര്‍ക്കും നന്മ മാത്രം വരേണമെന്നു ആഗ്രഹിക്കുന്നവരോട് തീക്ഷണമായ വെറുപ്പ്

ഒരു ദുഃഖസത്യം ഇവിടെ കുറിക്കട്ടെ ഇന്നത്തെ ഓരോ രാഷ്ട്രീയക്കാരനും, വ്യവസായ പ്രമുഖനും, സമൂഹത്തില്‍ ആരെങ്കിലും ആയിത്തീരണം എന്ന് ആഗ്രഹിക്കുന്നവരും എല്ലാം ഈ മൂന്നു കാര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. മറ്റുള്ളവരെ ഇകഴ്ത്തിക്കാണിച്ചാല്‍ അത് കൊണ്ട് ചെറിയ പ്രയോജനങ്ങള്‍ ഉണ്ടാവാം. പക്ഷെ ആ പ്രവണത സ്ഥായിയായ ദോഷം മാത്രമേ ചെയ്യുകയുള്ളൂ

Thursday, September 24, 2026

the signs of utterly incorrigible idiots

 



निर्धनश्चापि कामार्थी दरिद्रः कलहप्रियः |
मंदशास्त्रो विवादार्थी त्रिविधं मूर्खलक्षणम् ||
सुभाषित सुधानिधि
nirdhanaścāpi kāmārthī daridraḥ kalahapriyaḥ |
maṃdaśāstro vivādārthī trividhaṃ mūrkhalakṣaṇam ||
subhāṣita sudhānidhi
These three activities are the signs of utterly incorrigible idiots.
!. The desire of a man without any liquid cash or resources who expects to enjoy all the comforts of life
2. The tendency of a person who is lacking all resources and therefore is very weak, but is always eager to pick up quarrels with others even on petty issues
3 The attempt of a fellow lacking basing knowledge in sciences and scriptures to engage in scholarly debates.
निर्धनः utterly indigent, penniless कामार्थी desirous of comforts in life च too कलहप्रियः indulging in quarrels दरिद्रः weakened by poverty च too मन्दशास्त्रः lacking knowledge in sciences and scriptures विवादार्थी desirous of indulging in debates च अपि all these त्रिविधं three types मुर्खलक्षणं. Of utterly incorrigible idiots

നിര്‍ധ നശ്ചാപി കാമാര്‍ത്ഥീ ദരിദ്രഃ കലഹപ്രിയഃ |
മന്ദശാസ്ത്രോ വിവാദാര്‍ത്ഥീ ത്രിവിധം മൂര്‍ഖലക്ഷണം ||
സുഭാഷിത സുധാനിധി

വിഡ്ഢികളില്‍ വെച്ച് ഏറ്റവും വിഡ്ഢികള്‍ ആയവരുടെ എടുത്തുപറയാന്‍ പാകത്തില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങങ്ങള്‍.
൧. കൈയില്‍ ചില്ലിക്കാശു എടുക്കാന്‍ വകയില്ല, അടുത്ത ഊണിനു തെണ്ടി നടക്കണം എങ്കിലും എല്ലാ സുഖസൌകര്യങ്ങളും അനുഭവിക്കണം എന്ന തത്രപ്പാട്

൨ ഒരു കഴിവും ഇല്ല, സാമ്പത്തികമായോ ശാരീരികമായോ ഒന്നും നേടിയെടുക്കാനുള്ള കെല്പ് ഒട്ടുമില്ല.. പക്ഷെ മറ്റുള്ളവരുമായി വഴക്ക് കൂടി അതിലെല്ലാം അവരെ തോല്‍പ്പിക്കാനുള്ള വ്യഗ്രത.

൩. ശാസ്ത്രങ്ങളിലും കലകളിലും ഒന്നും ഒട്ടും അറിവോ വായനയോ ഇല്ലേയില്ല. പക്ഷെ വലിയ സഭകളിലും സമിതികളിലും ഞെളിഞ്ഞിരിന്നു ചര്‍ച്ചകള്‍ നടത്താന്‍ ഉള്ള തീവ്രശ്രമം

Sunday, July 12, 2026

an angry man cannot enjoy the benefits of the path of dharma



न पूतो न तपस्वी च न यज्वा न च धर्मभाक् ।
क्रोधस्य यो वशं गच्छेत्तस्य लोकद्वयं न हि ॥
सुभाषतसुधानिधि

na pūto na tapasvī ca na yajvā na ca dharmabhāk ।
krodhasya yo vaśaṃ gacchettasya lokadvayaṃ na hi ॥
subhāṣitasudhānidhi

If a person has the tendency to fall into the influence of utter rage or anger, he would never become eligible nor would be able to enjoy the benefits and comforts of the two worlds, that is, the present world in which he lives and the world he has to go when he dies. He would not be pure at any time, he would not be a good performer of yajnas and similar activities and he would never have the capacity to observe the virtues of the world nor would he be able to enjoy the benefits of the path of dharma

यः who क्रोधस्य anger, rage वशं influence गच्छेत् go subjects himself तस्य for him लोकद्वयं the two worlds, this world and the world after death न हि never indeed सः he कदा अपि ever न पूतः not pure, न यज्वा not the great performer of yajnas न धर्मभाक् not a partaker in virtuous activities च to भवति become

Thursday, September 25, 2025

sorrows and pleasure--both visit us whe expected least


अप्रार्थितानि दुःखानि यथैवायान्ति देहिनाम्।
सुखान्यपि तथा मन्ये दैन्यमत्रतिरिच्यते॥
सुभाषितसुधानिधि॥

aprārthitāni duḥkhāni yathaivāyanti dehinām|
sukhānyapi tathā manye dainyamatirichyae||
subhashitasudhanidhi
Another thought worthy of consideration in depth

Just as  sorrows and tribulations visit us, the living beings who possess the mortal bodies, without our request and without any warning, fortunes and comforts also come to us in the same manner.
Nevertheless, we think, and wail about the fall in fortunes but never really think about the blessings that come to us at random.
Yes, our mind seems to be just pleasure loving. In addition when things are comfortable, we presume that such state is permanent, and simply take it for granted.
When there is even some minor deviation from that unstable equilibrium of apparent safety and comfort we start getting nervous.
If we can take fortunes unsolicited, we should take misfortune too that way.
Remember, whether we welcome them or not, fortunes and misfortunes do visit us unexpectedly.
Regards,
k v ananthanarayanan.

Sunday, September 21, 2025

Our culture expects us to treat guest as gods

 



दूराततिथयो यस्य गृहमायान्ति निर्वृताः।
गृहस्थः स तु विज्ञेय शेषास्तु गृहरक्षिणः॥
सुभाषितसुधानिधि॥

dūrātatithayo yasya gṛhamāyānti nirvṛtāḥ|
gṛhasthaḥ sa tu vijñeya śeṣāstu gṛharakṣiṇaḥ
subhāṣitasudhānidhi||

Another great couplet, praising the Indian culture where receiving guests is equated with worshipping God, Preceptor and Parents..
Meaning of the Subhashitam
========
We can consider a person as a good householder only if guests happily visit him from near and far and accept his generosity. Others are just watchmen or sentinels for the structure of their houses..
========
Our culture expects us to treat guest as gods- Vedas declare- Atithi Devo Bhava.-अतिथि देवो भव
Moreover, we were happy to receive a guest at any time, we never thought of giving or taking appointments.
In addition, Shastras instruct that when we should never ponder over hesitate about, the status, clan or the social standing of a guest while receiving him.
The guest is God, whatever his status is
The word Atithi, implying guest, means one who just visits us without any warning or appointment.
Moreover, to receive and offer all hospitality to such persons was the hallmark of our culture.
Nowadays, people are fussy about proper communication and fixing appointments even for a visit to a close relative or brother, they feel that it is even vulgarity if we show lack of formality in such matters.
The Indian of the yore was not like that.
He loved to receive his friends, brothers and even strangers, and to share with them whatever he had.
They considered it a great virtue to accommodate the guests even by denying or curtailing one’s own comforts. At least it was so in those days.
However, are we like that at present?
I am not confident enough to give yes as an answer.
Regards
k v ananthanarayanan

ദൂരാതതിഥയോ യസ്യ ഗൃഹമായാന്തി നിര്‍വൃതാഃ।
ഗൃഹസ്ഥഃ സ തു വിജ്ഞേയ ശേഷാസ്തു ഗൃഹരക്ഷിണഃ॥
സുഭാഷിതസുധാനിധി॥

നമ്മുടെ ആര്‍ഷ സംസ്കാരത്തില്‍ അതിഥിസത്കാരം എന്നത് ഈശ്വരാരാധനയ്ക്കും ഗുരുശുശ്രൂശയ്ക്കും എല്ലാം തുല്യമായ ഒരു മഹത് കര്‍മ്മം ആയി പരിഗണിക്കപ്പെടുന്നു.
അതിഥി സത്കാരത്തിന്‍റെ പ്രാധാന്യം അടിവരയിട്ടു പറയുന്ന ഒരു സുഭാഷിതം

അര്‍ത്ഥം
“ഒരു വ്യക്തിയെ ഗൃഹസ്ഥന്‍ എന്ന് വിളിക്കണം എങ്കില്‍ അയാളുടെ വീട്ടിലേയ്ക്ക് ദൂരെ നിന്നും അടുത്തു നിന്നും എല്ലാം ഒത്തിരി അതിഥികള്‍ എന്നും സന്തോഷത്തോടെ സന്ദര്‍ശിക്കുകയും അയാളുടെ ഉദാരമായ സ്വീകരണം തൃപ്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു എന്ന കാര്യം ഉറപ്പുവരുത്തണം.

അപ്രകാരം അതിഥികള്‍ സന്ദര്‍ശിക്കാത്ത വീട്ടിന്‍റെ ഉടമസ്ഥന്‍ ആ കെട്ടിടത്തിന്‍റെ വെറും കാവല്‍ക്കാരനായി മാത്രമേ കരുതപ്പെടുകയുള്ളൂ.”

നമ്മുടെ പൈതൃകം നമ്മെ പഠിപ്പിക്കുന്നത് നാം അതിഥികളെ ദൈവങ്ങള്‍ക്ക് തുല്യരായി കാണണം എന്നാണ്
വേദങ്ങള്‍ ഉദ്ഘോഷിക്കുന്നു “അതിഥി ദേവോ ഭവ “
നാം ഏതു സമയത്തും അതിഥികളെ സ്വാഗതം ചെയ്യുമായിരുന്നു. മുന്‍കൂട്ടി പരിപാടിയിടുക, കാര്യക്രമം നിശ്ചയിക്കുക എന്ന ചിന്ത അക്കാര്യത്തില്‍ ഉദിക്കുമായിരുന്നില്ല, അതിതിക്കും ആതിഥേയനും.
ശാസ്ത്രങ്ങള്‍ എപ്പോഴും ഒരു കാര്യം നിര്‍ദ്ദേശിച്ചിരുന്നു.. നമ്മുടെ വീട് തേടിയെത്തുന്ന അതിഥിയുടെ വലിപ്പച്ചെറുപ്പം അയാളുടെ കുലം, ഗോത്രം, സമൂഹത്തില്‍ ഉള്ള അയാളുടെ അന്തസ്സ് എന്നിവ പരിഗണിച്ച് ആവരുത് എന്ന്.
വരുന്ന അതിഥി ദൈവം തന്നെയാണ്.. അയാള്‍ ഏതു നിലയിലോ രൂപത്തിലോ ആണ് നമ്മെ തേടി എത്തുന്നത് എങ്കിലും
അതിഥി എന്ന വാക്കിനു അര്‍ത്ഥം തന്നെ നമുക്ക് ഒരു സൂചനയും മുന്നറിയിപ്പും നല്‍കാതെ നമ്മെ തേടി എത്തുന്ന വ്യക്തി എന്നാണ്
അത്തരം വ്യക്തികളെ ബഹുമാനത്തോടെ സ്വീകരിച്ച് സത്കരിക്കുക്ക എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ മുഖമുദ്ര ആയിരുന്നു.
ഇന്നൊക്കെ ആളുകള്‍ ഒരാളെ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഏറെ പരിപാടികള്‍ നിശ്ചയിക്കുകയും എല്ലാവരുടെയും സൌകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യുക എന്ന കാര്യത്തില്‍ ഏറെ വേവലാതിപ്പെടുന്നു.

വളരെ അടുത്ത ബന്ധുവിനെയോ സഹോദരനെ പോലുമോ സന്ദര്‍ശിക്കുന്ന അവസരങ്ങളില്‍ പോലും ഏറെ ഔപചാരികത വച്ചു പുലര്‍ത്തുന്നു. അത്തരം ചിട്ടവട്ടങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അത് മര്യാദയ്ക്ക് നിരക്കാത്തതായി കരുതുന്നു.
നമ്മുടെ പഴയ പാരമ്പര്യം അതായിരുന്നില്ല.
ഗൃഹസ്ഥന്‍ അതിഥികളെ സ്വീകരിക്കുന്നതില്‍ ഏറെ ആനന്ദം കണ്ടെത്തി. അവര്‍ സുഹൃത്തുക്കള്‍ ആയാലും സഹോദരങ്ങള്‍ ആയാലും അപരിചിതര്‍ ആയാല്‍ പോലും. അത്തരം അതിതികല്‍ക്കൊപ്പം തനിക്കുള്ളതെല്ലാം പങ്കു വച്ച് ആസ്വദിക്കാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

സ്വന്തം സുഖസൌകര്യങ്ങള്‍ ഉപേക്ഷിച്ച് പോലും അതിഥികളെ സത്കരിക്കുക എന്നത് ഒരു പുണ്യകര്‍മ്മമായി കരുതിയിരുന്ന ഒരു കാലഘട്ടം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ അതൊക്കെ അങ്ങിനെയൊക്കെ ആണോ എന്നറിയില്ല.

Monday, March 16, 2020

when you share the grief with a friend..



मित्रे निवेदिते दुःखे दुःखिनो जायते लघु। 

भारं भारवहस्येव स्कन्धयोः परिवर्तते॥ 

सुभाषितसुधानिधिः 

mitre nivedite duḥkhe duḥkhino jāyate laghu| 

bhāraṁ bhāravahasyeva skandhayoḥ parivartate|| 

subhāṣitasudhānidhiḥ 

A great quote from SubhashitasudhAnidhi.. a great compilation of sayings. 

---------------------- 

When one's grief, even though it is very heavy, is presented to a true friend, the heart of the sufferer would become light, and somewhat capable of facing the situation. 

See, if one is having a heavy burden on one of his shoulders and walking along, does not he shift the weight to the another shoulder and feel relieved? 

------------------- 

We human beings are created for company of one another.. Relatives, parents, spouses, all are ultimately useful because they are in essence friends.. A friend is one who is eager to share our woes and comfort us when we are in danger and who would be with us when we are enjoying life and would love to enjoy . 

तन्मित्रं आपदि सुखे च समक्रियं यत् 

tanmitram aapadi sukhe cha samakriya yat 

That is the true friend, whose attitude towards us is the same when we are in danger or when we enjoy comforts.. 

Indeed, if our difficulties are shared with true friends, we would get great relief.. physically and mentally.. 

In the slokam quoted, a friend is compared to a shoulder.. when the other shoulder is oneself.. 

We can share, we can soar and sink with confidence with such friends. 

But where do we get such sincere friends.. ? 

Are we remaining sincere to our friends? 

The answers to the above queries are not at all easy. 

Often friendship is for many just a use and throw material.. 



മിത്രേ നിവേദിതേ ദുഃഖേ ദുഃഖിനോ ജായതേ ലഘു| 

ഭാരം ഭാരവഹസ്യേവ സ്കന്ധയോഃ പരിവര്‍ത്തതേ|| 

സുഭാഷിതസുധാനിധിഃ 

സുഭാഷിത സുധാനിധി എന്ന സംഗ്രഹത്തില്‍ നിന്നുള്ള വിലയേറിയ ഒരു ഉപദേശം. 


ഒരാളുടെ ദുഃഖം അതെത്ര ആഴമേറിയതാണെങ്കിലും, ഒരു സുഹൃത്തിനോടൊപ്പം പങ്കുവയ്ക്കുമ്പോള്‍, ദുഃഖിതന്‍റെ ഹൃദയഭാരം വളരെ കുറയുന്നു . ആ പങ്കുവയ്ക്കല്‍ മൂലം അയാള്‍ക്ക്‌ തന്റെ ദുഃഖം കൂടുതല്‍ സംയമനത്തോടെ സഹിക്കുവാനുള്ള കെല്‍പ്പ് കിട്ടും. 
ശ്രദ്ധിച്ചിട്ടില്ലേ? ഒരാള്‍ ഒരു വലിയ ഭാരം ഒരു തോളില്‍ കയറ്റി നടന്നു നീങ്ങുമ്പോള്‍ അയാള്‍ക്ക്‌ വിഷമം കൂടും.. അപ്പോള്‍ അയാള്‍ ഭാരം ഒരു തോളില്‍ നിന്ന് മറ്റേ തോളിലേക്ക് മാറ്റി കുറെയൊക്ക ആശ്വാസം നേടുന്നു. . 


മനുഷ്യന്‍ ജനിച്ചിരിക്കുന്നത് തന്നെ സുഖവും ദുഖവും സഹജീവികള്‍ക്കൊപ്പം പങ്കുവച്ചു മുന്നോട്ടു പോകാനാണ്. ഒരാളും സ്വയംനിലനില്‍ക്കുന്ന പ്രതിഭാസം ഒന്നുമല്ല. അച്ഛനമ്മമാര്‍, ജീവിതപങ്കാളികള്‍ സഹോദരങ്ങള്‍, മക്കള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ -- ഇവരൊക്കെ ഒരര്‍ത്ഥത്തില്‍ നമ്മുടെ ചങ്ങാതിമാരും നമ്മുടെ ഭാരം നമ്മോടൊപ്പം ചുമന്നു നമ്മെ സഹായിക്കുന്ന വ്യക്തികളാണ്. നാം ഓരോരുത്തരും അതുപോലെ മറ്റുള്ളവരുടെ നല്ലതും നല്ലതല്ലാത്തതും എല്ലാം പങ്കു വയ്ക്കാന്‍ ചുമതലപ്പെട്ടവരും ആണ്. 

ഒരു യഥാര്‍ത്ഥ ചങ്ങാതി നമുക്ക് ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ വരുമ്പോള്‍ നമ്മോടോപ്പം നില്‍ക്കും. നമ്മുടെ വിഷമങ്ങള്‍ പങ്കുവയക്കും. അവയക്ക്‌ പരിഹാരം കണ്ടെത്താന്‍ നമ്മെ സഹായിക്കും. അതേ സമയം നമുക്ക് സന്തോഷവും സമൃദ്ധിയും ഉള്ളപ്പോല്ള്‍ ആ സുഹൃത്ത് അതില്‍ സന്തോഷിക്കും 
“തന്മിത്രം ആപദി സുഖെ ച സമക്രിയം യത് “ 
ഒരു യഥാര്‍ത്ഥ ചങ്ങാതി നാം നന്നായിരിക്കുമ്പോഴും നമുക്ക് ആപത്തുകള്‍ നേരിടേണ്ടി വരുമ്പോഴും എല്ലാ ഒരുപോലെ നമ്മോടു പെരുമാറും 



അതുപോലുള്ള സുഹൃത്തുക്കളുമായി നമ്മുടെ വിഷമങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ നമുക്ക് മാനസികമായും ശാരീരികമായും ആശ്വാസം ലഭിക്കും. നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും 
ഈ സുഭാഷിതത്തില്‍ ഒരു നല്ല സുഹൃത്തിനെ നമ്മുടെ രണ്ടാമത്തെ തോളിനോടാണ് ഉപമിച്ചിരിക്കുന്നത്. 
നല്ല സുഹൃത്തുമായി നമുക്കെന്തും പങ്കുവയക്കാം, അയാളോടൊപ്പം പറന്നുയരാം. എന്തും കീഴടക്കാം. 

ഒന്ന് മാത്രം, സൗഹൃദം സത്യസന്ധമാവണം. കലവറയില്ലാത്തതാവണം. നിബന്ധനകള്‍ നിറഞ്ഞതാവരുത്. 
അങ്ങിനെയുള്ള എത്ര ചങ്ങാതിമാരുണ്ട്‌?