pachai maamalai pol mene

Showing posts with label neetidvishstika. Show all posts
Showing posts with label neetidvishstika. Show all posts

Thursday, May 28, 2026

never utter scandals in public



परपरिवादः परिषदि कथंचन पण्डितेन न कर्तव्यः।
सत्यमपि तन्न वाच्यं यदुक्तमसुखावहं भवति॥
नीतिद्विषष्ठिका
paraparivādaḥ pariṣadi kathaṃcana paṇḍitena na kartavyaḥ।
satyamapi tanna vācyaṃ yaduktamasukhāvahaṃ bhavati॥
nītidviṣaṣṭhikā

A man of learning and wisdom should never utter words or make speeches which are scandalous and causing damages to other, in public or in popular assemblies Even if such speeches or utterances are based on facts and convey truth, they should be avoided since such words cause discomfort and pain to all.
Many eyebrows will be raised when this is read. In the present era of trolls and excessive media activism, whistleblowing is the sureshot way to popularity.
पण्डितेन by a man of learning कथंचन on any occasion परिषदि in an assembly (of respectable persons ) परपरिवादः talks belittling, point out the defects in others, न कर्तव्यः should never be done . यद् उक्तं what is spoken असुखावाहं unpleasant, causing distress भवति is सत्यमपि even it is truth, even it is based on facts तद् that न वाच्य should not be spoken

പരപരിവാദഃ പരിഷദി കഥംചന പണ്ഡിതേന ന കര്‍തവ്യഃ।
സത്യമപി തന്ന വാച്യം യദുക്തമസുഖാവഹം ഭവതി॥
നീതിദ്വിഷഷ്ഠികാ

വിവരവും വിവേകവും ഉള്ള ഒരു മനുഷ്യന്‍ ഒരിക്കലും ഒരു സഭയിലോ സമിതിയിലോ അതുപോലുള്ള പൊതു വേദികളിലോ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും വിളിച്ചു പറയുന്ന വാക്കുകള്‍ പരസ്യമായി ഉപയോഗിക്കരുത്. ഒരുപക്ഷെ അത്തരം കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും എല്ലാം മതിയായ തെളിവോടെയും യാഥാര്‍ഥ്യ ത്തില്‍ അധിഷ്ടിതങ്ങളും ആയിരിക്കാം. എങ്കിലും അത്തരം വാക്കുകള്‍ എല്ലാവര്‍ക്കും വിഷമവും പ്രയാസങ്ങളും ഉണ്ടാക്കും.

ഇന്നത്തെ ട്രോളുകളുടെയും മാധ്യമങ്ങളുടെ അളവറ്റ വാര്‍ത്താ ദാഹത്തിന്റെയും കാലഘട്ടത്തില്‍ ഇത് വായിക്കുന്നവര്‍ ഇതിനെ എതിര്‍ക്കാം. പരിഹസിക്കാം.
മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും വിളിച്ചു പറയുക എന്നതാണ് പലരും വിജയത്തിലേക്കുള്ള വഴിയായി ഇപ്പോഴൊക്കെ മുന്നില്‍ കാണുന്നത്.

Friday, May 22, 2026

do not use bad word if you donot want to get them back




अप्रियमुक्ताः पुरुषाः प्रयतन्ते द्विगुणमप्रियं वक्तुम्। तस्मादवाच्यमप्रियमप्रियमश्रोतुकामेन॥ ७॥
apriyamuktāḥ puruṣāḥ prayatante dviguṇamapriyaṃ vaktum। tasmādavācyamapriyamapriyamaśrotukāmena॥ 7॥

When someone receives unpleasant and insulting words, he is tempted to return in double, similar bad words. Therefore, one who does not want to receive bad insults and unpleasant words should never use such words in the first place. (Neeti dvishashtikaa)

अप्रियं uncomfortable, destructively critical (words) उक्ताः told पुरुषाः men द्विगुणं of two fold quantity अप्रियं bad, insulting words वक्तुं प्रयतन्ते engage in telling तस्मात् therefore अप्रियं uncomfortable words अश्रोतुकामेन who does not want to hear नरेण by man अप्रियं अवाच्यं should not speak insultingly, should not give out destructive or critical words.

അപ്രിയമുക്താഃ പുരുഷാഃ പ്രയതന്തേ ദ്വിഗുണമപ്രിയം വക്തും। തസ്മാദവാച്യമപ്രിയമപ്രിയമശ്രോതുകാമേന॥ ൭॥

അവഹേളനപരങ്ങളും അധിക്ഷേപിക്കുന്നവയും വിനാശകരമായി വിമര്‍ശിക്കുന്നവയുമായ വാക്കുകള്‍ ഒരാള്‍ക്ക് എതിരായി പ്രയോഗിക്കുമ്പോള്‍ ആ വിമര്‍ശനവും ചീത്ത വാക്കുകളും കേട്ട വ്യക്തി അതുപോലുള്ള ദുഷിച്ച വാക്കുകളും പ്രയോഗങ്ങളും ഇരട്ടിയായി തിരിച്ചു നല്‍കും എന്നത് ഉറപ്പാണ്.
അതുകൊണ്ട് ചീത്തവാക്കുകളും മാരകങ്ങളായ വിമര്‍ശനങ്ങളും കേള്‍ക്കാന്‍ ഒട്ടും ആഗ്രഹം ഇല്ലാത്ത വ്യക്തി ഒരിക്കലും അത്തരം ചീത്ത വാക്കുകള്‍ അങ്ങോട്ട്‌ വച്ച് വിളമ്പരുത്.

Saturday, May 02, 2026

what is the use of money if it is not used for helping people in need ?



कस्तस्य जीवितार्थः सति विभवे कश्च तस्य पुरुषार्थः।
योऽर्थिनमभिमुखमागतमनभिमुखः सन्विसर्जयति॥ २३ ॥
नीतिद्विषष्टिका
kastasya jīvitārthaḥ sati vibhave kaśca tasya puruṣārthaḥ।
yo'rthinamabhimukhamāgatamanabhimukhaḥ sanvisarjayati॥ 23 ॥
nītidviṣaṣṭikā

If a person is having a lot of wealth and resources in his control and if he turns away without an positive response when some person in genuine need approaches him for help and assistance, then what is the meaning and the purpose for the life of the rich person, or for the means of life in his possession ( like good conduct, affluence, fulfilment or bliss )?
Affluence and resources that would not help to assuage the difficulties of the needy are sheer waste.

यः who, a person विभवे सति having resources and capacity to help अर्थिनं with a request for help, assistance अभिमुखं in front of him आगतं having come अनभिमुखः turning away सं विसर्जयति rejects, withdraws, abandons तस्य for that personकः जीवितार्थः, कः पुरुषार्थः च ?

കസ്തസ്യ ജീവിതാര്‍ഥഃ സതി വിഭവേ കശ്ച തസ്യ പുരുഷാര്‍ഥഃ।
യോഽര്‍ഥിനമഭിമുഖമാഗതമനഭിമുഖഃ സന്വിസര്‍ജയതി॥ ൨൩ ॥
നീതിദ്വിഷഷ്ടികാ

ഒരാള്‍ക്ക് കൈയില്‍ ധാരാളം പണവും ജീവിത സൌകര്യങ്ങളും ഉണ്ടായിരുന്നിട്ടും, അത്രയൊന്നും ഭാഗ്യവാനല്ലാത്ത മറ്റൊരാള്‍ അയാളെ സഹായത്തിനായി സമീപിക്കുമ്പോള്‍ ഒന്നും ചെയ്യാതെ മുഖം തിരിക്കുവാനാണ് അയാള്‍ക്ക് തോന്നുന്നതെങ്കില്‍ പിന്നെ അത്തരം സമ്പന്നന്‍റെ ജീവിതം കൊണ്ടും അയാളുടെ ജീവിതലക്ഷ്യങ്ങളായ ധര്‍മം അര്‍ത്ഥം കാമം മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങള്‍ കൊണ്ടും എന്ത് പ്രയോജനം ഉണ്ടാവാനാണ്?

ആവശ്യമുല്ലവരുടെ സഹായത്തിന് ഉതകാത്ത സമൃദ്ധി ഒന്നിനും കൊള്ളാത്തതാണ്.

Friday, May 01, 2026

use and throw



स्वजन इव भवति नीचस्तावद् यावद् स्वकार्यनिष्पत्ति। कृतकृत्यस्त्वपवृत्तः प्रतीकारभयाद् भवति शत्रुः॥ ५२ ॥
नीतिद्विषष्टिका
svajana iva bhavati nīcastāvad yāvad svakāryaniṣpatti। kṛtakṛtyastvapavṛttaḥ pratīkārabhayād bhavati śatruḥ॥ 52 ॥
nītidviṣaṣṭikā

A person of lowly character keeps close company and pretends to be very close to someone who is of great help and assistance in furthering the smart one’s selfish interests. However, once his own selfish purpose is served and the other person is of practically no use any more, then the shady person, fearing that he would have to repay and return the favours, and to avoid such repayment, becomes the enemy of the old benefactor.
From neeti dvishasthtikaa

नीचः the lowly person यावद् till such time स्वकार्य निष्पत्ति satisfaction, fulfilment of selfish interest तावद् till that time स्वजन own man, close person इव like भवति remain कृत कृत्यस्तु when the purpose is server प्रतीकारभयात् reluctance to return a favour अपवृत्तः disturbed, inverted, turned away शत्रुः enemy भवति becomes


സ്വജന ഇവ ഭവതി നീചസ്താവദ് യാവദ് സ്വകാര്യനിഷ്പത്തി। കൃതകൃത്യസ്ത്വപവൃത്തഃ പ്രതീകാരഭയാദ് ഭവതി ശത്രുഃ॥ ൫൨ ॥
നീതിദ്വിഷഷ്ടികാ

തരവും നെറിയും ഇല്ലാത്ത നീചന്‍ ഒരാളുടെ അടുക്കല്‍ നിന്ന് എന്തെങ്കിലും കാര്യം സാധിച്ചെടുക്കാനായി മാത്രം അയാളോടൊപ്പം അയാളുടെ ഉറ്റ ബന്ധുവായും സുഹൃത്തായും എല്ലാം ഒട്ടിച്ചേര്‍ന്നു നില്‍ക്കും പക്ഷെ കാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ തനിക്ക് കിട്ടിയ ഉപകാരത്തിനും നന്മയ്ക്കും എല്ലാം പകരം എപ്പോഴെങ്കിലും എന്തെങ്കിലും തിരിച്ചു ചെയ്യേണ്ടി വരുമോ എന്ന ഭയവും, അങ്ങിനെ തിരിച്ചു നല്‍കാനുള്ള മടിയും കാരണം തനിക്ക് നന്മ ചെയ്ത വ്യക്തിയുടെ ശത്രുവായി മാറുന്നു.
നീതി ദ്വിഷഷ്ടികയില്‍നിന്ന്

Thursday, April 30, 2026

an idiot is more fearsome than atiger or even an ogre



न तथा भवति भयं मे व्याघ्रं दृष्ट्वा वने पिशाचं वा।
मूर्खं दृष्ट्वाभिमुखं यथा भयं मां समाविशति॥ २० ॥
नीतिद्विषष्टिका
na tathā bhavati bhayaṃ me vyāghraṃ dṛṣṭvā vane piśācaṃ vā।
mūrkham dṛṣṭvābhimukhaṃ yathā bhayaṃ māṃ samāviśati॥ 20 
nītidviṣaṣṭikā

The author confesses that he becomes more afraid and unsettled when he comes face to face with a stupid person, even more than when he is confronted by a fierce tiger or the devil itself in a forest.
Yes, when mired in forest, confronted by a tiger or even by an ogre itself, a person with some resourcefulness can think out some plans to escape from the situation. However, when forced to keep company with a stupid person no one can know what is in store for either of them. It is indeed a pathetic situation for a normal person being forced to contend with a nitwit.
From Neeti Dvishashtika of Sundara pandya.

मे for me वने in the forest व्याघ्रं tiger पिशाचं a fiend, goblin वा either दृष्ट्वा seeing तथा to the same extent भयं fear, trepidation, anxiety न not भावति happen, arise यथा similar to, in comparison to मूर्खं stupid fellow, silly, dull headed अभिमुखं face to face दृष्ट्वा seeing भयं fear मां me समाविशति enter, affect

ന തഥാ ഭവതി ഭയം മേ വ്യാഘ്രം ദൃഷ്ട്വാ വനേ പിശാചം വാ। മൂര്‍ഖം ദൃഷ്ട്വാഭിമുഖം യഥാ ഭയം മാം സമാവിശതി॥ ൨൦ ॥
നീതിദ്വിഷഷ്ടികാ

കവി തന്‍റെ നിസ്സഹായത വെളിപ്പെടുത്തുകയാണ്. കൊടും കാട്ടില്‍ വഴിയറിയാതെ പെട്ടുപോയാലും അവിടെ ആ സന്ദര്‍ഭത്തില്‍ ഒരു പുലിയുടെയോ പിശാചിന്‍റെ തന്നെയോ ആക്രമണം ഉണ്ടായാലും അതില്‍ നിന്നുണ്ടാവുന്ന പേടിയെക്കാളും വിഷമങ്ങളെക്കാളും ഏറെ ഗുരുതരങ്ങളാണ് ഒരു മണ്ടനും മൂര്‍ഖനും ആയ ആളുമായി മുഖാമുഖം എത്തിപ്പെടുവാനും അയാളോടൊപ്പം സഹകരിക്കുവാനും ഉള്ള സാഹചര്യം വന്നുപെട്ടാല്‍ ഉണ്ടാവുന്ന വിഷമങ്ങള്‍.

അതെ, കാറ്റില്‍ പെട്ടുപോയാലും കടുവയോ പിശാചോ ആക്രമിച്ചാലും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചൊക്കെ വിവരമുള്ള ആര്‍ക്കും എന്തെങ്കിലും ഒക്കെ ആലോചിച്ച് ഉപായം കണ്ടെത്താന്‍ കഴിഞ്ഞു എന്ന് വരാം. പക്ഷെ ഒരു വിഡ്ഢിയുടെ ഒപ്പം സഹകരിക്കേണ്ടി വരുമ്പോള്‍ ഇരുവര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഒരു സാധാരണ മനുഷ്യന് അത്തരം മണ്ടന്മാരുമായുള്ള ഇടപാടുകള്‍ തികച്ചും ഒരു ഭയാനകമായ കീറാമുട്ടി തന്നെയാണ്.
സുന്ദര പാണ്ഡ്യ കവിയുടെ നീതി ദ്വിഷഷ്ടികയില്‍ നിന്ന്

Wednesday, April 29, 2026

good enhances good



अल्पाश्च गुणाः स्फीता भवन्ति गुणसमुच्छ्रितेषु पुरुषेषु।
श्वेतगिरि शिखरकेष्विव निशासु चन्द्रांशवः पतिताः॥ ५५ ॥
नीति द्विषष्टिका
alpāśca guṇāḥ sphītā bhavanti guṇasamucchriteṣu puruṣeṣu।
śvetagiri śikharakeṣviva niśāsu candrāṃśavaḥ patitāḥ॥ 55 ॥
nīti dviṣaṣṭikā

Some great qualities and virtues, even though insignificant by themselves, get enhanced and shine forth in full glory when they are reach men who have already in their possession in their  abundant store of virtues. The rays of the moon falling on the peaks of the brilliantly white, snow covered mountain, get enhanced in brilliance too.
It should be remembered that by the same token, even minor flaws arising to men of character get noticed and exaggerated beyond normal limits.

अल्पाः very small trivial गुणाः virtues, great qualities गुण समुच्छ्रितेषु in possession of well raised, exalted qualities पुरुषेषु menश्वे तगिरि the snow clad mountain, Kailas शिखरकेषु mountain tops निशासु during nights पतिताः fallen चन्द्रांशवः rays of the moon इव like स्फीताःswollen, enhanced, increased भवन्ति च becomes too



അല്പാശ്ച ഗുണാഃ സ്ഫീതാ ഭവന്തി ഗുണസമുച്ഛ്രിതേഷു പുരുഷേഷു।
ശ്വേതഗിരി ശിഖരകേഷ്വിവ നിശാസു ചന്ദ്രാംശവഃ പതിതാഃ॥ ൫൫ ॥
നീതി ദ്വിഷഷ്ടികാ

ചില നല്ല ഗുണങ്ങള്‍, അവ ആത്യന്തികമായി അത്ര പ്രാധാനും അര്‍ഹിക്കുന്നവ അല്ലെങ്കില്‍ പോലും അന്തസ്സും തരവും നിറഞ്ഞു നില്‍ക്കുന്ന വ്യക്തികളില്‍ കാണുമ്പോള്‍ അവ ഏറെ ആകര്‍ഷണീയങ്ങളും പ്രശംസ പിടിച്ചുപട്ടുന്നവയും ആയി തീരുന്നു. രാത്രിയില്‍ ചന്ദ്രന്‍റെ കിരണങ്ങള്‍ തൂവെള്ള മഞ്ഞുമൂടി നില്‍ക്കുന്ന പര്‍വതത്തിന്‍റെ കൊടുമുടിയില്‍ ചെന്ന് വീഴുമ്പോള്‍ അവിടെനിന്നും അവ ഏറെ ശോഭയോടെ പ്രതിഫലിക്കുന്നു.

അതേസമയും ഒരു കാര്യം കൂടി ഓര്‍ക്കണം. വളരെ ഉയര്‍ന്ന സദാചാരമൂല്യങ്ങള്‍ പുലര്‍ത്തിവരുന്ന വ്യക്തികളുടെ കാര്യത്തില്‍ തങ്ങളുടെ പാതയില്‍ നിന്നുള്ള തീരെ ചെറിയ വ്യതിയാനങ്ങള്‍ പോലും ശ്രദ്ധിക്കപ്പെടും. ആവശ്യത്തിലധികം പ്രാധാന്യത്തോടെ അത്തരം കൊച്ചു പിഴവുകള്‍ ചര്‍ച്ച ചെയ്യപ്പെടും.

Tuesday, April 28, 2026

douse rage by exercising self-control , knowledge and education



अवमानारणिमथितं दुर्वागिन्धनविवर्धितज्वालम्।
सत्पुरुषाः कोपाग्निं ज्ञानाम्बुघटैः प्रशमयन्ति॥ ११॥
नीतिद्विषष्टिका

avamānāraṇimathitaṃ durvāgindhanavivardhitajvālam।
satpuruṣāḥ kopāgniṃ jñānāmbughaṭaiḥ praśamayanti॥ 11॥
nītidviṣaṣṭikā

Noble men extinguish the raging fire of anger generated from the flint logs in the action of others exhibiting neglect and disrespect to them, the fire which is further enhanced by adding of fuel in the shape of nasty words being hurled at them, by pouring water in potfuls in the shape of the deep knowledge and enlightenment within them.

A person would get angry when he is insulted or neglected. This anger gets further fuelled when bad words too are used. However, the man with discretion would douse such rage by exercising self-control applying the knowledge and education he has acquired.

अवमान lack of respect, neglect, insult अरणि flint log मथितं generated by friction दुर्वाक् nasty words इन्धन fuel विवर्धित enhanced ज्वालं flames कोपाग्निं the fire in the shape of anger सत् पुरुषाः noble menज्ञान knowledge, enlightenment अम्बु water घटैः pitchers, pots प्रशमयन्ति extinguish, set out


അവമാനാരണിമഥിതം ദുര്‍വാഗിന്ധനവിവര്‍ധിതജ്വാലം।
സത്പുരുഷാഃ കോപാഗ്നിം ജ്ഞാനാംബുഘടൈഃ പ്രശമയന്തി॥ ൧൧॥
നീതിദ്വിഷഷ്ടികാ

അവഗണനയും അപമാനവും എന്ന അരണിയില്‍ ഉണ്ടാവുന്ന ഉരസലില്‍ നിന്ന് ഉടലെടുത്ത വൃത്തികെട്ട വാക്കുകള്‍ എന്ന ഇന്ധനം മൂലം തീവ്രജ്വാലയോടെ കത്തിപ്പടരുന്ന കോപം എന്ന അഗ്നിയെ വിവരവും വിവേകവും ഉള്ള സജ്ജനങ്ങള്‍ സ്വന്തം അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും രൂപത്തില്‍ ഉള്ള ജലം നിറച്ച കുടങ്ങളില്‍ നിന്ന് എന്നപോലെ കോരിയൊഴിച്ച് വേഗത്തില്‍ കെടുത്തുന്നു.

അവഗണയും അവമാനവും ഒരാളെ കുപിതനാക്കുന്നു. അയാള്‍ക്കെതിരെ ചീത്ത വാക്കുകള്‍ പ്രയോഗിക്കപ്പെടുമ്പോള്‍ ആ കോപം കത്തിജ്വളിക്കുന്നു. വിവരവും വിവേകവും ഉള്ള മനുഷ്യന്‍ അങ്ങിനെ ജ്വലിക്കുന്ന അഗ്നിപോലുള്ള കോപത്തെ സ്വന്തം അറിവും വിവേകവും ഉപയോഗിച്ച് സ്വയം നിയന്ത്രിച്ച് വേഗത്തില്‍ ശമിപ്പിക്കുന്നു.

Saturday, April 25, 2026

step by step the good frienship grows



इक्षोरग्रात् क्रमशः पर्वणि पर्वणि यथा रसविशेषः।
तद्वत्सज्जनमैत्री विपरीतानां तु विपरीता॥ १६ ॥
नीतिद्विषष्टिका
ikṣoragrāt kramaśaḥ parvaṇi parvaṇi yathā rasaviśeṣaḥ।
tadvatsajjanamaitrī viparītānāṃ tu viparītā॥ 16 ॥
nītidviṣaṣṭikā

The friendship we develop with great people of noble character grow and remain sweet and tasty just as if it were a stalk of sugarcane which is sweet from top to bottom and that taste is felt in each piece and joint. However, friendship with evil minded individuals would have just the opposite effect. It may be temporary, it would end soon, and it would even turn bitter within no time.
इक्षोः अग्रात् of sugarcane, from the top and bottom रसविषेषः special sweet taste पर्वणि joint to पर्वणि joint क्रमशः progressively यथा in which manner भवति happens तद्वद् in the same manner सज्जन noble men मैत्री friendship.. विपरीतानं those who are of the contrary nature मैत्री friendship तु too विपरीता भवति would be of inconsistent, short-lived nature.


ഇക്ഷോരഗ്രാത് ക്രമശഃ പര്‍വണി പര്‍വണി യഥാ രസവിശേഷഃ।
തദ്വത്സജ്ജനമൈത്രീ വിപരീതാനാം തു വിപരീതാ॥ ൧൬ ॥
നീതിദ്വിഷഷ്ടികാ

നല്ല മനസ്സും തരവും ഉള്ള മഹത്തുക്കളുടെ കൂടെ നാം സൌഹൃദം നേടിയെടുത്താല്‍ അത് എന്നും ഏറെ മാധുര്യം ഉള്ളതായി തുടരും. ഒരു കരിമ്പിന്‍ തടി പോലെ .. രണ്ടറ്റത്തും അതിനു മാധുര്യം ഉണ്ട്. ഓരോ കണുവിലും തുണ്ടിലും അതിനു സ്വാദ് ഉണ്ടായിരിക്കും.
അവസരവാടികളും ദുഷ്ടന്മാരും ആയുള്ള ചങ്ങാത്തത്തിന്‍റെ ഗതി ഇതിനു വിപരീതമാണ്. അത്തരം സൌഹൃദങ്ങള്‍ക്ക് ആദ്യം തോന്നുന്നത്ര മാധുര്യം നീണ്ടകാലത്തേക്ക് ഉണ്ടാവില്ല. ഉള്ളത് പുറത്തു കാണുന്നത് മാത്രമായിരിക്കും. പിന്നെ അത്തരം സൌഹൃദങ്ങള്‍ ശത്രുതകളോ കയ്പ്പേറിയ അനുഭവങ്ങളോ ആയി മാറാന്‍ അധികം സമയം വേണ്ടിവരില്ല. --

Wednesday, April 01, 2026

a single wrong deeed might thwart numerous right ones



शतमप्यपराधानां सुकृतेनैकेन नाशयत्यार्यः।
नाशयति कृतशतान्यपि नीचस्त्वेकापराधेन॥ ५६ ॥
śatamapyaparādhānāṃ sukṛtenaikena nāśayatyāryaḥ।
nāśayati kṛtaśatānyapi nīcastvekāparādhena॥ 56 ॥

A noble person, a man of class, would make good or compensates the adverse effects of numerous wrong or misdirected actions through even a single exemplary action.
However a lowly person, even if he has managed to perform numerous positive activities, would thwart or destroy the good effect of all such deeds through a single wrong action.
Sundara Pandya in Neeti Dvishastika

शतं अपि even a hundred, numerous अपराधानां wrong actions, deeds एकेन सुकृतेन by one single noble deed, noble gesture आर्यः the noble, classy person नाशयति nullifies, destroys . नीचः the lowly fellow तु indeed कृत शतान्यपि hundreds of positive actions एकापराधेन by singe misdeeds नाशयति thwarts, destroys.

ശതമപ്യപരാധാനാം സുകൃതേനൈകേന നാശയത്യാര്യഃ।
നാശയതി കൃതശതാന്യപി നീചസ്ത്വേകാപരാധേന॥ ൫൬ ॥

തരമുള്ള ആള്‍, നല്ല മനസ്സുള്ള വ്യക്തി അയാള്‍ക്ക് നൂറുകണക്കിന് തെറ്റുകളും അപരാധങ്ങളും ചെയ്യേണ്ട സാഹചര്യങ്ങളില്‍ പെട്ടുപോയാലും അത്തരം തെറ്റുകള്‍ കൊണ്ട് സംഭവിക്കുന്ന പാകപ്പിഴകളും വിഷമങ്ങളും തന്‍റെ സ്തുത്യര്‍ഹമായ ഏതെങ്കിലും ഒരു പ്രവര്‍ത്തി കൊണ്ട് തന്നെ ഇല്ലാതാക്കും.

അതെ സമയം ഒരു നീചനും ദുഷ്ടനുമായ വ്യക്തി നൂറു നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിന്‍റെ ഗുണമെല്ലാം തന്‍റെ വിവരക്കേടു നിറഞ്ഞ ഒരു ദുഷ്പ്രവൃത്തി കൊണ്ട് തന്നെ തകര്‍ത്ത് ഇല്ലാതാക്കും

നീതി ദ്വിഷഷ്ടികയില്‍ സുന്ദര പാണ്ഡ്യന്‍

Friday, March 27, 2026

three different colours like a chameleon



बन्धुरिव भवति पूर्वं मध्ये मित्रमिव शत्रुरिव चान्ते।
कृकलास इव दुरात्मा त्रीन् वर्णान् दर्शयति नीचः॥ ४७ ॥
नीति द्विषष्टिका
bandhuriva bhavati pūrvaṃ madhye mitramiva śatruriva cānte।
kṛkalāsa iva durātmā trīn varṇān darśayati nīcaḥ॥ 47 ॥
nīti dviṣaṣṭikā
A person with evil mind and lowly tendencies first try to cultivate our connection pretending that he is related to us. As long as it is advantageous to him, he continues to pose as a close friend. However, when he feels that there is nothing much to gain from us, he deliberately becomes our enemy. Thus he betrays and shows three different colours according to circumstances as if he were a chameleon or wild lizard.

पूर्वं first बन्धुः kin, relative इव like भवति becomes मध्ये in the middle, in due course मित्रं friends इव like वर्तते continues अन्ते in the end शत्रुः enemy इव like नीचः lowly person दुरात्मा person of evil mind and character कृकलास chameleon, wood lizard इव like त्रीन् three वर्णान् colours दर्शयति shows


ബന്ധുരിവ ഭവതി പൂർവം മധ്യേ മിത്രമിവ ശത്രുരിവ ചാന്തേ।
കൃകലാസ ഇവ ദുരാത്മാ ത്രീൻ വർണാൻ ദർശയതി നീചഃ॥ ൪൭ ॥
നീതി ദ്വിഷഷ്ടികാ
തരം താണ ദുഷ്ടനായ മനുഷ്യൻ ആദ്യം നമ്മുടെ ബന്ധുവാണെന്നു പറഞ്ഞു കൂടെ കൂടും. നമ്മെക്കൊണ്ട് പ്രയോജനവും ലാഭവും എല്ലാം ഉണ്ടെന്ന് അറിവുള്ള കാലം മുഴുവന്‍ നമ്മുടെ ആത്മ സുഹൃത്ത് ആണെന്ന് പറഞ്ഞും അതുപോലെ പെരുമാറിയും കാലം കഴിക്കും. പക്ഷെ ഇനി നമ്മെക്കൊണ്ട് വലിയ ഉപയോഗം ഒന്നും ഇല്ലെന്നു കാണുകയോ തോന്നുകയോ ചെയ്‌താൽ അയാൾ കാരണമൊന്നും കൂടാതെ നമ്മുടെ ശത്രുവായി മാറും. ഇപ്രകാരം അയാൾ മരയോന്ത് ഇഷ്ടം പോലെ മൂന്ന് നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പോലെ സന്ദർഭം അനുസരിച്ച് നിറം മാറും.

Friday, February 16, 2024

विमलमपि कथितमर्थं मूर्खा मोहादपहसन्ति



मूर्खेषु कुशलमानिषु विजानताप्यकुशलेन भवितव्यम्।
विमलमपि कथितमर्थं मूर्खा मोहादपहसन्ति॥ १८ ॥

neeti dvishastikaa of sundarapandya
mūrkheṣu kuśalamāniṣu vijānatāpyakuśalena bhavitavyam।
vimalamapi kathitamarthaṃ mūrkhā mohādapahasanti॥


We can find stupid fellows dime a dozen who consider themselves as epitomes of erudition and efficiency. While dealing with such persons, even if we have thorough knowledge and efficiency, we should give the impression that we are ignorant and are almost on the verge of stupidity.
Usually, the stupid fellows, out of ignorance, would insult us and our ideas which are flawless and praiseworthy and relevant.

Monday, January 08, 2024

सत्यमपि तन्न वाच्यं यदुक्तमसुखावहं भवति



परपरिवादः परिषदि कथंचन पण्डितेन कर्तव्यः।
सत्यमपि तन्न वाच्यं यदुक्तमसुखावहं भवति॥
नीतिद्विषष्ठिका
paraparivādaḥ pariṣadi kathaṁcana paṇḍitena kartavyaḥ|
satyamapi tanna vācyaṁ yaduktamasukhāvahaṁ bhavati||
nītidviṣaṣṭhikā
A man of learning and wisdom should never utter words or make speeches which are scandalous and causing damages to other, in public or in popular assemblies. Even if such speeches or utterances are based on facts and convey truth, they should be avoided since such words cause discomfort and pain to all.

പരപരിവാദഃ പരിഷദി കഥംചന പണ്ഡിതേന കർത്തവ്യഃ।
സത്യമപി തന്ന വാച്യം യദുക്തമസുഖാവഹം ഭവതി॥
നീതിദ്വിഷഷ്ഠികാ
വിവരവും വിവേകവും പഠിപ്പും ഉള്ള ഒരാൾ ഒരു പൊതുസ്ഥലത്തോ, സഭയിലോ വച്ച് മറ്റുള്ളവരെക്കുറിച്ച് ചീത്തയായതോ അപകീർത്തികരമായതോ ആയ കാര്യങ്ങൾ പറയുകയോ പ്രസംഗിക്കുകയോ അരുത്.. പറയുന്നത് ഒരുപക്ഷെ സത്യവും യാഥാർഥ്യം കുറെയൊക്കെ ഉള്ളതും ആയ വാക്കുകൾ ആണെങ്കിൽ പോലും അത്തരം വാക്കുകൾ ഒഴിവാക്കേണ്ടതാണ്. അവ എല്ലാവർക്കും വിഷമവും സമൂഹത്തില്‍ സ്പർദ്ധയും സൃഷ്ടിക്കാൻ മാത്രമേ ഉതകുകയുള്ളൂ