नागो भाति मदेन खं जलधरैः पूर्णेन्दुना शर्वरी
शीलेन प्रमदा जवेन तुरगो नित्योत्सवैर्मन्दिरं
वाणी व्याकरणेन हँसमिथुनैः नद्यः सभा पण्डितैः
सत्पुत्रेन गृहं नृपेण वसुधा लोकत्रयं भानुना
नीतिसारं
काव्य संग्रह
सुभाषितरत्नभाण्डागारम्
nāgo bhāti madena khaṁ jaladharaiḥ pūrṇendunā śarvarī
śīlena pramadā javena turago nityotsavairmandiraṁ
vāṇī vyākaraṇena hamsamithunaiḥ nadyaḥ sabhā paṇḍitaiḥ
satputrena gṛham nṛpeṇa vasudhā lokatryam bhānunā
nītisāram
The bull elephant is at its beautiful best when it is about to manifest rut, the sky is most bountiful where it is arrayed with raining clouds, the night is most elegant when the full moon rises a lady is most adorable when she has a noble character (this will apply to men also) a horse becomes celebrity with its speed, a household becomes attractive when there are frequent celebrations, a speech becomes attractive with the proper use of words, grammar and syntax. the rivers add to their glory by housing attractive swan duos. The family is the most gifted when it has an eminent son. The earth, meaning the country shines with the good ruler. And the whole three world is brightened absolutely by the presence of the one and only Sun.
An elephant is the most vigorous when it is on
its ruts..
The sky is full when it is covered with
rain-clouds..
The night is never glorious without the full
moon..
Spotless character is the most cherished jewel
for a noble lady..
A horse is judged by its speed..
A temple enhances its glory with daily
festivities..
Words assume meaning with grammar..
The river is beautiful when pairs of swans swim
around..
An assembly is enlivened by the presence of
great scholars..
A clan is known by its illustrious scions.
The kingdom is in full glory when a great ruler
presides over it
and the whole Universe remains in glorious
illumination provided by the Sun..
നാഗോ ഭാതി മദേന ഖം ജലധരൈഃ പൂര്‍ണേന്ദുനാ ശര്‍വരീ
ശീലേന പ്രമദാ ജവേന തുരഗോ നിത്യോത്സവൈര്‍മ്മന്ദിരം।
വാണീ വ്യാകരണേന ഹംസമിഥുനൈഃ നദ്യഃ സഭാ പണ്ഡിതൈഃ
സത്പുത്രേണ കുലം നൃപേണ വസുധാ ലോകത്രയം ഭാനുനാ॥
നീതിസാരേ
മദപ്പാട് കാണുമ്പോള്‍ ആണ് ഒരു ആന ഏറ്റവും ശക്തനായിരിക്കുന്നത്.
മഴ പൊഴിയാന്‍ വെമ്പിനില്‍ക്കുന്ന കാര്‍ ര്‍മേഘങ്ങള്‍ ഉരുണ്ടു കയറുമ്പോള്‍ ആകാശം ഏറെ പരന്നുകിടക്കുന്നതായി തോന്നുന്നു.
മുഴു നിലാവ് ഉദിച്ചു നില്‍ക്കുന്ന നാളിലാണ് രാത്രിക്ക് ഏറെ ഭംഗി.
ഒരു വനിതയ്ക്ക് അവരുടെ കളങ്കം തൊട്ടുതീണ്ടാത്ത ചാരിത്യ്രം ആണ് ഏറ്റവും ആകര്‍ഷണീയമായ ഗുണമായി തിളങ്ങുന്നത്.
ഒരു കുതിരയുടെ ഉയര്‍ന്ന ജനുസ്സ് കണക്കാക്ക്പെടുന്നത് അതിനു ഓടാന്‍ കഴിയുന്ന വേഗത പരിഗണിച്ചാണ്.
ഒരു ഹര്‍മ്യമോ ദേവാലയമോ അവയുടെ ആകര്‍ഷണീയത ഏറെ പ്രകടിപ്പിക്കുന്നത് അവിടെ തുടരെത്തുടരെ ആഘോഷങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ്
വാക്കുകളും വചനങ്ങളും അവയുടെ ആകര്‍ഷണീയതയുടെ പാരമ്യത്തിളും അര്‍ത്ഥസംപുഷ്ടിയിലും എത്തുന്നത് ഉചിതമായ വ്യാകരണവും ശരിയായ വാക്യപ്രയോഗവും കൊണ്ട് മാത്രമാണ്.
ഇണകളായി അരയന്നങ്ങള്‍ നീന്തിത്തുടിക്കുമ്പോള്‍ മാത്രമാണ് ഒരു നദിക്ക് സൌന്ദര്യം കൈവരുന്നത്.
പക്വമതികളും ധിഷനാധനന്മാരും ആയ പണ്ഡിതന്മാര്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് ഒരു സഭ അതിന്‍റെ മഹത്വത്തില്‍ എത്തുന്നത്.
നല്ല സ്വഭാവഗുണവും അന്തസ്സും തരവും എല്ലാം ഉള്ള മകന്‍ ഉണ്ടെങ്കില്‍ മാത്രമേ കുലത്തിന് അതിന്‍റെ തല ഉയര്‍ത്തിപ്പിടികാന്‍ സാധിക്കുകയുള്ളൂ
കാര്യശേഷിയും എല്ലാ വിധത്തിലുമുള്ള ഔന്നത്യവും നിലനിര്‍ത്തുന്ന രാജാവ് അല്ലെങ്കില്‍ ഭരണാധികാരി അധികാരത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു രാജ്യം അതിന്‍റെ സമൃദ്ധിയുടെയും യശസ്സിന്‍റെയും പാരമ്യത്തില്‍ നില കൊള്ളുകയുള്ളൂ.
അതുപോലെ
മൂന്ന് ലോകങ്ങളായി പറന്നു കിടക്കുന്ന ഈ പ്രപഞ്ചം മുഴുവന്‍ അതിന്‍റെ തിളക്കവും ഓജസ്സും ഉന്മേഷവും ആഹ്ളാദവും എല്ലാം നിലനിര്‍ത്തിക്കൊണ്ട് നമ്മെ കാത്തു സൂക്ഷിക്കണം എന്നുണ്ടെങ്കില്‍ അതിനു മുകളില്‍ ഊര്‍ജ്ജത്തിന്‍റെയും പ്രകാശത്തിന്‍റെയും നിത്യ സ്രോതസായ സൂര്യന്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുക തന്നെ വേണം