हित्वा धर्मं तथार्थं च कामं यस्तु निषेवते ।
स वृक्षाग्रे यथा सुप्तः पतितः प्रतिबुध्यते ॥
- रामायण, किष्किंधाकाण्डे
hitvA dharmam tathA artham cha kAmam yastu niShevate ।
sa vRukSHagre yathA suptaH patitaH pratibuddhyate ॥
- rAmAyaNa, kiShkindhAkaande
A man who is in frenzied pursuit of money and is eager to fulfil all his whimsical and random yearnings but he is proceeding in life abandoning all rules of proper conduct and is deviating from the path of his duties, then what is in store for him is the fate of a person who has succumbed to sleep when he has been sitting atop a tree and losing control, is falling down.
(The slokam is in Kishkindakandam of Valmikirmayanam, Kishkindakandam. This is in the shape of a message from Rama to Sugriva, conveyed through Lakshamana. The background is this.
While wandering in the forest, Sita had been abducted by Ravana, and in his attempt to retrieve Sita, Rama had entered into a treaty with the king of monkeys Sugraiva. Bali, the leader of the monkeys and the elder brother of Sugriva was slain by Rama, and Sugriva was anointed as the leader of the monkeys. The agreement was that the army of monkeys would assist Rama in retrieving Sita. However, once Sugriva attained the comforts of royalty, he forget all about his commitment to Rama and spent the days indulging himself in the comforts of Kishkinda.. revelling in women and wine. Rama who, along with Lakshmana, was staying at the outskirts of Kishkinda and was waiting patiently for the assistance from Sugriva, was upset at the ungrateful attitude of Sugriva, and he despatched Lakshman as his emissary to Kishkinda with a tough reminder. He was reminding Sugriva that arrows similar to the one which had slain Bali were in Ramas possession in abundant quantities, and if there is breach on solemn commitment, there would be very serious consequences. Indulging oneself in revelry without remembering the duties would lead a person to abysmal falls.)
यः नरः which man धर्मं path of righteous conduct, हित्वा having abandoned अर्थं money कामं wayward desires तु alone निषेवते pursue, run after सः he यथा in the same maaner as वृक्षाग्रे on the top of a tree सुप्तः fallen asleep पतितः having fallen प्रतिबुद्ध्यते is woken up
ഹിത്വാ ധര്‍മം തഥാ അര്‍ഥം ച കാമം യസ്തു നിഷേവതേ ।
സ വൃക്ഷാഗ്രേ യഥാ സുപ്തഃ പതിതഃ പ്രതിബുദ്ധ്യതേ ॥
- രാമായണ, കിഷ്കിന്ധാകാണ്ഡം
ധര്‍മ്മവും ചുമതലകളും ബാധ്യതകളും എല്ലാം മറന്നു, പണവും എല്ലാ തരത്തിലുള്ള സുഖങ്ങളും കാമ പൂര്‍ത്തീകരണവും മാത്രം മുന്നില്‍ക്കണ്ട് ജീവിതം നയിക്കുന്ന വ്യക്തി, മരത്തിനു മുകളില്‍ക്കയറി ഇരിക്കുമ്പോള്‍ ഉറങ്ങിപ്പോയതു കാരണം പിടിവിട്ടു താഴെ വീഴുകയും അപകടം വരുത്തിവയ്ക്കുകയും ചെയ്യുന്നത്തിനു തുല്യമായ പരിപാടി ആണ് ചെയ്യുന്നത്.
(ഈ ശ്ലോകം വാല്മീകി രാമായണം കിഷ്കിന്ധാ കാണ്ഡത്തില്‍ നിന്ന് ഉദ്ധരിച്ചതാണ്. ശ്രീരാമന് ലക്ഷ്മണന് മുഖാന്തിരം സുഗ്രീവന് നല്കിയ ഒരു സന്ദേശത്തിന്റെ ഭാഗമാണ് ഇത്. ഇതിന്റെ പിന്നാമ്പുറം വിവരിക്കാം.
വനത്തില്‍ വച്ച് സീത അപഹരിക്കപ്പെട്ടു. സീതയെ തിരഞ്ഞുകൊണ്ടും അവളെ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടും ഉള്ള യാത്രയില്‍ രാമന് വാനരനായ സുഗ്രീവനെ കണ്ടുമുട്ടുകയും അയാളുമായ സഖ്യം ഉണ്ടാക്കുകയും ചെയ്തു.. ആ സഖ്യത്തിന്റെ ഭാഗമായി രാമന് സുഗ്രീവന്റെ ജ്യേഷ്ടനും വാനരരാജാവും ആയ ബാലിയെ വധിക്കുകയും ആ സ്ഥാനത്ത് സുഗ്രീവനെ രാജാവായി വാഴിക്കുകയും ചെയ്തു. വാനരന്മാരുടെ സൈന്യ സീതയെ വീണ്ടെടുക്കുവാന്‍ വേണ്ട എല്ലാ സഹായവും ചെയ്യും എന്നതായിരുന്നു ഉടമ്പടി. പക്ഷെ രാജപടവിയിലെ സുഖ സൌകര്യങ്ങള്‍ അനുഭവിച്ചു തുടങ്ങിയപ്പോള്‍ സുഗ്രീവന് സ്വന്തം ചുമതലകള്‍ മറന്നു പോയി. അയാള്‍ സ്വന്തം അരമനയില്‍ മദിരയും മദിരാക്ഷികളുമൊത്ത് നാളുകള്‍ ആഘോഷിച്ചു.
ശ്രീ രാമന് ലക്ഷ്മണനോടൊപ്പം ഏറെ നാളുകള്‍ കിഷ്കിന്ധയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ക്ഷമയോടെ കാത്തിരുന്നു, സുഗ്രീവന്റെ സഹായം എത്തും എന്ന് പ്രതീക്ഷിച്ചുകൊണ്ട്. സുഗ്രീവന്റെ നന്ദിയും നെറിയും തീരെ ഇല്ലാത്ത ഈ പെരുമാറ്റം രാമനെ ഏറെ ക്ഷുഭിതനാക്കി. രാമന് ലക്ഷ്മണനെ ദൂതനാക്കി സുഗ്രീവന് കിഷ്കിന്ധയിലെക്ക് കര്‍ക്കശമായ ഒരു സന്ദേശം അയയ്ക്കുകയാണ്.
ബാലിയെ വകവരുത്താന്‍ ഉപയോഗിച്ചത് പോലുള്ള കൂരമ്പുകള്‍ ഒട്ടേറെ രാമന്റെ ആവനാഴിയില്‍ ഇനിയും ഉണ്ട് എന്നും എന്നും ഏറ്റെടുത്ത ചുമതല സൌകര്യപൂര്‍വ്വം മറക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ് എന്നും ആയിരുന്നു ആ സന്ദേശത്തിന്റെ രത്നച്ചുരുക്കം. കടമകള്‍ മറന്നു അര്‍മാദിച്ചാല്‍ സംഭവിക്കുന്നത അഗാധതയിലെക്കുള്ള പതനം ആയിരക്കും എന്നും രാമന് ഓര്‍മ്മിപ്പിക്കുന്നു. )