pachai maamalai pol mene

Tuesday, April 01, 2025

Ananda, Kardama and Chikleeta



A question was put to me..
This mantram quoted below is from the ഉത്തര ഭാഗം of Sree Sooktam as contained in RS Vadhyar's Book പുണ്യാഹവാചനവിധി.
ആനന്ദ: കർദ്ദമ ശ്രീദ-
ശ്ചിക്ലീത ഇതി വിശ്രുതാ:
ഋഷയ: ശ്രിയ:പുത്രാശ്ച
ശ്രീദേവി ദേവതാ മതാ:
I find that Ananda, Kardama and Chikleeta are the three Rishis of the Sooktam. I am unable to understand the significance of ശ്രീദ: and മതാ: It is noted that ശ്രീദ: is giver of wealth. I am not aware of any പാഠഭേദം for this. Kindly help me Sir to learn the meaning when time permits
My answer...
അർത്ഥം
ആനന്ദൻ കർദ്ദമൻ ശ്രീദൻ ചിക്ളീതൻ എന്നീ ഋഷിമാർ ശ്രീയായ മഹാലക്ഷ്മിയുടെ പുത്രന്മാരെന്ന നിലയിൽ പ്രസിദ്ധരാണ്. സമ്പത്തിൻറെ അധിദേവതയായി ശ്രീദേവി ബഹുമാനിക്കപ്പെടുന്നു.
ശ്രീദൻ..പണം നൽകുന്നവൻ എന്നത് ചിക്ലീതൻ എന്ന വാക്കിൻറെ വിശേഷണം ആയും എടുക്കാം.
ചിക്ലീതൻ നാണയത്തിൻറെ അധിപനാണ്. പണത്തിന് പലരും ചിക്കിലി എന്നു പറയുന്നത് കേട്ടിട്ടില്ല?
മതാ എന്ന വാക്കിന് കരുതപ്പെടുന്നവൾ എന്ന് അർത്ഥം
ഇത് ശ്രീസൂക്തത്തിന്നു ശേഷം ജപിക്കുന്ന ഒരു മന്ത്രഭാഗമാണ്. ചില പ്രദേശങ്ങളിൽ ഇത് ശ്രീസൂക്തം കഴിഞ്ഞ് ജപിക്കാറില്ല. പിന്നെ ആനന്ദൻ കർദ്ദമൻ ചിക്ലീതൻ എന്നീ മൂന്ന് പുത്രന്മാരാണ് ശ്രീദേവിയ്ക്ക് ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്നു ഇത് ലക്ഷ്മീതന്ത്രം എന്ന വൈഷ്ണവ ഗ്രന്ഥത്തിൽ നിന്നാണ് മനസ്സിലാക്കുന്നത്

No comments:

Post a Comment