pachai maamalai pol mene

Wednesday, December 18, 2019

what really counts...



गुणं पृच्छस्व मा रूपं शीलं पृच्छस्व मा कुलम्।
सिद्धिं पृच्छस्व मा विद्यां सौख्यं पृच्छस्व मा धनम्॥

सुभाषितरत्नभण्डागरे॥।
guṇaṁ pṛcchasva mā rūpaṁ śīlaṁ pṛcchasva mā kulam|
siddhiṁ pṛcchasva mā vidyāṁ saukhyaṁ pṛcchasva mā dhanam||
subhāṣitaratnabhaṇḍāgare|||


This subhashitam quoted in the compendium Subhashitaratnabhadagaram gives out a very clear and practical message.. The effective presence of a person in the society would depend heavily on the way his attainments and resources are put to use, even more that the possession of such resources.

The meaning is
Seek, or ask for the good qualities of a person rather than about his physical beauty 
Seek, or ask for the character and conduct of a person rather than the quality of his clan or the society to which he belongs
Seek or ask for the achievements of a person rather than the academic qualifications that he possesses. 
Seek or ask or verify how happy a person is rather than enquiring about how much wealth he possesses.


ഗുണം പൃച്ഛസ്വ മാ രൂപം ശീലം പൃച്ഛസ്വ മാ കുലം।
സിദ്ധിം പൃച്ഛസ്വ മാ വിദ്യാം സൌഖ്യം പൃച്ഛസ്വ മാ ധനം॥
സുഭാഷിതരത്നഭണ്ഡാഗരേ॥।

ഒരാള്‍ എന്തൊക്കെ ശേഖരിച്ചുവെച്ചിട്ടുണ്ട് എന്നോ എത്ര പണം അയാള്‍ക്ക്‌ ഉണ്ട് എന്നോ മാത്രം നോക്കി അയാളുടെ ബഹുമാന്യത നിശ്ചയിക്കാന്‍ സാധ്യമല്ല എന്നതാണ് സുഭാഷിതരത്നഭണ്ഡാഗാരത്തില്‍ കാണുന്ന ഈ സുഭാഷിതത്തിന്‍റെ താല്പര്യം

ഒരാളുടെ നല്ല ഗുണങ്ങളെക്കുറിച്ച് ചോദിച്ചുമാനസ്സിലാക്കുന്നതാണ് അയാളുടെ ശാരീരികഭംഗി കണ്ടുനില്‍ക്കുന്നതിനേക്കാള്‍ ഭേദം 
ഒരാളുടെ നല്ല സ്വഭാവത്തെയും ശീലങ്ങളേയും കുറിച്ച് അന്വേഷിക്കുക.. അതാണ്‌ അയാളുടെ കുലമഹിമയെക്കാള്‍ പ്രധാനം 

ഒരാള്‍ ജീവിതത്തില്‍ എന്തൊക്കെ നേടിയെടുത്തു എന്നത് അറിയാന്‍ ശ്രമിക്കുക.. അതാണ്‌ അയാള്‍ക്ക്‌ എത്ര വിദ്യാഭ്യാസവും എത്രയെത്ര ബിരുദങ്ങളും ഉണ്ട് എന്നതിനേക്കാള്‍ മുഖ്യമായിട്ടുള്ളത് 

ഒരാള്‍ എത്ര സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്നു എന്ന് ചോദിച്ചറിയുക. അയാള്‍ എത്ര പണം സമ്പാദിച്ച്‌ കൂട്ടിയിട്ടുണ്ട് എന്നത് താരതമ്യേന അപ്രസക്തമാണ്.

അതെ, സ്വന്തം സൌഭാഗ്യങ്ങളും നേട്ടങ്ങളും തനിക്കും മറ്റുള്ളവര്‍ക്കും ഏറ്റവും നല്ല വിധം പ്രയോജനകരമാക്കാന്‍ ശ്രമിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. 

No comments:

Post a Comment