pachai maamalai pol mene

Sunday, February 16, 2020

Eka Sloka Ramayanam


Eka Sloka Ramayanam  

ഏക ശ്ലോക രാമായണം 


पूर्वं राम तपोवनानि गमनं हत्वा मृगं काञ्चनं 
वैदेहीहरणं जटायुमरणं सुग्रीवसंभाषणं 

वालीनिग्रहणं समुद्रतरणं लङ्कापुरी दाहनम् 
पश्चाद्रावण कुम्भकर्णहननं एतद् हि रामायणं 


pūrvaṃ rāma tapovanāni gamanaṃ hatvā mṛgaṃ kāñcanaṃ 
vaidehīharaṇaṃ jaṭāyumaraṇaṃ sugrīvasaṃbhāṣaṇaṃ 
vālīnigrahaṇaṃ samudrataraṇaṃ laṅkāpurī dāhanam 
paścādrāvaṇa kumbhakarṇahananaṃ etad hi rāmāyaṇaṃ 

Rama abdicates and withdraws to forest, 
visits the abodes of great sages, 
kills a golden deer, 
Sita is abducted by Ravana, 
Jatayu the hero of an eagle is killed while defending Sita, 
Rama has a friendly discussion with Sugriva, 
Vali is assassinated, 
Hanuman crosses the southern ocean, 
he sets fire to the golden city of Lanka, 
and finally Ravana and Kumbhakarna and their ilk are killed.. 
This is Ramayanam in a nutshell. 



പൂര്‍വ്വം രാമതപോവനാനി ഗമനം ഹത്വാ മൃഗം കാഞ്ചനം 
വൈദേഹീഹരണം ജടായുമാരണം സുഗ്രീവസംഭാഷണം 
വാലീ നിഗ്രഹണം സമുദ്രതരണം ലങ്കാപുരീ ദാഹനം 
പശ്ചാത് രാവണ കുംഭകര്‍ണ്ണ ഹനനം ഏതത് ഹി രാമായണം 

പിതാവിന്റെ വാക്ക് പാലിക്കാന്‍ ശ്രീരാമന്‍ വനത്തില്‍ വസിക്കുന്നു.. 
അവിടെ മഹാതപസ്വികളായ മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നു
സീതാദേവി കണ്ടു കൊതിച്ച സ്വര്‍ണ്ണമാനിനെ വേട്ടയാടി അതിനു പിറകെ പോകുന്നു 
ആ സമയം നോക്കി രാവണന്‍ സീതയെ അപഹരിക്കുന്നു 
സീതയെ രക്ഷിക്കാന്‍ പുറപ്പെട്ട ജടായു എന്ന പക്ഷിരാജന്‍ രാവണന്‍റെ വെട്ടേറ്റു വീരസ്വര്‍ഗ്ഗം പ്രാപിക്കുന്നു 

സുഗ്രീവന്‍ എന്ന വാനര രാജാവിനെ കണ്ടുമുട്ടി രാമന്‍ അദ്ദേഹവുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നു 
വാലി എന്ന വാനരന്‍ വധിക്കപ്പെടുന്നു 
ഹനുമാന്‍ എന്ന വാനരസചിവന്‍ സീതയേത്തെ തേടി ദക്ഷിണസാഗരം ചാടിക്കടക്കുന്നു 

ഹനുമാന്‍ ലങ്കാപുരിയെ ആളിക്കത്തിക്കുന്നു 
പിന്നീട് രാമന്‍ ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു
രാവണനും അനിയന്‍ കുംഭകര്‍ണ്ണനും അവരുടെ അനുയായികളും യുദ്ധത്തില്‍ മരണം പ്രാപിക്കുന്നു 
ഇതാണ് രാമായണം

No comments:

Post a Comment