pachai maamalai pol mene

Saturday, February 15, 2020

Wake not a sleeping lion

ज्वलति चलितेन्धनोग्निर्विप्रकृतः पन्नगः फणं कुरुते। 
प्रायः स्वं महिमानं क्षोभात् प्रतिपद्यते हि जनः॥ 
कालिदासकृते अभिज्ञानशाकुन्तले अंकः ६ 
jvalati calitendhanognirviprakṛtaḥ pannagaḥ phaṇaṁ kurute| 
prāyaḥ svaṁ mahimānaṁ kṣobhāt pratipadyate hi janaḥ|| 
kālidāsakṛte abhijñānaśākuntale aṁkaḥ 6 


A very thought provoking couplet from Kalidasa's Drama Abhijnaana Shakuntalam 
Many people and objects in this world are very powerful, having great potential for causing danger.. Often when such people or objects are left to themselves, they may remain quiet and harmless. But if someone tries to provoke them, the results could be disastrous.

The meaning of the Slokam is

When the logs or placed in an oven or fireplace is moved, the quiet fire flares up 
When irritatated or disturbed, a cobra raises up spreading its hood wide
Maybe, the capable and strong persons exhibit their real power when they are enraged. 

“Wake not a sleeping lion” is a very famous proverb. Don’t ask for trouble. It’s safer to leave things as they are. 



ജ്വലതി ചലിതേന്ധനോഗ്നിര്‍വ്വിപ്രകൃതഃ പന്നഗഃ ഫണം കുരുതേ। 
പ്രായഃ സ്വം മഹിമാനം ക്ഷോഭാത് പ്രതിപദ്യതേ ഹി ജനഃ॥ 
കാളിദാസകൃതേ അഭിജ്ഞാനശാകുന്തലേ അംകഃ ൬ 

കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തില്‍ നിന്ന് ചിന്തോദ്ദീപകമായ ഒരു ശ്ലോകം 

പലേ വ്യക്തികളും വസ്തുക്കളും നാം പ്രതീക്ഷിക്കുന്നതിലും ഏറെ ശക്തിയുള്ളവരും ഒരുപക്ഷെ അപകടകാരികളും ആയിരിക്കും. പക്ഷെ ആ വ്യക്തികളേയും വസ്തുക്കളേയുംശല്യപ്പെടുത്താതെ അവരുടെ പാട്ടിനു വിട്ടാല്‍ അവര്‍ ആര്‍ക്കും ഒരു ദോഷവും വരുത്താതെ കഴിഞ്ഞുപോകും . പക്ഷെ ആവശ്യമില്ലതെയും പലപ്പോഴും ഒരു രസത്തിനു വേണ്ടി മാത്രമായോ അങ്ങിനെയുള്ളവരെ പ്രകോപിപ്പിച്ചാല്‍ പരിണതഫലം നല്ലതാവില്ല 

ശ്ലോകത്തിന്റെ അര്‍ത്ഥം
തീയില്‍ കനലായി കിടക്കുന്ന ഇന്ധനത്തെയും കൊള്ളികളെയും കുത്തിയിളക്കിയാല്‍ തീയ് ആളിക്കത്തും 
ശല്യപ്പെടുത്തിയാല്‍ മൂര്‍ഖന്‍പാമ്പ് തലയുയര്‍ത്തി പടമെടുത്ത് കൊത്താന്‍ വരും
ശക്തിയുള്ള പലരും തങ്ങളുടെ യഥാര്‍ത്ഥ ബലം പുറത്തു കാണിക്കുന്നത് അവര്‍ പ്രകോപിതരാവുമ്പോള്‍ ആയിരിക്കും 

ഉറങ്ങുന്ന സിംഹത്തെ ഉണര്‍ത്തരുത് എന്നൊരു പഴമൊഴി ഉണ്ട്. അങ്ങിനെ ഉണര്‍ത്തുന്നത് അപകടത്തെ ചോദിച്ചു വാങ്ങുന്ന പ്രവര്‍ത്തി ആയിരിക്കും 

No comments:

Post a Comment