pachai maamalai pol mene

Friday, February 14, 2020

inseparable...



प्रदक्षिणप्रक्रमणात् कृशानोः
उदर्चिषस्तन्मिथुनं चकाशे।
मेरोरुपान्तेष्विव वर्तमानं
अन्योन्यसंसक्तमहस्त्रियामं॥

pradakṣiṇaprakramaṇāt kṛśānoḥ
udarciṣastanmithunaṁ cakāśe
merorupānteṣviva vartamānaṁ
anyonyasaṁsaktamahastriyāamaṁ||


Vintage Kalidasa.. in Raghuvamsam..

The marriage ceremony of the young and beautiful couple Princes Aja and Princess Indumati is described.

The couple is doing circumambulation of the lighted fire, holding hand with so much of fondness, the couple looks so inseparable like the day and the night.. which just appear or happen without any interruption, as the day just disappears behind the Meru mountain and the night appears seamlessly.. and there is no point of break of separation..
Yes, there is no point of separation for the souls in love.. That should be the spirit of Valentines day..

പ്രദക്ഷിണപ്രക്രമണാത് കൃശാനോഃ
ഉദര്‍ച്ചിഷസ്തന്മിഥുനം ചകാശേ।
മേരോരുപാന്തേഷ്വിവ വര്‍ത്തമാനം
അന്യോന്യസംസക്തമഹസ്ത്രിയാമം॥

കാളിദാസന്റെ കാവ്യമാധുര്യം--   രഘുവംശത്തില്‍ നിന്ന് 

കുമാരി ഇന്ദുമതിയുടെയും കുമാരന്‍ അജന്‍റെയും വിവാഹമാണ് സന്ദര്‍ഭം. 
കല്യാണത്തിന്‍റെ ഭാഗമായി അജനും ഇന്ദുമതിയും ആചാര്യന്മാരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ പരസപരം കൈപിടിച്ചു അഗ്നിയെ വലം വയ്ക്കുകയാണ്.
 ആ ഹൃദ്യമായ കാഴ്ച എല്ലാവരുടേയും മനസ്സില്‍ ആനന്ദം പകരുന്നു. 
ഒരിക്കലും വേര്‍പിരിയാതെ പരസ്പരം  കൈകോര്‍ത്തുകൊണ്ട്  ഇടതടവില്ലാതെ മേരു പര്‍വ്വതത്തെ ചുറ്റിവരുന്ന രാവും പകലും പോലെയാണ് അവരെന്ന് തോന്നും 

രാവും പകലും മാറി മാറി വരുന്നത് അവ ഭൂമിയുടെ തന്നെ ആധാരശിലയായ മേരുപര്‍വ്വതത്തിനു ചുറ്റും ഒന്നിന് പിറകെ ഒന്നായി പ്രദക്ഷിണം ചെയ്യുന്നത് കൊണ്ടാണ് എന്നാണ് ഭാരതീയ സങ്കല്‍പം. രാവിനു പിറകെ പകല്‍ വരും. പകലിനു പിറകെ രാവും. പക്ഷെ രാവിനും പകലിനും ഇടക്ക് വിടവുകളില്ല. വേര്‍പാടുകള്‍ ഇല്ല. രാവ് ഇല്ലെങ്കില്‍ പകല്‍ ഇല്ല. പകല്‍ ഇല്ലെങ്കില്‍ രാവും ഇല്ല. 
വേര്‍പിരിയാത്ത കാമുകീകാമുകന്മാരേപ്പോലെ അവര്‍ എന്നും ഒരാളെ മറ്റൊരാള്‍ സ്നേഹതോടെ പിന്തുടരുന്നു. 

സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് ഒരിക്കലും വിരഹവും വേര്‍പാടും ഇല്ല. വിരഹവും വേര്‍പാടും സംഭവിക്കരുത്. 

ഇതാവട്ടെ വാലന്‍ന്റൈന്‍ ദിന സന്ദേശം 

No comments:

Post a Comment