pachai maamalai pol mene

Wednesday, February 12, 2020

glory of Ekadashi






एकादशस्थे गोविन्दे सर्वेऽप्येकादशे स्थिताः।
किं कुर्वन्ति ग्रहाः सर्वे शनिरङ्गारको गुरुः॥
समयोचितपद्यमालिकायाम्।

ekādaśasthe govinde sarve'pyekādaśe sthitāḥ|
kiṁ kurvanti grahāḥ sarve śaniraṅgārako guruḥ||
samayocitapadyamālikāyām|


On the Ekadashi day which is the day for Govinda,
the day where Govinda the Krishna stands with all happiness, all the planets are bound to give us the most favourable results
as if they are all stationed in the eleventh place in our Rasi Chakram.

All the planets, including Saturn, Jupiter and Mars.. Shani, Guru and Angaraka, can do nor harm when Govinda is present in his Ekadashi day..

Ekadashi is the eleventh day in the waxing and waning phases of the moon.. and occurs two times a month.. The day is considered as blessed and belonging to Krishna..

Ekadasa can mean favourable disposition..
If Govinda is kind to us and is ready to bless us, other planets and Fate itself has to obey Him and come to our help..

It is the unanimous view of Indian Astrology that when a planet is placed in the eleventh place in the Rasi Chakram.. from Ascendent Lagna or even from moon, that planet would do only good for the subject.



ഏകാദശസ്ഥേ ഗോവിന്ദേ സര്‍വ്വേഽപ്യേകാദശേ സ്ഥിതാഃ।
കിം കുര്‍വ്വന്തി ഗ്രഹാഃ സര്‍വ്വേ ശനിരങ്ഗാരകോ ഗുരുഃ॥
സമയോചിതപദ്യമാലികായാം।

ഗോവിന്ദനായ ഭഗവാന്‍ കൃഷ്ണന്‍റെ സുദിനമാണ് ഏകാദശി. അന്നേ ദിവസം ഭഗവാന്‍ സന്തോഷത്തോടെ നമ്മെ അനുഗ്രഹിക്കുമ്പോള്‍ എല്ലാ ഗ്രഹങ്ങളും നമുക്ക് തീര്‍ച്ചയായും അനുകൂലങ്ങളായ ഫലങ്ങള്‍ തന്നെ തരും. ആ സമയത്ത് ആ ഗ്രഹങ്ങലെല്ലാം ഒരല്ലളുടെ രാശിചക്രത്തില്‍ പതിനൊന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പോലെ .. 

ശനിയും ഗുരുവും ചൊവ്വയും അടക്കം ഒരു ഗ്രഹവും ഭഗവാന്‍ ഏകാദശിയില്‍ കുടികൊള്ളുമ്പോള്‍ നമുക്ക് ദോഷം ചെയ്യാന്‍ ശക്തരാവില്ല . (ഏകാദശി ദിവസം ഭഗവാനെ ഭജിച്ചു നോമ്പ് നോല്‍ക്കുന്നവനെ ബാധിക്കാന്‍ ഒരു ഗ്രഹത്തിനും സാധ്യമല്ല എന്നര്‍ത്ഥം )


കൃഷ്ണ പക്ഷത്തിലെയും ശുക്ല പക്ഷത്തിലെയും പതിനൊന്നാമത്തെ തിഥി അല്ലെങ്കില്‍ ദിവസമാണ് ഏകാദശി. ആ ദിവസം ഭഗവാന്‍ കൃഷ്ണനാല്‍ അനുഗ്രഹിക്കപ്പെട്ടതാണെന്ന് ശാസ്ത്രം പറയുന്നു.

“ഏകാദശ” എന്ന വാക്കിനു അനുകൂലമായ ഭാവത്തോടെ ഇരിക്കുന്നവന്‍ എന്നും അര്‍ത്ഥം ഉണ്ട്. അതായത്, ഭഗവാന്‍ നമുക്ക് അനുകൂലത്തോടെ വര്‍ത്തിക്കുമ്പോള്‍, അദ്ദേഹം തന്നെ നമ്മെ അനുഗ്രഹിക്കാന്‍ തയാറായി നില്‍ക്കുമ്പോള്‍, വിധിയും, മറ്റു ഗ്രഹങ്ങളും അദ്ദേഹത്തെ അനുസരിക്കുക തന്നെ വേണമല്ലോ 

ഭാരതീയ ജ്യോതിഷത്തില്‍ ശങ്കക്ക് ഇടമില്ലാതെ പറയുന്നുണ്ട്. ഗ്രഹങ്ങള്‍ രാശിചക്രത്തിലെ പതിനൊന്നാം സ്ഥാനത്ത് ചരിക്കുമ്പോള്‍ നന്മ മാത്രമേ ചെയ്യുകയുള്ളൂ എന്ന്

No comments:

Post a Comment