pachai maamalai pol mene

Showing posts with label hatayogapradeepika. Show all posts
Showing posts with label hatayogapradeepika. Show all posts

Thursday, June 04, 2026

breathing exercise



प्राणायामेन युक्तेन सर्वरोगक्षयो भवेत्।
अयुक्ताभ्यासयोगेन सर्वरोगस्य संभवः॥
हठयोग प्रदीपिका॥
prāṇāyāmena yuktena sarvarogakṣayo bhavet|
ayuktābhyāsayogena sarvarogasya saṁbhavaḥ||
haṭhayoga pradīpikā||

This is a quote from the great treatise on Yoga, Hatayoga Pradipika of Swatmarama

If a person follows the rules and exercises of breathing… Pranayama in the right and well directed manner and performs the exercises all his diseases and maladies would get depleted

On the other hand if a person follows a regimen of exercises which are wrong, improper and not according to the well established rules, such faulty practices becomes the breeding ground for all diseases

The Indian wisdom always understood the life sustaining and curative properties of breathing.. and obviously the intake of Pranavayu or Oxygen in the proper manner. That is a reminde today in the days of air pollution, oxygen scarcity, and epidemics
युक्तेन well directed, well practices, well execruted प्राणायामेन breathing exercises सर्व रोग क्षयो reduction, deplection, removal of all diseases भवेत् would happen
अयुक्त improper, misplaced, misused, done in the worong way अभ्यास योगेन performance or practice of regimen of exercise सर्वरोगस्य संभवः source and cause of all illness

പ്രാണായാമേന യുക്തേന സര്‍വരോഗക്ഷയോ ഭവേത്|
അയുക്താഭ്യാസയോഗേന സര്‍വരോഗസ്യ സംഭവഃ||
ഹഠയോഗ പ്രദീപികാ||

ഒരു വ്യക്തി ശരിയായ നിയമക്രമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രാണായാമം, അതായത് ശ്വാസം നിയന്ത്രിച്ചുള്ള യോഗ വ്യായാമങ്ങള്‍ പിന്തുടരുകയാണെങ്കില്‍ അയാളുടെ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും എല്ലാം നശിച്ചു തീരെ ഇല്ലാതാവും. അയാളുടെ ആരോഗ്യം എന്നും നല്ല നിലവാരത്തില്‍ തുടരും
അതെ സമയം തെറ്റായ അഭ്യാസക്രമങ്ങളും നിയമങ്ങളും പിന്തുടര്‍ന്നു ശ്വാസവ്യായാമങ്ങള്‍ ചെയ്യുകയാണെങ്കിലോ , ശ്വാസ നിയന്ത്രണം വേണ്ടത്ര ശ്രദ്ധിക്കുന്നതില്‍ നിഷ്കര്‍ഷ പുലര്‍ത്താതിരിക്കുകയാണെങ്കിലോ, അത് തീര്‍ച്ചയായും രോഗങ്ങള്‍ക്കും അനാരോഗ്യത്ത്തിനും കാരണം ആവും.

ഭാരതീയ ചിന്തയ്ക്ക് ശ്വാസോച്ഛ്വാസനിയന്ത്രണത്തിന്‍റെ ആരോഗ്യപരമായ പ്രാധാന്യത്തെക്കുറിച്ച് എക്കാലത്തും ബോധ്യം ഉണ്ടായിരുന്നു. ശ്വസനവും പ്രാണവായുവും ശ്വസനത്തിന്‍റെ ശാസ്ത്രമായ പ്രാണായാമവും ശതാബ്ദങ്ങളായി ഭാരതം പിന്തുടര്‍ന്നിരുന്നു . അന്തരീക്ഷ മലിനീകരണത്തിന്‍റെയും പകര്‍ച്ച വ്യാധികളുടെയും പ്രാണവായു ദൌര്‍ലഭ്യത്തിന്‍റെയും കാലഘട്ടത്തില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം