pachai maamalai pol mene

Showing posts with label sookthiratnahaare. Show all posts
Showing posts with label sookthiratnahaare. Show all posts

Tuesday, April 21, 2026

the physical beauty, the relevance of a person lies in the way he becomes useful



प्रावृण्मेघस्य मालिन्ये दोषः को भूरिवर्षिणः।
शारदाभ्रस्य शुभ्रत्वं वद कुत्रोपयुज्यते॥
सूक्तिरत्नहार व्यास

prāvṛṇmeghasya mālinye doṣaḥ ko bhūrivarṣiṇaḥ|
śāradābhrasya śubhratvaṁ vada kutropayujyate||
sūktiratnahāra vyāsa

The clouds appearing in the rainy season look rather dirty or unclean but pour down water and bless the earth and its occupants with source of life. Therefore no one would notice the dark appearance of the cloud nor would anyone ever find fault with such dirty looks.
However, the clouds appearing in the clear sky of autumn are spotlessly white and bright. However no one would appreciate that cleanliness and bright looks much because, those clouds are of no use to anyone.

This is from Vyasa Subhashitam.. The poet tries to underline the fact more than the physical beauty, the relevance of a person lies in the way he becomes useful to one and all.
भूरि in profusion वर्षिण: pouring water प्रावृष rainy season मेघस्य cloud मालिन्येin the dark dirty and tainted appearance को दोषः what defect or what blame is there to be found शारदाभ्रस्य the autumn cloud शुभ्रत्वं spotless white colour कुत्र where उपभुज्यते is of any use वद tell

പ്രാവൃണ്മേഘസ്യ മാലിന്യേ ദോഷഃ കോ ഭൂരിവര്‍ഷിണഃ।
ശാരദാഭ്രസ്യ ശുഭ്രത്വം വദ കുത്രോപയുജ്യതേ॥

സൂക്തിരത്നഹാരം വ്യാസന്‍
മഴക്കാലത്ത് ആകാശത്തില്‍ ഇരുണ്ടുകൂടുന്ന മേഘങ്ങള്‍ നിറം കൊണ്ടും ഭാവം കൊണ്ടും അഴുക്കു നിരഞ്ഞവയായി തോന്നാം. പക്ഷെ അവ ധാരാളം ജലം പൊഴിച്ചു ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നു. ആ മേഘങ്ങളുടെ ഭംഗിക്കുറവ് ആരും ശ്രദ്ധിക്കാറില്ല. അവ നമുക്ക് നല്‍കുന്ന അനുഗ്രഹം മാത്രമേ നമ്മുടെ ശ്രദ്ധയില്‍ പെടുകയുള്ളൂ.
അതേസമയം വേനല്‍ക്കാലത്ത് തെളിഞ്ഞു നില്‍ക്കുന്ന ആകാശത്തില്‍ പാല്‍ പോലെ വെളുത്ത സൌന്ദര്യം നിറഞ്ഞ മേഘങ്ങള്‍ പാറി നടക്കാറുണ്ട്. ഈ മേഘങ്ങളെക്കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഇല്ല. ഒരിക്കലും അവ മഴയായി മാറില്ല. ആരും അവയെക്കുറിച്ച് വലുതായൊന്നും ശ്രദ്ധിക്കാരും ഇല്ല.

വ്യാസ സുഭാഷിതത്തില്‍ നിന്ന്. ഒരാളുടെ ശാരീരികമായ ഭംഗിയെക്കാള്‍ അയാളെക്കൊണ്ട് ഉണ്ടാവുന്ന നന്മകള്‍ ആണ് അയാളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് എന്ന കാര്യം കവി അടിവരയിട്ടു സൂചിപ്പിക്കുകയാണ്.

may break or even get shattered but will not stoop



म्रियते मानमापन्नो न च याति पराभवम्।
शिलास्तम्भोऽतिभारेण भिद्यते नैव नम्यते॥
व्यास सुभाषिते ८० सूक्तिरत्नहारे॥

mriyate mānamāpanno na ca yāti parābhavam|
śilāstambho'tibhāreṇa bhidyate naiva namyate||
vyāsa subhāṣite 80 sūktiratnahāre||

The man of class would prefer to lose his life than surrendering to insult and defeat when his dignity or self-respect is compromised. When excessive load is placed on a pillar made of solid rock, the pillar may develop cracks or even crumble down but it will never bend

उत्तमः पुरुषः the noble person मानं affront, challenge to self-respect , dignity आपन्नः having attained म्रियते dies पराभवं defeat, surrender न याति च does not attain tooअतिभारेण due to excessive weight शिलास्तंभः the pillar made of stone भिद्यते breaks, cracks,gets shattered न does not नम्यते bend एव indeed

മ്രിയതേ മാനമാപന്നോ ന ച യാതി പരാഭവം।
ശിലാസ്തംഭോഽതിഭാരേണ ഭിദ്യതേ നൈവ നമ്യതേ॥
വ്യാസ സുഭാഷിതേ ൮൦ സൂക്തിരത്നഹാരേ॥

തരമുള്ള മനുഷ്യന്‍ സ്വന്തം അഭിമാനത്തിനും അന്തസ്സിനും സഹിക്കുവാന്‍ പറ്റുന്നതിലേറെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ സ്വന്തം ജീവിതം നല്‍കിയും തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കും. ആക്ഷേപത്തിനും അപമാനത്തിനും മുമ്പില്‍ ഭീരുവായി കീഴടങ്ങുകയില്ല.
കല്ലില്‍ കെട്ടി ഉയര്‍ത്തിയ തൂണിനു മുകളില്‍ താങ്ങാന്‍ കഴിയുന്നതില്‍ എറെ ഭാരം വച്ചാല്‍ തൂണ് വളഞ്ഞു കൊടുക്കുകയില്ല. ഭാരം ചുമന്നു വിണ്ടുകീറും, പൊട്ടിച്ചിതറി എന്നും വരാം

Monday, April 20, 2026

evil fellows would cause damage without any provocation, without any reason.



न क्षुधातृप्तये किञ्चिन्नाधर्मो विद्यते क्वचित्।
तथापि सर्पो दशति दुर्जनानां तथा क्रिया॥
सूक्तिरत्नहारे
na kṣudhātṛptaye kiñcinnādharmo vidyate kvacit|
tathāpi sarpo daśati durjanānāṁ tathā kriyā||
sookthiratnahaare
A venomous snake would bite, inject poison and kill the victim. The victim need not be fit to be taken as food that would satisfy the snakes hunger. The victim need not have done anything improper or unrighteous towards the snake. The snake would bite and indeed kill.
The activities of evil minded persons too are like this. They would attack and cause damage without any provocation, without any reason.

क्षुधा तृप्तये to satiate the hunger किञ्चित् not even a little न अस्ति is available . क्वचित् nowhere अधर्मः any wrong doing, deviation from propriety न विद्यते not there . तथा अपि even then सर्पः the venomous snake दशति bites to kill दुर्जनानां of evil people क्रिया activities तथा this way भवति happen



ന ക്ഷുധാതൃപ്തയേ കിഞ്ചിന്നാധര്‍മോ വിദ്യതേ ക്വചിത്।
തഥാപി സര്‍പോ ദശതി ദുര്‍ജനാനാം തഥാ ക്രിയാ॥
സൂക്തിരത്നഹാരം

വിഷം മുറ്റിനില്‍ക്കുന്ന സര്‍പ്പം മുന്നില്‍ കണ്ടതിനെയെല്ലാം കടിക്കും. എല്ലാവരിലും വിഷം കുത്തി നിറയ്ക്കും. കടിയേറ്റു മരിക്കുന്ന ഇര ആഹാരത്തിനും വിശപ്പ്‌ തീര്‍ക്കാനും ഉത്തകുന്നതാണോ എന്ന് പാമ്പ് കടിക്കുമ്പോള്‍ ശ്രദ്ധിക്കാറില്ല. കടിയേല്‍ക്കുന്ന ഇര തന്നോടു എന്തെങ്കിലും അധര്‍മ്മം പ്രവര്‍ത്തിച്ചിട്ടുണ്ടോ, തനിക്ക് എന്തെങ്കിലും ശല്യം ചെയ്തിട്ടുണ്ടോ എന്നൊന്നും സര്‍പ്പം ചിന്തിക്കാറില്ല. വിഷം കുത്തിവയ്ക്കണം, ഇരയെ കൊല്ലണം, ഇത് മാത്രമാണ് വിഷസര്‍പ്പത്തിന്‍റെ ലക്ഷ്യവും ജാതി സ്വഭാവവും. ദുഷ്ടന്മാരുടെ പ്രവര്‍ത്തികളും ഇതുപോലെ ഒക്കെയാണ്. അവര്‍ ഒരു കാരണവും ഇല്ലാതെ മറ്റുള്ളവരെ ആക്രമിച്ചു നശിപ്പിക്കും.